പണ്ട് കേട്ടൊരു മുത്തശ്ശിക്കഥ...
ഉറക്കം തൂങ്ങുന്ന മാമനെ നുള്ളി കൊണ്ട് ഞാൻ ചിണുങ്ങും,മാമാ ഒരു കഥ,..
ഒരു കഥ പറഞ്ഞാലൊന്നും നീ ഉറങ്ങില്ല...
ഇല്ല മാമ ഒറ്റ കഥ മതി...
എടാ എനിക്ക് ഉറക്കം വരുന്നു,നീയും ഉറങ്ങാൻ നോക്ക്...
ഒരു കഥ പറ മാമ...
ഗതിയില്ലാതെ മാമൻ കഥ പറഞ്ഞു തുടങ്ങി...
പണ്ട് പണ്ട് പണ്ടൊരു മുത്തശ്ശി,പാവം മുത്തശ്ശി,ജീവിക്കാൻ ഒരു വഴിയുമില്ലാതെ തയ്യൽ പണി ചെയ്തു ജീവികുയായിരുന്നു..
ഒരിക്കൽ മുത്തശ്ശി കിണറ്റുകരയിൽ ഇരുന്നു തയിക്കുകയായിരുന്നു,അപ്പൊ നൂല് തീര്ന്നു പൊയ്...
എന്നിട്ട്?
പുതിയ നൂല് സൂചിയിൽ കോർക്കുമ്പോൾ സൂചി കിണറ്റിൽ വീണു...
എന്നിട്ട്...
ആ ... സൂചി കിട്ടിയാലേ ഇനി കഥ പറയാൻ പറ്റൂ...
പറ മാമാ...
അങ്ങനെ പറഞ്ഞാല സൂചി കിട്ടുമോ...
ഇറങ്ങി എടുത്താൽ പോരെ?
അങ്ങനെ പര്ഞ്ഞ്ൽ സൂചി കിട്ടുമോ?
രാത്രി മുഴുവൻ സൂചി കിട്ടാനുള്ള വഴി ഞാൻ ആലോചിച്ചു കിടന്നു...
പക്ഷെ ഇതുവരെ സൂചി കിട്ടിയില്ല,
എന്റെ അനുജൻ എന്നോട് ചേർന്ന് കിടന്നു ഉറങ്ങുമ്പോൾ,ഞാൻ ഓർത്തു,അവൻ എന്നോട് ഇതുവരെ കഥപറയാൻ പറഞ്ഞിട്ടില്ല,എന്നോടെന്നല്ല ആരോടും പറഞ്ഞിട്ടില്ല,അവനെ ഉറക്കുന്നത് ബെന് ടെന്നും പോക്കിമോനും ഒക്കെയാണ്..
ആ കിണറ്റു കരയിൽ ഒരു മുത്തശ്ശി ഇരിക്കുന്നുണ്ട്,സൂചി കളഞ്ഞു പോയ മുത്തശ്ശി...പണ്ട് പണ്ട് പണ്ടൊരു മുത്തശ്ശി,പാവം മുത്തശ്ശി...
No comments:
Post a Comment