Sunday, December 29, 2013

ഇനിയൊരു ദിനം 

ഒടുവിലായ് കൊഴിഞ്ഞു വീഴും
ആ ചെമ്പനീർ പൂവും
ഒരു കൊച്ചു പരിമളം ബാക്കി വെയ്ക്കും...
ഈ വഴിയിലെങ്ങൊ പിരിഞ്ഞു
പോകും നമ്മൾ
ഒരു പാട് ഓർമ്മകൾ കാത്തുവെയ്ക്കും..
ഇനി ഈ വഴികളിൽ
ഞാനില്ല,നീയില്ല,
നാം ഒരുമിച്ചായൊരു യാത്രയില്ല...
പിരിയരുതെന്നു നാം
ആഗ്രഹിച്ചീടിലും ഇനി
നമുക്കായൊരു പുലരിയില്ല...
എത്രയോ നാളുകൾ
നമ്മളാ ചെമ്പക
പൂവിന്റെ തണലിൽ
ഒത്തിരുന്നു..
ഒരു പുസ്തകത്താളിൽ
മയങ്ങുന്ന പീലി തൻ
സ്വപ്‌നങ്ങൾ നോക്കി നിന്ന്...
ഇനി നമുക്കില്ല
നാളെകൾ,നാളുകൾ
ഇത് പിരിവിൻ
പ്രഭാതമായി...
പിരിയുന്നതിൻ മുൻപ്
ഈ കലാലയത്തിന്റെ
കരയുന്ന കണ്‍കളിൽ
ഒന്ന് നോക്കി,
പറയും ഞാനെൻ
ഹൃദയമേ,ഒരു
നാളിൽ നമൊരുമിക്കും
വരും നാളതൊന്നിൽ ...
പിരിയുവാനാകുമോ
പ്രീയ സുഹൃത്തെ, നിൻ
സ്മൃതിയിൽ മറയുമോ
ആ നാളുകൾ ...
ഇനിയും നമുക്കായി
ചെമ്പകം പൂക്കും
ഇനിയും നമുക്കായി
വസന്തം തളിർക്കും
ഏറ്റു വിളികളൊരുപാട്
നമുക്കായി മുഴങ്ങും,
മാറ്റൊലി പോലെ ഞാൻ
നിൻ ചാരെ നില്ക്കും
ആ മയിൽ പീലി തൻ
നിദ്രയിലപ്പോഴും
ഒരു കൊച്ചു സ്വപ്നം
തളിരിട്ടു നില്ക്കും..
പിരിയുവാനാകില്ല
വിട പറയില്ല ഞാൻ
നീ എന്റെ ഹൃത്തിനും
ഹൃത്താം സുഹൃത്തെ...

No comments: