Saturday, December 28, 2013

പുരുഷമേധം

പുരുഷമേധം

മധുസൂദനൻ നായർ 


മൃതിവരം തന്ന ജന്മമേ നിന്നൊടീ
മലിനദേഹം ഇരന്നതെ ഇല്ല ഞാൻ (2)
നരക ഗാധയിൽ എന്നെ ആർത്ത സ്വര
കണികയായി കൊരുത്തിട്ടതെന്തു നീ 
അരുണ ജീവനുടച്ചെറിഞ്ഞെന്നിലെ
തരുണ രക്തം പുളിപ്പിച്ചതെന്തു നീ..


കുടലു വറ്റിയ ബാല്യവും തീക്ഷ്ണമാം
കടലു നക്കും ഹരിത കൌമാരവും (2)
ഉടലിൽ വാഴും പുരാതനമഗ്നിയും
ഉരലിലിട്ടു ചതയ്ക്കുന്നതെന്തു  നീ..


ചിതൽ കരണ്ട കുല പ്രതാപത്തിലെൻ
ജനനിതൻ മനം വീണു പൊട്ടുന്നതും (2)
മുറിവിലെ ചോരതൊട്ട്  കുലീനമാം
കുറിയണിഞ്ഞ് അച്ഛൻ ഊരു ചുറ്റുന്നതും..
വറുതി തുള്ളിയഴിച്ച കളത്തിൽ ഞാൻ
വയറുഴിഞ്ഞു വിശപ്പ്‌ മാറ്റുന്നതും..
ഒരു നറുംനണ്ടി വേരിനായ് പട്ടിണിക്കുഴികളിൽ
നിലം പറ്റെ ഇഴഞ്ഞിഴഞ്ഞ് 
അയലിടങ്ങളിലൂറും മണങ്ങളിൽ
മനമിഴച്ചു മടങ്ങിയെത്തുന്നതും...
പറകയാണ് ...
പറകയാണ്...ഇതിഹാസങ്ങളോതുമാ
പഴയ സൂതന്റെ പിന്മുറ പാട്ടുകാർ ....
കഥയിലെ കരുണം കൊണ്ട് മീലിതം ..
ബലി സദസ്സിൽ  പുരോഹിതലോചനൻ
അകമലിഞ്ഞു  എന്നെ വന്നു തൊടുന്നിതോ...
അരികിൽ  വേവും ഉരുക്കുനെയ്യിൻ മണം ....

രസന ബന്ധിച്ചു തീ ഉഴിഞ്ഞ് എപ്പോഴേ
വിഷസനത്തിനൊരുക്കിയ ധേനു ഞാൻ (2)
എവിടെയുണ്ടൊരു ദേവൻ ഇന്നെന്റെയീ
അഴലിനെ കനലാഴിയിൽ തള്ളുവാൻ ..


അനുജനെ താങ്ങി മെയ്യണച്ച് അമ്മ
തന്നുറവു നിർത്താതെ ഊട്ടവെ..(2)
ജ്യേഷ്ഠനെ,മധുരമെല്ലാം ഒഴിച്ചും പുതപ്പിച്ചും അരുമോയോടച്ഛൻ ആകാശമെണ്ണവേ..
ഇടയിൽ ഈ   മകൻ അച്ഛനും അമ്മയും
സിരയിൽ ഉള്ളവൻ...
ഇടയിൽ ഈ   മകൻ അച്ഛനും അമ്മയും
സിരയിൽ ഉള്ളവൻ...
അക്ഷര പാരണയ്ക്ക് അരികു പൊട്ടിയ മണ്‍ചട്ടി
ജീവിത കനലിൽ മുക്കി കുടിച്ചു വളർന്നവൻ
അരികു പൊട്ടിയ മണ്‍ചട്ടി
വേദന കനലിൽ മുക്കി കുടിച്ചു വളർന്നവൻ


