ഒരു സിനിമ അതിനെ ഇത്രയും ടെൻഷൻ അടിച്ചു കാണാൻ കഴിയുമെന്നു ഞാൻ കരുതിയില്ല...ഇത് കാണുന്നവരെല്ലാം ഇതിലെ നായകനാകും,മറ്റു കഥാപാത്രങ്ങളാകും ,ഇവരെയെല്ലാം നമുക്ക് പരിചയമുള്ളവരാകും ....ഒരു നല്ല സിനിമ എന്ന് ഒറ്റ വാക്കിൽ പറയാൻ കഴിയുന്നതിൽ ഖേദിക്കുന്നു,അതിലും നല്ലൊരു വാക്ക് എനിക്ക് അറിയില്ല....ചിത്രം 'ഷട്ടർ'
ലാൽ,ശ്രീനിവാസൻ എന്നീ അഭിനേതാക്കൾ നമുക്ക് പരിചയമുള്ളവരായിട്ടു കൂടി ശക്തമായ ഒരു തിരക്കഥയുടെ ഒപ്പം ചുവടു വെക്കുന്നത് പ്രശംസനീയമാണ്,വിനയ് ഫോർട്ട് എന്ന നടൻ തന്റെ സ്വന്തം ശൈലിയിലൂടെ അവർക്കൊപ്പം ചേരുമ്പോഴും സജിത മഠത്തിൽ,റിയ സൈറ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു...ലാലിന്റെ ഭാര്യ ആയി അഭിനയിച്ച നിഷ ജോസഫ് പരിമിതമായ ഡയലോഗിലും നല്ല അഭിനയം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു...കാമ്പുള്ള കഥയും ശക്തമായ തിരക്കഥയും മികവുറ്റ പ്രകടനങ്ങളും മാത്രമല്ല,ചിത്രത്തിൻറെ രചയിതാവും സംവിധായകനുമായ ജോയ് മാത്യു സമ്മാനിക്കുന്നത്,മറിച്ച് ഓരോ രംഗവും താൻ തന്നെയാണ് എന്ന് പ്രേക്ഷകന് തോന്നലുളവാക്കാൻ അദേഹത്തിന് കഴിഞ്ഞു എന്ന് ചിത്രം കാണുന്നവർക്ക് തോന്നിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയാതീതമാണ്..
ഷട്ടർ എന്ന സിനിമ ഒരിക്കലും കാണുകയല്ല ,ഓരോ രംഗവും നിങ്ങൾ അനുഭവിക്കുകയായിരിക്കും എന്ന് ഞാൻ മുൻകൂർ പറയുന്നു,ആസ്വാദനത്തിനുപരി അനുഭവം മുന്നിട്ട് നില്ക്കുന്ന സിനിമ....

No comments:
Post a Comment