മെസ്യൂറ്റ് ഓസിലിന്റെ പാസ് തോമസ് മുള്ളർ ഗോൾ വലയിലെക്കെത്തിച്ചപ്പോൾ കാണികൾ ആർത്തിരമ്പി...അലക്സ് നിരാശയോടെ കൈകൾ കൂട്ടിയടിച്ചു....
"കൈ പ്ലാസ്റ്റെർ ഇടേണ്ടി വരുമോ?" ചോദ്യം കേട്ട് അലക്സ് തിരിഞ്ഞു നോക്കി,കയ്യിൽ ഒരു ഗ്ലാസ് വെള്ളവും ഗുളികയുമായി സുരഭി..അലക്സ് ചിരിച്ചു..."വേണ്ട പക്ഷെ അർജെന്റീനക്കു പ്ലാസ്റ്റെർ ഇട്ടു...മൂന്നേ ഒന്നായി..ഇനി രക്ഷയില്ല..."അതും പറഞ്ഞു അലക്സ് ടി.വി.യിലേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ടിരുന്നു...സുരഭി വെള്ളവും ഗുളികയും കൊടുത്തു ,അലക്സ് ടി.വി.യിൽ നിന്ന് ശ്രദ്ധ മാറ്റാതെ ഗുളിക വാങ്ങി കഴിച്ചു...സുരഭി ഗ്ലാസ്സും എടുത്ത് അടുക്കളയിലേക്ക് നടന്നു....സുരഭി തിരിഞ്ഞു നോക്കി,അലക്സ് ഇപ്പോഴും കളിയിൽ മുഴുകി ഇരുക്കുകയാണ്...സുരഭിയുടെ മനസ്സിലേക്ക് ഒരുപാട് ഓർമ്മകൾ കടന്നു വന്നു...മൈതാനത്തെ ആർപ്പുവിളികൾ...പൂത്ത വാകമരത്തിനു ചുവട്ടിലെ പുല്ലിൽ വീണു കിടന്ന ഒരുപാട് വാകപൂക്കൾ....വെള്ളച്ചായം പൂശിയ തൂണുകൾ.....
പുസ്തകവും മാറോടു ചേർത്തു പിടിച്ചു സുരഭി കൂട്ടുകാരികളുടെ പുറകിലായി നിന്ന്..."വാ അനിതേ ..പോകാം..."മുന്നിൽ നിന്നവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് സുരഭി പറഞ്ഞു..."നിക്ക് പെണ്ണെ,ദേ ആള് വരുന്നുണ്ട്" സുരഭി കൂട്ടുകാരിമാരുടെ മറയിൽ നിന്ന് എത്തി നോക്കി... ബൂട്ട്സും നിക്കറും ബനിയനും ഇട്ട് ഗ്രൌണ്ടിൽ നിന്നുള്ള പടികൾ കയറി ഒരാൾ വരുന്നു...കട്ടി മീശ,മുത്തു പോലെ മുഖത്തു വിയർപ്പു തുള്ളികൾ,ചിലത് ചാല് പോലെ ഒഴുകുന്നു..നേർത്ത മുടികൾ വിയർപ്പിൽ കുതിർന്നു തളർന്നു കിടക്കുന്നു... അയാൾ സ്റ്റെപ് കയറി വന്നതും കൂട്ടുകാരിമാരെല്ലാം അയാളെ വളഞ്ഞു..."ചേട്ടാ ഞങ്ങൾ സെക്കന്റ്റ് ഇയറിൽ പഠിക്കുന്നതാ,ചേട്ടന്റെ കളി ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ..."ഓരോരുത്തരും കലപില കൂട്ടി കൊണ്ടിരുന്നു..പക്ഷെ അയാളുടെ ശ്രദ്ധ മറ്റൊന്നിൽ ആയിരുന്നു..കൂട്ടുകാരെല്ലാം പെട്ടന്ന് മാറിയപ്പോൾ സുരഭി പരിഭ്രമിച്ചു...ആരും അവളെ ശ്രദ്ധിച്ചില്ല,ഒരാളൊഴികെ...
പിന്നീടൊരിക്കൽ കോളേജിന്റെ വരാന്തയിൽ തൂണിൽ ചാരി താൻ നിൽക്കുമ്പോൾ അയാൾ അടുത്തു വന്നു...ഒരു മുഖവുരയും കൂടാതെ പറഞ്ഞു,"എന്റെ പേര് അലക്സ്,എനിക്ക് കുട്ടിയെ ഇഷ്ടമാണ്.." തന്റെ മറുപടി പോലും കാത്തു നില്ക്കാതെ അലക്സ് നടന്നകന്നു...അപ്പോഴാണ് അവന്റെ മുടിയിഴകൾ കാറ്റിൽ പറക്കുന്നത് സുരഭി ആദ്യമായി കാണുന്നത്...