ഉരിയരികഞ്ഞി വെള്ളത്തിനായ്
വിറ്റതൊരു കതിർപാടം
ഉരിയരികഞ്ഞി വെള്ളത്തിനായ്
വിറ്റതൊരു കതിർപാടം
ആവണി പുത്തരി,നിറപറ,
നാഴി,വെള്ളോട്ടു കിണ്ടിയും നിലവിളക്കും
വെളിച്ചവും താളിയോല,നാരായവും 
ഹൃദയമാരൂഠമായൊരെൻ വീടിന്റെ
ഉടലും ആത്മാവും അസ്ഥിതറകളും 
ഒടുവിലായ് എന്റെയീ നഷ്ട ജാതകം
ഒടുവിലായ് എന്റെയീ നഷ്ട ജാതകം


വചന വായുക്കൾ കെട്ടി
എന്നമ്മയാം കരുണയൂറിയ നാഭിനാളം കെട്ടി
ഗതി തിരക്കേണ്ട പാദങ്ങളും കെട്ടി
അപമൃതി ചോര ധാരകോരി
കടപെരുകി വീർത്തു കറുത്തഴുകുന്നോരീ
ബലിമരത്തിൽ ഞാൻ ബദ്ധൻ നിരാശ്രയൻ 
അശനിവാളെടുത്ത് എൻ അച്ഛനാണതാ
അറവുമൂർച്ച വരുത്തുന്നു 
ചൂഴവും ചുടലമന്ത്രങ്ങൾ,ചോരയും കാത്തതാ 
ബലിഭുകാകാരമാർന്നിരിക്കുന്നോരാൾ
ദുരധികാര മഹോദരം
ചാരെയായ് ചിറകു ചിക്കുന്ന കാക്ക കിനാവുകൾ
നിയമ വ്യായാമികൾ മന്ത്രവിത്തുകൾ
നിലതിരക്കുന്ന ഭൂത മേധാവികൾ...
ഋണധനങ്ങളില്ലാത്ത സത്യത്തിനെ
നിണമൊഴിച്ചു വികൃതമാക്കുന്നതാർ
ഋണധനങ്ങളില്ലാത്ത സത്യത്തിനെ
നിണമൊഴിച്ചു വികൃതമാക്കുന്നതാർ


തുടിയിടം തേടി വാടുന്ന താളമായ്
ഗതി മറക്കുന്നു  വിഭ്രമ ചാലുകൾ
തുടിയിടം തേടി വാടുന്ന താളമായ്
ഗതി മറക്കുന്നു  വിഭ്രമ ചാലുകൾ
പതി കിടക്കുന്ന ഗോത്ര സ്വപ്നങ്ങളിൽ
പനിയരിചെന്റെ മേനി പൊള്ളുന്നുവോ
വിധി നിഷേധ ചക്രങ്ങൾക്കിടയ്ക്കു
വീണുരയുമീ ക്ഷുദ്ര ജീവിത ഗദ്ഗദം
വിഫല നിശ്വാസമായ് ഉടയുമ്പോഴും 
പതയുകയാണ് അഹത്തിന്റെ ലാലസ
ക്ഷണിക ജന്മം ഒടുങ്ങുന്നതും മൃതി
ജഡവിലാസം ചുമക്കുന്നതും മൃതി
ക്ഷണിക ജന്മം ഒടുങ്ങുന്നതും മൃതി
ജഡവിലാസം ചുമക്കുന്നതും മൃതി
മൃതനിവൻ ജന്മകാലം മുതൽ
മൃതനിവൻ ജന്മകാലം മുതൽ
സ്വയം മൃതശരീരം ചുമന്നേ നടപ്പവൻ


