1991-92 കാലങ്ങളിനാണ് ഞാൻ വയനാട്ടിൽ എത്തി പെടുന്നത്..ചേർത്തലയിലെ തെങ്ങിൻ പറമ്പുകളും കായലും തോടും തോട്ടിലെ മീനുകളും ഉത്സവങ്ങളും പ്രീയപ്പെട്ടവരും എന്റെ സ്വപ്നങ്ങളിൽ മാത്രമാക്കി എങ്ങും മരങ്ങളും കുന്നുകളും ഉള്ള കാലവസ്ഥയിലെക്കുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്...
പക്ഷെ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അയല്പക്കങ്ങളിലെ കൂട്ടുകാരുടെ എണ്ണവും എന്റെ ചേട്ടന്മാരുടെ സ്നേഹവും പുതിയൊരു ലോകം തീർത്തു ...
അന്ന് ഞങ്ങളുടെ ഭാഗത്തൊന്നും കരന്റൊ ടി.വി.യോ എന്തിന് ഒരു റേഡിയോ പോലും ഇല്ല...അച്ഛൻ തന്റെ അമൂല്യ സ്വത്തായി കണക്കാക്കിയ സോണിയുടെ ഒരു ടേപ്പ് റെകോർഡാർ ആയിരുന്നു ഞങ്ങളുടെ മാധ്യമം...
പിന്നെ ഉണ്ടായിരുന്നത് സുഗന്ധഗിരി പ്രൊജെക്റ്റിന്റെ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന, അപൂർവമായി പ്രവർത്തിപ്പിച്ചിരുന്ന ടി.വി.ആണ്....
അച്ഛന്റെ ടേപ്പ് റെകോർഡാർ ലൂടെ ഞങ്ങൾ ഉറങ്ങുന്നതിനു മുൻപ് എന്നും 'അകലെ അകലെ നീലാകാശം,പ്രാണ സഖിയുംമാട്ടും കേട്ട് കിടന്നു...യേശുദാസിന്റെയും നസീറിന്റെയും വയലാറിന്റെയും ആരാധകനായ അച്ഛനു അന്ന് സ്വന്തമായി ഉണ്ടായിരുന്ന മറ്റൊരു കാസ്സെട്റ്റ് ആയിരുന്നു വയലാർ കവിതകൾ ...മരം,സ്വർഗവാതിൽ പക്ഷി ചോദിച്ചു..,കായലിനക്കരെ പോകാൻ...,അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം...എന്നിവയും അങ്ങനെ എന്റെ ഓർമകൾക്ക് സ്വന്തമായി...
ഇടയ്ക്കു വിരുന്നു വന്ന മാമൻ ആണ് മിമിക്സ് പരേഡുകളുടെ ശബ്ദരേഖകൾ തന്നത്..അത് കേൾക്കാനായി ഞങ്ങളുടെ അയൽവാസികളും .എത്തിയിരുന്നു..
അവധിക്കു നാട്ടില പോകുമ്പോൾ കണ്ടിരുന്ന സിനിമകളുടെ ഓർമ പുതുക്കിയതും ശബ്ദരേഖകളിലൂടെയാണ് ..മണിച്ചിത്ര ത്താഴും,തേന്മാവിൻ കൊമ്പത്തും ശബ്ദങ്ങളിലൂടെ ഞങ്ങൾ കണ്ടു...പിന്നീട് ആകാശവാണിയും സിനിമകളുടെ ശബ്ദരേഖകൾ സംപ്രേഷണം ചെയ്തു തുടങ്ങി...
ടി.വി.യും പലവിധ ചാനെലുകളും സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചെങ്കിലും ആകാശവാണിയുടെ നാടക മത്സരങ്ങൾ പോലുള്ള പരിപാടികൾ കലാ മൂല്യമുള്ള പരിപാടികൾ മനസ്സില് നിന്നും മാഞ്ഞില്ല..
വളരെ നാളുകൾക്കു ശേഷം റേഡിയോയിൽ വയലും വീടും പരിപാടിയുടെ മ്യൂസിക് കേട്ടപ്പോൾ ഞാൻ ആ കാലം ഓര്ത്തു പോയി.....

No comments:
Post a Comment