Sunday, July 14, 2013

പണ്ട്,സ്കൂൾ അടക്കുമ്പോൾ ഒരുപാട് ഉത്സാഹമായിരുന്നു,പ്രധാന കാരണം സ്കൂളിൽ പോകണ്ട എന്നത് തന്നെ,സ്കൂളിൽ പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല,പക്ഷെ,അവധി എന്ന് കേള്കുംബോഴേ എന്തോ ഒരു ഇഷ്ടം... ആവിശ്യത്തിന് ഉറങ്ങാം,എത്ര തവണ വേണമെങ്കിലും പുഴയിൽ ചാടി തിമിര്ക്കാം,കുളിക്കാൻ കൂട്ടുകാര് വിളിക്കുന്നത് പോലും,'വാടാ ചാടാൻ പോകാം' എന്നായിരുന്നു... എല്ലാ ദിവസവും വളരെ തിരക്കുള്ളതായിരുന്നു, രാവിലെ അമ്മ ഉണ്ടാക്കി തരുന്നത് എന്താണെന്ന് പോലും നോക്കാതെ അകത്താക്കി വേഗം കൂട്ടുകാരുടെ ഒപ്പം കൂടും.. ഞങ്ങളുടെ കയ്യില അദ്രിശ്യമായ ഒരു മാപ് ഉണ്ടാവും,ഞങ്ങള്ക് മാത്രം വായിച്ചെടുക്കാവുന്ന ഒരു മാപ്..അതിൽ കാണിക്കും എവിടെയൊക്കെ ഞങ്ങളുടെ നിധികളായ ചാമ്പങ്ങ,പഞ്ചാര നെല്ലിക്ക,തുടങ്ങിയവ പഴുത്തിട്ടുണ്ടാകും എന്നത്.. ആരാന്റെ പറമ്പിൽ നിക്കുന്നതിനു പൊതുവെ മധുരം കൂടുതലായിരിക്കുമല്ലോ...പിന്നെയുള്ള പ്രധാന പരിപാടി ഞാവൽ പറിക്കാൻ പോകുന്നതാണ്,കുറെ പേരുമായി കവരുമൊക്കെ എടുത്തു കാട്ടിൽ പോയി പറിക്കണം, മരത്തിൽ കയറാൻ മിടുക്കുള്ളവർ കയറും,കയറാൻ അറിയാത്തവർ താഴെ നില്കും ,അവര്ക്ക് കൊമ്പ് ഓടിച്ചിട്ട്‌ കൊടുക്കും.. കവറിൽ ആവിശ്യത്തിന് ശേഖരിക്കേണ്ടത് താഴെ നിലക്കുന്നവന്റെ ഡ്യൂട്ടി ആണ്. ഞാവൽ തിന്നു നാവു വയലറ്റ് നിറം ആകും,ഇതെല്ലാം കഴിഞ്ഞു പുഴയില ഒരു ചാട്ടമൊക്കെ കഴിഞ്ഞു വീട്ടില് ചെല്ലുംബോഴാനു ഏറ്റവും രസം,പടവാൾ ഏന്തിയ ഝാൻസി റാണിയെ പോലെ അമ്മ ഒരു വടിയുമായി ഒരുങ്ങി നില്ക്കുന്നുണ്ടാകും...പിന്നെ ചെറിയ ഒരു ഓട്ടമത്സരമാണ്...കിട്ടുന്ന വഴിക്ക് അമ്മ കുറെ തല്ലും..അമ്മയെ തോല്പിക്കാൻ ഒറ്റ വഴിയെ ഉള്ളു,കാപ്പി തോട്ടത്തിലൂടെ ഓടുക...
ഒരു ദിവസം എത്ര വേഗം തീര്ക്കാം എന്ന് അന്നത്തെ അവധികാലം ഒര്കുമ്പോൾ തോന്നും,അന്നൊന്നും വെയിലിനു ചൂടോ,മഞ്ഞിന്റെ തണുപ്പോ അറിഞ്ഞിരുന്നില്ല, ഇന്നും ഞാവൽ പഴുക്കുന്നുണ്ട് അതും ഞങ്ങൾ അറിയുന്നില്ല...കൊഴിഞ്ഞു പോയ കാലം തിരികെ കിട്ടില്ലല്ലോ..

No comments: