പ്രഭാതത്തിന് ഇത്രയും ചന്ദമുണ്ടായിരുന്നോ..
എത്രയോ നാളവൾ സിന്ദൂരവും തൊട്ട്
നിന്നെയും കാത്തീവഴി നിന്നിരുന്നൂ.....
എന്നിട്ടും എന്തേ നീ, രാത്രി തൻ മിഴിയിലെ
കരിമഷി നിഴലിൽ മറഞ്ഞ് നിന്നൂ...
ആ കവിളിണകളിൽ കുങ്കുമം
പടർന്നതീ കണ്ണീരിനുപ്പു കലർന്നതാകാം
ആ വഴി ചുറ്റുന്ന തെന്നലിനൊക്കെയും
അവളുടെ നീറുന്ന നോവറിയാം.
No comments:
Post a Comment