Sunday, December 29, 2013


ഈ ചിത്രങ്ങൾ 2013 നെ വരവേല്ക്കാൻ തയ്യാറായ ഇന്ത്യയെ കാണിക്കുന്നതാണ്.... മറ്റൊരു രാജ്യവും ഈ വിധം പുതുവർഷം ആഘോഷിച്ചിട്ടുണ്ടാവില്ല ...ഇവരുടെ കണ്ണുകളിൽ കാണുന്നത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദന മാത്രമല്ല നാളെയുടെ ഇരയാകുന്നതിന്റെ നിസ്സഹായതയും ഉണ്ട്.....
വീണ്ടും ഒരു പുതുവർഷം ...2012നേക്കാൾ മികച്ചതായി എന്താണ് ഈ രാജ്യത്തെ നിയമവും ഭരണകൂടവും സമൂഹവും നമ്മുടെ സഹോദരിമാർക്ക് 2013ൽ നൽകിയത് ? ഇനി 2014ൽ നൽകുമെന്ന് എന്ത് ഉറപ്പാണുള്ളത്?

ഇനിയൊരു ദിനം 

ഒടുവിലായ് കൊഴിഞ്ഞു വീഴും
ആ ചെമ്പനീർ പൂവും
ഒരു കൊച്ചു പരിമളം ബാക്കി വെയ്ക്കും...
ഈ വഴിയിലെങ്ങൊ പിരിഞ്ഞു
പോകും നമ്മൾ
ഒരു പാട് ഓർമ്മകൾ കാത്തുവെയ്ക്കും..
ഇനി ഈ വഴികളിൽ
ഞാനില്ല,നീയില്ല,
നാം ഒരുമിച്ചായൊരു യാത്രയില്ല...
പിരിയരുതെന്നു നാം
ആഗ്രഹിച്ചീടിലും ഇനി
നമുക്കായൊരു പുലരിയില്ല...
എത്രയോ നാളുകൾ
നമ്മളാ ചെമ്പക
പൂവിന്റെ തണലിൽ
ഒത്തിരുന്നു..
ഒരു പുസ്തകത്താളിൽ
മയങ്ങുന്ന പീലി തൻ
സ്വപ്‌നങ്ങൾ നോക്കി നിന്ന്...
ഇനി നമുക്കില്ല
നാളെകൾ,നാളുകൾ
ഇത് പിരിവിൻ
പ്രഭാതമായി...
പിരിയുന്നതിൻ മുൻപ്
ഈ കലാലയത്തിന്റെ
കരയുന്ന കണ്‍കളിൽ
ഒന്ന് നോക്കി,
പറയും ഞാനെൻ
ഹൃദയമേ,ഒരു
നാളിൽ നമൊരുമിക്കും
വരും നാളതൊന്നിൽ ...
പിരിയുവാനാകുമോ
പ്രീയ സുഹൃത്തെ, നിൻ
സ്മൃതിയിൽ മറയുമോ
ആ നാളുകൾ ...
ഇനിയും നമുക്കായി
ചെമ്പകം പൂക്കും
ഇനിയും നമുക്കായി
വസന്തം തളിർക്കും
ഏറ്റു വിളികളൊരുപാട്
നമുക്കായി മുഴങ്ങും,
മാറ്റൊലി പോലെ ഞാൻ
നിൻ ചാരെ നില്ക്കും
ആ മയിൽ പീലി തൻ
നിദ്രയിലപ്പോഴും
ഒരു കൊച്ചു സ്വപ്നം
തളിരിട്ടു നില്ക്കും..
പിരിയുവാനാകില്ല
വിട പറയില്ല ഞാൻ
നീ എന്റെ ഹൃത്തിനും
ഹൃത്താം സുഹൃത്തെ...

Saturday, December 28, 2013

പുരുഷമേധം

പുരുഷമേധം

മധുസൂദനൻ നായർ 


മൃതിവരം തന്ന ജന്മമേ നിന്നൊടീ
മലിനദേഹം ഇരന്നതെ ഇല്ല ഞാൻ (2)
നരക ഗാധയിൽ എന്നെ ആർത്ത സ്വര
കണികയായി കൊരുത്തിട്ടതെന്തു നീ 
അരുണ ജീവനുടച്ചെറിഞ്ഞെന്നിലെ
തരുണ രക്തം പുളിപ്പിച്ചതെന്തു നീ..


