നാഗത്തിന്റെ വഴിയിൽ
മഴക്കാലത്താണ് ഞാൻ നാഗരഹോള യിൽ എത്തുന്നത്,മൈസൂരിൽ നിന്നും എച് .ഡി കൊട്ടൈ വരെ ബസ്സിൽ യാത്ര ചെയ്താണ് അപരിചിതമായ ആ സ്ഥലത്ത് ഞാൻ എത്തിപെട്ടത്.സത്യത്തിൽ ഞാൻ ആന്ധ്രയിൽ നിന്നും വയനാട്ടിലെ എന്റെ വീട്ടിലേക്കു പോവുകയായിരുന്നു,എന്റെ ചേട്ടൻ നാഗരഹോലയിലെ അന്തരശാന്തെ എന്നാ സ്ഥലത്ത് ജോലി നോക്കുന്നുണ്ടായിരുന്നു,എങ്കിൽ അവന്റെ കൂടെ ഒരുമിച്ചു വീട്ടിലേക്കു പോകാം എന്ന് കരുതി ഇറങ്ങി.ദീര്ഖമായ ട്രെയിൻ യാത്രയെക്കാലും എന്നെ മടുപ്പിച്ചത് ഒന്നര മണിക്കൂറിലെ ബസ് യാത്രയായിരുന്നു.അൽപ നേരം കാത്തു നിന്നപ്പോൾ ചേട്ടന്റെ കൂട്ടുകാരൻ ലക്ഷ്മണ്‍ എത്തി.ആൾ കന്നടക്കാരൻ ആണ്,പക്ഷെ പല സ്ഥലങ്ങളിലും ജോലിക്കു പോയത് കൊണ്ട് മലയാളവും പറയും,അല്ലെങ്കിലും കേരളത്തിന്റെ അയല്കാരൻ ഗ്രാമമായ ഇവിടെ മാറ്റ കല്യാണങ്ങൾ കൊണ്ടും കച്ചവടങ്ങൾ കൊണ്ടും പരിചിതർ ഏറെ..മലയാളവും കന്നടയും ഒരു പോലെ തോന്നും,അവിടുത്തെ ആളുകളെ പോലെ...
ലക്ഷ്മണ്‍ നോടൊപ്പമുള്ള ബൈക്ക് യാത്ര രസകരമായിരുന്നു,ഓക്കേ എന്നാ ഇംഗ്ലീഷ് വാക്ക് ലക്ഷ്മണ്‍ ഒരു നൂറു തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും .'നാഗരഹോല' എന്നാൽ നാഗത്തിന്റെ പാത എന്നാണത്രേ.. പണ്ട് മൈസൂര് രാജാക്കന്മാർ നായാട്ടിനെത്തിയിരുന്ന കാടുകൾ ആയിരുന്നു അന്തരെശാന്തേ അടക്കമുള്ള നാഗരഹോലയിലെ പ്രദേശങ്ങൾ,ഇപ്പോഴും ഇത് ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായി തുടരുന്നു.വയനാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ കാടും നാടും പെട്ടന്ന് തിരിച്ചറിയാൻ കഴിയും...
പോകുന്ന വഴിയില ഞങ്ങള്ക്ക് കണ്ണിനു മധുരമായി ചെണ്ട് മല്ലിയുടെ പാടങ്ങൾ പൂത്തു നില്കുന്നുണ്ടായിരുന്നു.നോക്കെത്താ ദൂരത്തോളം ചെന്ദുമല്ലികൽ .. കാബേജ്,ഇഞ്ചി,മഞ്ഞൾ,കരിമ്പ്,ചോളം എന്നിവയും ധാരാളമായി ഇവർ കൃഷി ചെയ്തു പോന്നു. ഓരോന്നും സീസണ്‍ അനുസരിച്ചാണ് കൃഷി ചെയ്തത്,ചെണ്ടുമല്ലി കൃഷിയുടെ അവസാന സമയത്താണ് ഞാൻ അവിടെ എത്തിയത്,കാഴ്ച്ചയുടെ ആ നിമിഷം ഞാൻ ഇപ്പോഴും ഓര്ക്കുന്നു..
കബനി നദി ഒരു അമ്മയെ പോലെ ഇവരെ പോറ്റിയിരുന്നു .വളര്ത്തിയും തളര്ത്തിയും കബനി ഈ ഗ്രാമത്തിലൂടെ ഒഴുകി..മഴ കനക്കുമ്പോൾ കബനി തന്റെ വിശ്വരൂപം പുറത്തെടുക്കുമ്പോഴും അന്നത്തിനായുള്ള മത്സ്യ സമ്പത്ത് അവൾ കനിഞ്ഞു നല്കി.കുട്ടാ പോലുള്ള വള്ളങ്ങളിൽ ചെറിയ കുട്ടികൾ വരെ ആ അമ്മയുടെ മടിത്തട്ടിൽ കളിക്കുന്നത് ഞാൻ കണ്ടു..
ചേട്ടനെ കണ്ടു ഭക്ഷണവും കഴിച്ചു ഞാനും കബനിയിലേക്ക് ഒരു യാത്രക്ക് ഒരുങ്ങി..ചേട്ടൻ പറഞ്ഞിട്ട് ഒരു പയ്യന് എനിക്ക് മാങ്ങയും കത്തിയും കൊണ്ട് വന്നു തന്നു,വയനാട്ടിലെ തേനിനെ തോല്പിക്കുന്ന മധുരമുള്ള മാങ്ങകൾ,മാങ്ങയും തിന്നു അവരോടൊപ്പം ചെറിയ ഒരു യാത്ര കബനിയിൽ,കറങ്ങി കളിക്കുന്ന ആ വഞ്ചിയിൽ നിന്ന് കരക്കെത്തിയപ്പോൾ മനസ്സിന് അതിലേറെ ആശ്വാസം.. ഞാനും ചേട്ടനും കൂടി മടക്കയാത്രക്ക് ഒരുങ്ങിയപ്പോൾ സമയം വൈകുന്നേരം ആറു മണി.
ബസ് കാത്തു നിൽക്കുമ്പോൾ കാണുന്ന കാഴ്ച മദ്യപിച്ചു ആടി ആടി നടക്കുന്ന നാട്ടുകരെയാണ്.അതിൽ ഏറിയതും സ്ത്രീകള്,അവിടെ വൈൻ ശോപ്പുകല്കും നാടൻ വാറ്റിനും പഞ്ഞമില്ലത്രേ..ചെക്ക് പോസ്റ്റ് വരെ ഓടുന്ന ബസ് വന്നപ്പോൾ ഞങ്ങൾ അതിൽ കയറി.കേരള-കര്ണാടക അതിര്ത്തിക്ക് മുൻപ് കര്ണാടക യുടെ ഒരു ചെക്ക് പോസ്റ്റ് കൂടി ഉണ്ട്,6.30 നു ശേഷം അവർ വണ്ടി കടത്തി വിടില്ലത്രേ..അരികുകളിൽ ഗുൽമോഹർ പൂത്തു നില്ക്കുന്ന
കാട്ടു വഴിയിലൂടെ ബസിൽ പോകുമ്പോഴും ചെണ്ടുമല്ലി പാടങ്ങൾ എന്നിൽ നിറഞ്ഞു നിന്നു ..... നാഗത്തിന്റെ പാതയിലൂടെ ഞങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു,മനസ്സിനെ അവിടെ വിട്ടിട്ടു......







No comments:
Post a Comment