ഇതെന്റെ ലോകമാണ്.,ഇവിടെ കാണുന്നതെല്ലാം ഞാൻ സഞ്ചരിച്ച വഴികളും ഞാൻ കണ്ട കാഴ്ചകളുമാണ് ....എനിക്ക് ചുറ്റുമുള്ള പലതും എന്നിലേക്ക് വന്നപ്പോഴും എന്റെതായിരുന്ന പലതും എന്റെ കൈവെള്ളയിലൂടെ ചോർന്നു പോയപ്പോഴും ഞാൻ അറിഞ്ഞത്,ഞാൻ മനസ്സിലാക്കിയത്,എനിക്ക് തോന്നിയത്..എല്ലാം ഇവിടെയുണ്ട്...എന്റെ കൂടെ യാത്ര തിരിച്ച പലരും വഴി പിരിഞ്ഞു പോയി,ചിലർ ഒപ്പമുണ്ട്,മറ്റു ചിലരെ വീണ്ടും കണ്ടുമുട്ടാം...എനിക്ക് എപ്പോൾ വേണമെങ്കിലും എന്റെ യാത്ര നിർത്താമായിരുന്നു ,എന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് വിലപിച്ചിരിക്കാമായിരുന്നു,കുറച്ചേ ഉള്ളെങ്കിലും എന്റെ നേട്ടങ്ങളിൽ മതി മറന്ന് ഇതാ നിന്റെ വഴികൾ അവസാനിച്ചു എന്ന് കരുതാമായിരുന്നു....പക്ഷേ ഞാൻ ഇപ്പോഴും സഞ്ചരിക്കുന്നു...എന്റെ ചിന്തകളിലൂടെ,എന്റെ ചിന്താധാരകളിലൂടെ....
No comments:
Post a Comment