കുടലു വറ്റിയ ബാല്യവും തീക്ഷ്ണമാം
കടലു നക്കും ഹരിത കൌമാരവും (2)
ഉടലിൽ വാഴും പുരാതനമഗ്നിയും
ഉരലിലിട്ടു ചതയ്ക്കുന്നതെന്തു  നീ..


ചിതൽ കരണ്ട കുല പ്രതാപത്തിലെൻ
ജനനിതൻ മനം വീണു പൊട്ടുന്നതും (2)
മുറിവിലെ ചോരതൊട്ട്  കുലീനമാം
കുറിയണിഞ്ഞ് അച്ഛൻ ഊരു ചുറ്റുന്നതും..
വറുതി തുള്ളിയഴിച്ച കളത്തിൽ ഞാൻ
വയറുഴിഞ്ഞു വിശപ്പ്‌ മാറ്റുന്നതും..
ഒരു നറുംനണ്ടി വേരിനായ് പട്ടിണിക്കുഴികളിൽ
നിലം പറ്റെ ഇഴഞ്ഞിഴഞ്ഞ് 
അയലിടങ്ങളിലൂറും മണങ്ങളിൽ
മനമിഴച്ചു മടങ്ങിയെത്തുന്നതും...
പറകയാണ് ...
പറകയാണ്...ഇതിഹാസങ്ങളോതുമാ
പഴയ സൂതന്റെ പിന്മുറ പാട്ടുകാർ ....
കഥയിലെ കരുണം കൊണ്ട് മീലിതം ..
ബലി സദസ്സിൽ  പുരോഹിതലോചനൻ
അകമലിഞ്ഞു  എന്നെ വന്നു തൊടുന്നിതോ...
അരികിൽ  വേവും ഉരുക്കുനെയ്യിൻ മണം ....

രസന ബന്ധിച്ചു തീ ഉഴിഞ്ഞ് എപ്പോഴേ
വിഷസനത്തിനൊരുക്കിയ ധേനു ഞാൻ (2)
എവിടെയുണ്ടൊരു ദേവൻ ഇന്നെന്റെയീ
അഴലിനെ കനലാഴിയിൽ തള്ളുവാൻ ..


അനുജനെ താങ്ങി മെയ്യണച്ച് അമ്മ
തന്നുറവു നിർത്താതെ ഊട്ടവെ..(2)
ജ്യേഷ്ഠനെ,മധുരമെല്ലാം ഒഴിച്ചും പുതപ്പിച്ചും അരുമോയോടച്ഛൻ ആകാശമെണ്ണവേ..
ഇടയിൽ ഈ   മകൻ അച്ഛനും അമ്മയും
സിരയിൽ ഉള്ളവൻ...
ഇടയിൽ ഈ   മകൻ അച്ഛനും അമ്മയും
സിരയിൽ ഉള്ളവൻ...
അക്ഷര പാരണയ്ക്ക് അരികു പൊട്ടിയ മണ്‍ചട്ടി
ജീവിത കനലിൽ മുക്കി കുടിച്ചു വളർന്നവൻ
അരികു പൊട്ടിയ മണ്‍ചട്ടി
വേദന കനലിൽ മുക്കി കുടിച്ചു വളർന്നവൻ


ഉരിയരികഞ്ഞി വെള്ളത്തിനായ്
വിറ്റതൊരു കതിർപാടം
ഉരിയരികഞ്ഞി വെള്ളത്തിനായ്
വിറ്റതൊരു കതിർപാടം
ആവണി പുത്തരി,നിറപറ,
നാഴി,വെള്ളോട്ടു കിണ്ടിയും നിലവിളക്കും
വെളിച്ചവും താളിയോല,നാരായവും 
ഹൃദയമാരൂഠമായൊരെൻ വീടിന്റെ
ഉടലും ആത്മാവും അസ്ഥിതറകളും 
ഒടുവിലായ് എന്റെയീ നഷ്ട ജാതകം
ഒടുവിലായ് എന്റെയീ നഷ്ട ജാതകം