ഇരുളറകളിൽ നിന്നും കടന്നലിൻ
പരുഷദംശം പറന്നു വരുന്ന പോൽ
ഹവനമന്ത്രങ്ങൾ കുത്തുന്നു ജീവനിൽ
ഇരുളറകളിൽ നിന്നും കടന്നലിൻ
പരുഷദംശം പറന്നു വരുന്ന പോൽ
ഹവനമന്ത്രങ്ങൾ കുത്തുന്നു ജീവനിൽ
ഒരു തണുത്ത നിഴൽ വന്നിറങ്ങുമാ നിമിഷം
എൻ നെഞ്ചിലൂടെ നടക്കയോ 
കുടലിരുട്ടിൽ പതുങ്ങുന്നു,പ്രാണനും
കുടലിരുട്ടിൽ പതുങ്ങുന്നു,പ്രാണനും

ഇത് വ്യതീപാദ കാലം
ഇത് വ്യതീപാദ കാലം
മനസ്സിലെ ഹരിണശാന്തി ഇറങ്ങി ഓടുന്നു
പാഴ് ചിതിയിലെ ശ്വേനവക്ത്രം പിളരുന്നു 
വരുണ പാശം ഞെരിക്കുന്നു ജീവനെ
വരുണ പാശം ഞെരിക്കുന്നു ജീവനെ

ഹൃദയ പാണിയിൽ  താള പ്രരോഹം
എൻ ചമസ്സകണ്‌ഠത്തിലീ സ്വരസോമവും
ഹൃദയ പാണിയിൽ  താള പ്രരോഹം
എൻ ചമസ്സകണ്‌ഠത്തിലീ സ്വരസോമവും


ഇനി ഉറവ പൊട്ടുകെൻ ശുഷ്ക പ്രവാഹമേ(2)
ഭുവന ഖനി പൊട്ടിച്ചു വരിക പർജ്ജന്യമെ
രുധിര മദനം ചെയ്ക പവന സർപ്പങ്ങളെ
അടിമുടി ഉദിക്കെന്റെ സൂര്യ പ്രചണ്ഡതേ....
കുലവില്ലെടുത്തു മൃതിവലയങ്ങൾ ഭേദിച്ചു
കുതി കുതിക്കെന്നുള്ളിൽ ഉണരും അശ്വങ്ങളേ....
മുറുകുമീ ഉഷ്ണശിഖ തൻ ബന്ധനങ്ങളിൽ
ശമനമായി പെയ്യുക...
ഈ നാഭി ബന്ധത്തിലിനി മനന മണിയായി
തപിച്ചുജ്ജ്വലിക്കുക....
ഉറയും ശിലാ സ്തംഭ പാദങ്ങളിൽ
മനശ്ശരവേഗമായി പറക്കുക
നഭസ്സിന്റെ ഹൃദയകുണ്ഡത്തിന്നും
അപ്പുറം പായുക...
ഉദയ ഭൂപാളമായി,അനുഗാനമായി
വരികയായി കപിന്ജല പക്ഷികൾ
ഉദയ ഭൂപാളമായി,അനുഗാനമായി
വരികയായി കപിന്ജല പക്ഷികൾ ...

മൃത ശിരസ്സിൽ ഉഷസ്സിന്റെ അന്ഗുലി...
മൃത മനസ്സിൽ പ്രസാദ സങ്കീർത്തനം...
മൃത ശിരസ്സിൽ ഉഷസ്സിന്റെ അന്ഗുലി...
മൃത മനസ്സിൽ പ്രസാദ സങ്കീർത്തനം...
മൃത പദങ്ങളിൽ സ്വാച്ചന്ത്യ നർത്തനം
അമൃതയോഗം വരം നിത്യം അക്ഷരം...
മൃത പദങ്ങളിൽ സ്വാച്ചന്ത്യ നർത്തനം
അമൃതയോഗം വരം നിത്യം അക്ഷരം...
അമൃതയോഗം വരം നിത്യം അക്ഷരം...

2 comments:

Anonymous said...

ഒരുപാട് നാളായി ഇതിൻറെ വരികൾ അന്വേഷിക്കുന്നു

Anonymous said...

നന്ദി