ഒരുപാട് നാൾ തങ്ങൾ പ്രേമിച്ചു നടന്നു,ക്യാമ്പസിലെ ഓരോ പൂക്കളും തങ്ങളെ നോക്കി പുഞ്ചിരിച്ചിരുന്നു,കാറ്റിൽ തങ്ങളുടെ സ്വപ്‌നങ്ങൾ പാറിപറന്നു...
കാര്യങ്ങൾ വീട്ടിലരിഞ്ഞപ്പോൾ പ്രശ്നമായി,ഫൈനൽ ഇയർ ആയതു കൊണ്ട് വീട്ടുകാർ പഠിത്തം നിരത്തിയില്ല,പക്ഷെ അലക്സ് നെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന് അച്ഛന്റെയും ചേട്ടന്മാരുടെയും ഉഗ്രശാസനം കിട്ടി..തനിക്കു അലെക്സിന്റെ മുന്നിൽ ഒന്നും തടസ്സമായില്ല,എക്സാം കഴിഞ്ഞാൽ ഉടൻ രെജിസ്റ്റർ മാര്യജ് എന്ന് തീരുമാനിച്ചു.....
ആ ദിവസം ഇന്നും തന്റെ കണ്ണിൽ ഉണ്ട്,പൂത്ത വാക മരത്തിന്റെ ചുവട്ടിൽ വെച്ച് തന്നോട് യാത്ര പറഞ്ഞ് അലക്സ് കളിക്കാൻ പോയി,പിറ്റേ ദിവസമാണ് ആരോ പറഞ്ഞ് സുരഭി ആ വാർത്ത അറിയുന്നത്,കളിക്കിടെ അലെക്സിനു എന്തോ അപകടം പറ്റി ,ആശുപത്രിയിൽ ചെന്ന താൻ കണ്ടത് അരക്കു താഴേക്കു ചലനമറ്റ അലെക്സിനെയാണ്...ആംബുലൻസിൽ അലെക്സിനൊടൊപ്പം താനും കയറി..അലക്സ് ദയനീയമായി തന്നെ നോക്കി,"സുരഭി,നമ്മുടെ സ്വപ്‌നങ്ങൾ ഇവിടെ തീര്ന്നു,നീ എന്നെ വിട്ടു പോകണം,നിന്റെ ജീവിതം എന്നെ ഓർത്ത് നശിപ്പിക്കരുത്.." സുരഭിയുടെ മറുപടി കണ്ണീർ ചാലുകളായി ഒഴുകി...സുരഭി ഇടയ്ക്കിടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു,പെട്ടന്നവൾ കൂടെയുള്ള കൂട്ടുകാരോട് പറഞ്ഞു,"വണ്ടി ഒന്ന് നിരത്തുമോ.." വണ്ടി നിരത്തി വാതിൽ തുറന്ന് ആദ്യം സുരഭി തന്നെ ഇറങ്ങി,എന്നിട്ട് കൂട്ടുകാരോട് അലെക്സിനെ നോക്കി പറഞ്ഞു.."ഇറക്കൂ"അലക്സ് തല പൊക്കി നോക്കി,-സബ് രേജിസ്ട്രാർ ഓഫീസ്-സുരഭി അകത്തേക്ക് നടന്നു,കൂട്ടുകാരെല്ലാം സ്തംഭിച്ചു നില്ക്കുന്നു..സുരഭി തിരിഞ്ഞു നിന്ന് പറഞ്ഞു.."വരൂ"
പിന്നിൽ വീല്ചെയരിന്റെ ശബ്ദം കേട്ട് സുരഭി കണ്ണുകൾ വേഗം തുടച്ചു,"അർജെന്റീന തോറ്റു .."അലക്സ് നിരാശനായി പറഞ്ഞു...ടി.വി.യിൽ നിരാശരായ ആരാധകരുടെ മുഖങ്ങൾ അലക്സ് സുരഭിയുടെ അടുത്തേക്ക് വീൽചെയർ ഉരുട്ടി വന്നു...സുരഭി കേട്ടു അലെക്സിനു പിന്നിൽ മുഴങ്ങുന്ന നൂറുകണക്കിന് കയ്യടികൾ... ആ കോളേജ് മൈതാനത്ത് നിന്ന്.....

No comments:
Post a Comment