വചന വായുക്കൾ കെട്ടി
എന്നമ്മയാം കരുണയൂറിയ നാഭിനാളം കെട്ടി
ഗതി തിരക്കേണ്ട പാദങ്ങളും കെട്ടി
അപമൃതി ചോര ധാരകോരി
കടപെരുകി വീർത്തു കറുത്തഴുകുന്നോരീ
ബലിമരത്തിൽ ഞാൻ ബദ്ധൻ നിരാശ്രയൻ 
അശനിവാളെടുത്ത് എൻ അച്ഛനാണതാ
അറവുമൂർച്ച വരുത്തുന്നു 
ചൂഴവും ചുടലമന്ത്രങ്ങൾ,ചോരയും കാത്തതാ 
ബലിഭുകാകാരമാർന്നിരിക്കുന്നോരാൾ
ദുരധികാര മഹോദരം
ചാരെയായ് ചിറകു ചിക്കുന്ന കാക്ക കിനാവുകൾ
നിയമ വ്യായാമികൾ മന്ത്രവിത്തുകൾ
നിലതിരക്കുന്ന ഭൂത മേധാവികൾ...
ഋണധനങ്ങളില്ലാത്ത സത്യത്തിനെ
നിണമൊഴിച്ചു വികൃതമാക്കുന്നതാർ
ഋണധനങ്ങളില്ലാത്ത സത്യത്തിനെ
നിണമൊഴിച്ചു വികൃതമാക്കുന്നതാർ


തുടിയിടം തേടി വാടുന്ന താളമായ്
ഗതി മറക്കുന്നു  വിഭ്രമ ചാലുകൾ
തുടിയിടം തേടി വാടുന്ന താളമായ്
ഗതി മറക്കുന്നു  വിഭ്രമ ചാലുകൾ
പതി കിടക്കുന്ന ഗോത്ര സ്വപ്നങ്ങളിൽ
പനിയരിചെന്റെ മേനി പൊള്ളുന്നുവോ
വിധി നിഷേധ ചക്രങ്ങൾക്കിടയ്ക്കു
വീണുരയുമീ ക്ഷുദ്ര ജീവിത ഗദ്ഗദം
വിഫല നിശ്വാസമായ് ഉടയുമ്പോഴും 
പതയുകയാണ് അഹത്തിന്റെ ലാലസ
ക്ഷണിക ജന്മം ഒടുങ്ങുന്നതും മൃതി
ജഡവിലാസം ചുമക്കുന്നതും മൃതി
ക്ഷണിക ജന്മം ഒടുങ്ങുന്നതും മൃതി
ജഡവിലാസം ചുമക്കുന്നതും മൃതി
മൃതനിവൻ ജന്മകാലം മുതൽ
മൃതനിവൻ ജന്മകാലം മുതൽ
സ്വയം മൃതശരീരം ചുമന്നേ നടപ്പവൻ


ഇരുളറകളിൽ നിന്നും കടന്നലിൻ
പരുഷദംശം പറന്നു വരുന്ന പോൽ
ഹവനമന്ത്രങ്ങൾ കുത്തുന്നു ജീവനിൽ
ഇരുളറകളിൽ നിന്നും കടന്നലിൻ
പരുഷദംശം പറന്നു വരുന്ന പോൽ
ഹവനമന്ത്രങ്ങൾ കുത്തുന്നു ജീവനിൽ
ഒരു തണുത്ത നിഴൽ വന്നിറങ്ങുമാ നിമിഷം
എൻ നെഞ്ചിലൂടെ നടക്കയോ 
കുടലിരുട്ടിൽ പതുങ്ങുന്നു,പ്രാണനും
കുടലിരുട്ടിൽ പതുങ്ങുന്നു,പ്രാണനും

ഇത് വ്യതീപാദ കാലം
ഇത് വ്യതീപാദ കാലം
മനസ്സിലെ ഹരിണശാന്തി ഇറങ്ങി ഓടുന്നു
പാഴ് ചിതിയിലെ ശ്വേനവക്ത്രം പിളരുന്നു 
വരുണ പാശം ഞെരിക്കുന്നു ജീവനെ
വരുണ പാശം ഞെരിക്കുന്നു ജീവനെ

ഹൃദയ പാണിയിൽ  താള പ്രരോഹം
എൻ ചമസ്സകണ്‌ഠത്തിലീ സ്വരസോമവും
ഹൃദയ പാണിയിൽ  താള പ്രരോഹം
എൻ ചമസ്സകണ്‌ഠത്തിലീ സ്വരസോമവും


