പ്രിയ സുഹൃത്തേ ,താങ്കൾ രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് എഴുതിയത് ,വായിച്ചു,നന്നായിരുന്നു..എന്റെ അറിവിലുള്ള ചില കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു ...
1939 സെപ്റ്റ്.1 നു ആണ് പോളണ്ട് ജെർമനിയാൽ ആക്രമിക്കപെടുന്നത്..ജർമ്മൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലോന്നായിരുന്നു നീൽസ് ബോർ(1885-1962) എന്ന ശാസ്ത്രന്ജന്റെ ഭവനം,ആ കാലയളവിൽ അദ്ദേഹം നേടിയ പുരസ്കാരങ്ങളും സമ്പത്തുകളും ഉന്നം വെച്ച് വന്ന നാസി പടകൾക്കു അദ്ദേഹത്തെ കയ്യിൽ കിട്ടിയില്ലെന്ന് മാത്രമല്ല ,ബോർ തനിക്കു കിട്ടിയ പല പുരസ്കാരങ്ങലുമായി 1943ൽ നാട് വിട്ടു ,അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാതിരുന്ന വിഡ്ഢികളായ നാസികൾ മറ്റൊരു കാര്യം വിട്ടു പോയിരുന്നു,1939 ൽ ബോർ ക്വാണ്ടം തിയറിയെ കുറിച്ച് എഴുതിയ ഒരു ആർട്ടിക്കിൾ നെ കുറിച്ചറിഞ്ഞ ഐൻസ്റ്റീൻ ആഗ.2ന് ആറ്റം ബോംബിനെ കുറിച്ചും അത് നീൽസ് ബോർ നെ കൊണ്ട് ജെർമനി ഉണ്ടാക്കിയാലുണ്ടാകുന്ന വിപത്തിനെ കുറിച്ചും വിശദമായി പ്രതിപാദിച്ചു കൊണ്ട് അന്നത്തെ പ്രസിടന്റ്റ് ആയ രൂസ്വെൽറ്റ് നു ഒരു കത്തയച്ചു...1942ൽ ജർമൻ ന്യൂക്ലിയർ എനെർജി പ്രൊജെക്റ്റ് ന്റെ തലവനായ ഹൈസൻബർഗ് എന്ന ശാസ്ത്രഞ്ജൻ ആറ്റം ബോംബിന്റെ നിർമാണത്തിന് ബോറിന്റെ സഹായം അഭ്യര്തിച്ചിരുന്നു,എന്നാൽ ജെർമനിയുടെ പ്രവർത്തികളിൽ എതിര്പ്പുണ്ടായിരുന്ന ബോർ ആ അഭ്യര്ത്ഥന നിരസിച്ചു,തുടർന്ന് ജർമൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ഡെന്മാർക്കിൽ എത്തുകയും ബ്രീട്ടിഷ് പ്രഭു ആയ ലോർഡ് ചെർവ്വ്ല്ല് ന്റെ ടെലെഗ്രാം പ്രകാരം ബ്രിട്ടനിലേക്ക് പോകാൻ തയ്യാരാകുകയും ചെയ്തു...ബ്രിട്ടീഷ് ഓവർ സീസ് എയെർവെയ്സ് അതിസാഹസികമായി അദ്ദേഹത്തെ ബ്രിട്ടനിലും 1943ൽ വാഷിങ്ങ്ടൻ ഡി.സി.ൽ മാന്ഹാട്ടാൻ പ്രൊജെക്റ്റിന്റെ മേധാവികൾക്ക് വേണ്ട നിർദേശങ്ങൾ നല്കുകയും ചെയ്തു...
ഹിറ്റ്ലർ ചെയ്ത പ്രധാന മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു നീൽസ് ബോറിന്റെ രക്ഷപെടൽ.....
(മാന്ഹാട്ടൻ പ്രൊജെക്റ്റ് പൂര്ത്തിയായി ആറ്റം ബോംബ് പൊട്ടിയപ്പോൾ മാന്ഹാട്ടൻ പ്രൊജെക്റ്റിന്റെ എൻജിനിയർ ഓഫീസർ ആയ ലഫ്.ജെൻ .ലെസ്ലി ഗ്രൂവേസ് നെ അദ്ദേഹത്തിന്റെ ഭാര്യ ഉപേക്ഷിച്ചു...ഇത്രയും നാൾ ഭര്ത്താവ് തന്നിൽ നിന്ന് മാൻഹാട്ടൻ പ്രൊജെക്റ്റിന്റെ രഹസ്യം മറച്ചു വെച്ചത് കൊണ്ടാണത്രേ...)
No comments:
Post a Comment