തിമിരം മൂടിയ കണ്‍കളാലെന്നെ നോക്കല്ലേ,
ബധിരത ബാധിച്ച കാതിനാലെന്നെ കേൾക്കല്ലേ,
മൂകതയാലെന്റെ വിധി പറയാതെ,
ഏകാന്തതയുടെ തടവിലെന്നെ കുരുക്കല്ലേ..
പിച്ചിപറിച്ച എന്റെ മേനി തൻ നോവുകൾ
കാര്യമാക്കുന്നില്ല ഞാൻ,ആദ്യമെൻ ഹൃദയത്തിലെ
മുറിവുകൾ തുടക്കട്ടെ...
എന്റെ പൊന്നോമന തൻ ചുണ്ടിൽ
ഇത്തിരി മധുരം പുരട്ടുമീ അമ്മിഞ്ഞ
ചെത്തികളഞ്ഞിട്ടു പോകുമാ
കാടനും,എന്റെ തൂവെള്ള
കുപ്പായത്തിൽ ചോര തെറിപ്പിച്ച
ഭ്രാന്തനും,എന്റെ രോദനം
പാടെ വിഴുങ്ങിയ അന്ധകാരത്തിനും
ആകാശത്തിനും ശിക്ഷ വിധിക്കേണ്ട,
നീതി ചോദിക്കുന്നില്ല ഞാൻ, നീതിപീഠമേ,
വാവിട്ടു കരയുമെൻ പോന്നോമാനക്കൊരു
താരാട്ട് പാട്ടെങ്കിലും തരുമോ...
ബധിരത ബാധിച്ച കാതിനാലെന്നെ കേൾക്കല്ലേ,
മൂകതയാലെന്റെ വിധി പറയാതെ,
ഏകാന്തതയുടെ തടവിലെന്നെ കുരുക്കല്ലേ..
പിച്ചിപറിച്ച എന്റെ മേനി തൻ നോവുകൾ
കാര്യമാക്കുന്നില്ല ഞാൻ,ആദ്യമെൻ ഹൃദയത്തിലെ
മുറിവുകൾ തുടക്കട്ടെ...
എന്റെ പൊന്നോമന തൻ ചുണ്ടിൽ
ഇത്തിരി മധുരം പുരട്ടുമീ അമ്മിഞ്ഞ
ചെത്തികളഞ്ഞിട്ടു പോകുമാ
കാടനും,എന്റെ തൂവെള്ള
കുപ്പായത്തിൽ ചോര തെറിപ്പിച്ച
ഭ്രാന്തനും,എന്റെ രോദനം
പാടെ വിഴുങ്ങിയ അന്ധകാരത്തിനും
ആകാശത്തിനും ശിക്ഷ വിധിക്കേണ്ട,
നീതി ചോദിക്കുന്നില്ല ഞാൻ, നീതിപീഠമേ,
വാവിട്ടു കരയുമെൻ പോന്നോമാനക്കൊരു
താരാട്ട് പാട്ടെങ്കിലും തരുമോ...
No comments:
Post a Comment