ഇനി ഉറവ പൊട്ടുകെൻ ശുഷ്ക പ്രവാഹമേ(2)
ഭുവന ഖനി പൊട്ടിച്ചു വരിക പർജ്ജന്യമെ
രുധിര മദനം ചെയ്ക പവന സർപ്പങ്ങളെ
അടിമുടി ഉദിക്കെന്റെ സൂര്യ പ്രചണ്ഡതേ....
കുലവില്ലെടുത്തു മൃതിവലയങ്ങൾ ഭേദിച്ചു
കുതി കുതിക്കെന്നുള്ളിൽ ഉണരും അശ്വങ്ങളേ....
മുറുകുമീ ഉഷ്ണശിഖ തൻ ബന്ധനങ്ങളിൽ
ശമനമായി പെയ്യുക...
ഈ നാഭി ബന്ധത്തിലിനി മനന മണിയായി
തപിച്ചുജ്ജ്വലിക്കുക....
ഉറയും ശിലാ സ്തംഭ പാദങ്ങളിൽ
മനശ്ശരവേഗമായി പറക്കുക
നഭസ്സിന്റെ ഹൃദയകുണ്ഡത്തിന്നും
അപ്പുറം പായുക...
ഉദയ ഭൂപാളമായി,അനുഗാനമായി
വരികയായി കപിന്ജല പക്ഷികൾ
ഉദയ ഭൂപാളമായി,അനുഗാനമായി
വരികയായി കപിന്ജല പക്ഷികൾ ...

മൃത ശിരസ്സിൽ ഉഷസ്സിന്റെ അന്ഗുലി...
മൃത മനസ്സിൽ പ്രസാദ സങ്കീർത്തനം...
മൃത ശിരസ്സിൽ ഉഷസ്സിന്റെ അന്ഗുലി...
മൃത മനസ്സിൽ പ്രസാദ സങ്കീർത്തനം...
മൃത പദങ്ങളിൽ സ്വാച്ചന്ത്യ നർത്തനം
അമൃതയോഗം വരം നിത്യം അക്ഷരം...
മൃത പദങ്ങളിൽ സ്വാച്ചന്ത്യ നർത്തനം
അമൃതയോഗം വരം നിത്യം അക്ഷരം...
അമൃതയോഗം വരം നിത്യം അക്ഷരം...

Sunday, December 8, 2013

തിമിരം മൂടിയ കണ്‍കളാലെന്നെ നോക്കല്ലേ,
ബധിരത ബാധിച്ച കാതിനാലെന്നെ  കേൾക്കല്ലേ,
മൂകതയാലെന്റെ വിധി പറയാതെ,
ഏകാന്തതയുടെ തടവിലെന്നെ കുരുക്കല്ലേ..
പിച്ചിപറിച്ച എന്റെ മേനി തൻ നോവുകൾ
കാര്യമാക്കുന്നില്ല ഞാൻ,ആദ്യമെൻ ഹൃദയത്തിലെ
മുറിവുകൾ തുടക്കട്ടെ...


എന്റെ പൊന്നോമന തൻ ചുണ്ടിൽ
ഇത്തിരി മധുരം പുരട്ടുമീ അമ്മിഞ്ഞ
ചെത്തികളഞ്ഞിട്ടു പോകുമാ
കാടനും,എന്റെ തൂവെള്ള
കുപ്പായത്തിൽ ചോര തെറിപ്പിച്ച
ഭ്രാന്തനും,എന്റെ രോദനം
പാടെ വിഴുങ്ങിയ അന്ധകാരത്തിനും
ആകാശത്തിനും ശിക്ഷ വിധിക്കേണ്ട,
നീതി ചോദിക്കുന്നില്ല ഞാൻ, നീതിപീഠമേ,
വാവിട്ടു കരയുമെൻ പോന്നോമാനക്കൊരു
താരാട്ട് പാട്ടെങ്കിലും തരുമോ...
മെസ്യൂറ്റ് ഓസിലിന്റെ പാസ് തോമസ്‌ മുള്ളർ ഗോൾ വലയിലെക്കെത്തിച്ചപ്പോൾ കാണികൾ ആർത്തിരമ്പി...അലക്സ്‌ നിരാശയോടെ കൈകൾ കൂട്ടിയടിച്ചു....
"കൈ പ്ലാസ്റ്റെർ ഇടേണ്ടി വരുമോ?" ചോദ്യം കേട്ട് അലക്സ്‌ തിരിഞ്ഞു നോക്കി,കയ്യിൽ ഒരു ഗ്ലാസ് വെള്ളവും ഗുളികയുമായി സുരഭി..അലക്സ്‌ ചിരിച്ചു..."വേണ്ട പക്ഷെ അർജെന്റീനക്കു പ്ലാസ്റ്റെർ ഇട്ടു...മൂന്നേ ഒന്നായി..ഇനി രക്ഷയില്ല..."അതും പറഞ്ഞു അലക്സ്‌ ടി.വി.യിലേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ടിരുന്നു...സുരഭി വെള്ളവും ഗുളികയും കൊടുത്തു ,അലക്സ്‌ ടി.വി.യിൽ നിന്ന് ശ്രദ്ധ മാറ്റാതെ ഗുളിക വാങ്ങി കഴിച്ചു...സുരഭി ഗ്ലാസ്സും എടുത്ത് അടുക്കളയിലേക്ക് നടന്നു....സുരഭി തിരിഞ്ഞു നോക്കി,അലക്സ്‌ ഇപ്പോഴും കളിയിൽ മുഴുകി ഇരുക്കുകയാണ്...സുരഭിയുടെ മനസ്സിലേക്ക് ഒരുപാട് ഓർമ്മകൾ കടന്നു വന്നു...മൈതാനത്തെ ആർപ്പുവിളികൾ...പൂത്ത വാകമരത്തിനു ചുവട്ടിലെ പുല്ലിൽ വീണു കിടന്ന ഒരുപാട് വാകപൂക്കൾ....വെള്ളച്ചായം പൂശിയ തൂണുകൾ.....
                  പുസ്തകവും മാറോടു ചേർത്തു പിടിച്ചു സുരഭി കൂട്ടുകാരികളുടെ പുറകിലായി നിന്ന്..."വാ അനിതേ ..പോകാം..."മുന്നിൽ നിന്നവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് സുരഭി പറഞ്ഞു..."നിക്ക് പെണ്ണെ,ദേ ആള് വരുന്നുണ്ട്" സുരഭി കൂട്ടുകാരിമാരുടെ മറയിൽ നിന്ന് എത്തി നോക്കി... ബൂട്ട്സും നിക്കറും ബനിയനും ഇട്ട് ഗ്രൌണ്ടിൽ നിന്നുള്ള പടികൾ കയറി ഒരാൾ വരുന്നു...കട്ടി മീശ,മുത്തു പോലെ മുഖത്തു വിയർപ്പു തുള്ളികൾ,ചിലത് ചാല് പോലെ ഒഴുകുന്നു..നേർത്ത മുടികൾ വിയർപ്പിൽ കുതിർന്നു തളർന്നു കിടക്കുന്നു... അയാൾ സ്റ്റെപ് കയറി വന്നതും കൂട്ടുകാരിമാരെല്ലാം അയാളെ വളഞ്ഞു..."ചേട്ടാ ഞങ്ങൾ സെക്കന്റ്റ് ഇയറിൽ പഠിക്കുന്നതാ,ചേട്ടന്റെ കളി ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ..."ഓരോരുത്തരും കലപില കൂട്ടി കൊണ്ടിരുന്നു..പക്ഷെ അയാളുടെ ശ്രദ്ധ മറ്റൊന്നിൽ ആയിരുന്നു..കൂട്ടുകാരെല്ലാം പെട്ടന്ന് മാറിയപ്പോൾ സുരഭി പരിഭ്രമിച്ചു...ആരും അവളെ ശ്രദ്ധിച്ചില്ല,ഒരാളൊഴികെ...
പിന്നീടൊരിക്കൽ കോളേജിന്റെ വരാന്തയിൽ തൂണിൽ ചാരി താൻ നിൽക്കുമ്പോൾ അയാൾ അടുത്തു വന്നു...ഒരു മുഖവുരയും കൂടാതെ പറഞ്ഞു,"എന്റെ പേര് അലക്സ്‌,എനിക്ക് കുട്ടിയെ ഇഷ്ടമാണ്.." തന്റെ മറുപടി പോലും കാത്തു നില്ക്കാതെ അലക്സ്‌ നടന്നകന്നു...അപ്പോഴാണ്‌ അവന്റെ മുടിയിഴകൾ കാറ്റിൽ പറക്കുന്നത് സുരഭി ആദ്യമായി കാണുന്നത്...

                    ഒരുപാട് നാൾ തങ്ങൾ പ്രേമിച്ചു നടന്നു,ക്യാമ്പസിലെ ഓരോ പൂക്കളും തങ്ങളെ നോക്കി പുഞ്ചിരിച്ചിരുന്നു,കാറ്റിൽ തങ്ങളുടെ സ്വപ്‌നങ്ങൾ പാറിപറന്നു...

                    കാര്യങ്ങൾ വീട്ടിലരിഞ്ഞപ്പോൾ പ്രശ്നമായി,ഫൈനൽ ഇയർ ആയതു കൊണ്ട് വീട്ടുകാർ പഠിത്തം നിരത്തിയില്ല,പക്ഷെ അലക്സ്‌ നെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന് അച്ഛന്റെയും ചേട്ടന്മാരുടെയും ഉഗ്രശാസനം കിട്ടി..തനിക്കു അലെക്സിന്റെ മുന്നിൽ ഒന്നും തടസ്സമായില്ല,എക്സാം കഴിഞ്ഞാൽ ഉടൻ രെജിസ്റ്റർ മാര്യജ് എന്ന് തീരുമാനിച്ചു.....

                   ആ ദിവസം ഇന്നും തന്റെ കണ്ണിൽ ഉണ്ട്,പൂത്ത വാക മരത്തിന്റെ ചുവട്ടിൽ വെച്ച് തന്നോട് യാത്ര പറഞ്ഞ് അലക്സ്‌ കളിക്കാൻ പോയി,പിറ്റേ ദിവസമാണ് ആരോ പറഞ്ഞ് സുരഭി ആ വാർത്ത അറിയുന്നത്,കളിക്കിടെ അലെക്സിനു എന്തോ അപകടം പറ്റി ,ആശുപത്രിയിൽ ചെന്ന താൻ കണ്ടത് അരക്കു താഴേക്കു ചലനമറ്റ അലെക്സിനെയാണ്...ആംബുലൻസിൽ അലെക്സിനൊടൊപ്പം താനും കയറി..അലക്സ്‌ ദയനീയമായി തന്നെ നോക്കി,"സുരഭി,നമ്മുടെ സ്വപ്‌നങ്ങൾ ഇവിടെ തീര്ന്നു,നീ എന്നെ വിട്ടു പോകണം,നിന്റെ ജീവിതം എന്നെ ഓർത്ത്‌ നശിപ്പിക്കരുത്.." സുരഭിയുടെ മറുപടി കണ്ണീർ ചാലുകളായി ഒഴുകി...സുരഭി ഇടയ്ക്കിടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു,പെട്ടന്നവൾ കൂടെയുള്ള കൂട്ടുകാരോട് പറഞ്ഞു,"വണ്ടി ഒന്ന് നിരത്തുമോ.." വണ്ടി നിരത്തി വാതിൽ തുറന്ന് ആദ്യം സുരഭി തന്നെ ഇറങ്ങി,എന്നിട്ട് കൂട്ടുകാരോട് അലെക്സിനെ നോക്കി പറഞ്ഞു.."ഇറക്കൂ"അലക്സ്‌ തല പൊക്കി നോക്കി,-സബ് രേജിസ്ട്രാർ ഓഫീസ്-സുരഭി അകത്തേക്ക് നടന്നു,കൂട്ടുകാരെല്ലാം സ്തംഭിച്ചു നില്ക്കുന്നു..സുരഭി തിരിഞ്ഞു നിന്ന് പറഞ്ഞു.."വരൂ"

               പിന്നിൽ വീല്ചെയരിന്റെ ശബ്ദം കേട്ട് സുരഭി കണ്ണുകൾ വേഗം തുടച്ചു,"അർജെന്റീന തോറ്റു .."അലക്സ്‌ നിരാശനായി പറഞ്ഞു...ടി.വി.യിൽ നിരാശരായ ആരാധകരുടെ മുഖങ്ങൾ അലക്സ്‌ സുരഭിയുടെ അടുത്തേക്ക്‌ വീൽചെയർ ഉരുട്ടി വന്നു...സുരഭി കേട്ടു അലെക്സിനു പിന്നിൽ മുഴങ്ങുന്ന നൂറുകണക്കിന് കയ്യടികൾ... ആ കോളേജ് മൈതാനത്ത് നിന്ന്.....
പ്രിയ സുഹൃത്തേ ,താങ്കൾ  രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് എഴുതിയത് ,വായിച്ചു,നന്നായിരുന്നു..എന്റെ അറിവിലുള്ള ചില കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു ...

1939 സെപ്റ്റ്.1 നു ആണ് പോളണ്ട് ജെർമനിയാൽ ആക്രമിക്കപെടുന്നത്..ജർമ്മൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലോന്നായിരുന്നു നീൽസ് ബോർ(1885-1962) എന്ന ശാസ്ത്രന്ജന്റെ ഭവനം,ആ കാലയളവിൽ അദ്ദേഹം നേടിയ പുരസ്കാരങ്ങളും സമ്പത്തുകളും ഉന്നം വെച്ച് വന്ന നാസി പടകൾക്കു അദ്ദേഹത്തെ കയ്യിൽ കിട്ടിയില്ലെന്ന് മാത്രമല്ല ,ബോർ തനിക്കു കിട്ടിയ പല പുരസ്കാരങ്ങലുമായി 1943ൽ നാട് വിട്ടു  ,അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാതിരുന്ന വിഡ്ഢികളായ നാസികൾ മറ്റൊരു കാര്യം വിട്ടു പോയിരുന്നു,1939 ൽ ബോർ ക്വാണ്ടം തിയറിയെ കുറിച്ച് എഴുതിയ ഒരു ആർട്ടിക്കിൾ നെ കുറിച്ചറിഞ്ഞ ഐൻസ്റ്റീൻ ആഗ.2ന് ആറ്റം ബോംബിനെ കുറിച്ചും അത് നീൽസ് ബോർ നെ കൊണ്ട് ജെർമനി ഉണ്ടാക്കിയാലുണ്ടാകുന്ന വിപത്തിനെ കുറിച്ചും വിശദമായി പ്രതിപാദിച്ചു കൊണ്ട് അന്നത്തെ പ്രസിടന്റ്റ് ആയ രൂസ്വെൽറ്റ് നു ഒരു കത്തയച്ചു...1942ൽ ജർമൻ ന്യൂക്ലിയർ എനെർജി പ്രൊജെക്റ്റ് ന്റെ തലവനായ ഹൈസൻബർഗ് എന്ന ശാസ്ത്രഞ്ജൻ ആറ്റം ബോംബിന്റെ നിർമാണത്തിന് ബോറിന്റെ സഹായം അഭ്യര്തിച്ചിരുന്നു,എന്നാൽ ജെർമനിയുടെ പ്രവർത്തികളിൽ എതിര്പ്പുണ്ടായിരുന്ന ബോർ ആ അഭ്യര്ത്ഥന നിരസിച്ചു,തുടർന്ന്  ജർമൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ഡെന്മാർക്കിൽ എത്തുകയും ബ്രീട്ടിഷ് പ്രഭു ആയ ലോർഡ്‌ ചെർവ്വ്ല്ല് ന്റെ ടെലെഗ്രാം പ്രകാരം ബ്രിട്ടനിലേക്ക് പോകാൻ തയ്യാരാകുകയും ചെയ്തു...ബ്രിട്ടീഷ് ഓവർ സീസ് എയെർവെയ്സ് അതിസാഹസികമായി അദ്ദേഹത്തെ ബ്രിട്ടനിലും 1943ൽ വാഷിങ്ങ്ടൻ ഡി.സി.ൽ മാന്ഹാട്ടാൻ പ്രൊജെക്റ്റിന്റെ മേധാവികൾക്ക് വേണ്ട നിർദേശങ്ങൾ നല്കുകയും ചെയ്തു...

                     ഹിറ്റ്ലർ ചെയ്ത പ്രധാന മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു നീൽസ് ബോറിന്റെ രക്ഷപെടൽ.....
(മാന്ഹാട്ടൻ പ്രൊജെക്റ്റ് പൂര്ത്തിയായി ആറ്റം ബോംബ്‌ പൊട്ടിയപ്പോൾ മാന്ഹാട്ടൻ പ്രൊജെക്റ്റിന്റെ എൻജിനിയർ ഓഫീസർ ആയ ലഫ്.ജെൻ .ലെസ്ലി  ഗ്രൂവേസ് നെ അദ്ദേഹത്തിന്റെ ഭാര്യ ഉപേക്ഷിച്ചു...ഇത്രയും നാൾ ഭര്ത്താവ് തന്നിൽ നിന്ന് മാൻഹാട്ടൻ പ്രൊജെക്റ്റിന്റെ രഹസ്യം മറച്ചു വെച്ചത് കൊണ്ടാണത്രേ...)