വിശ്വാസം അതല്ലേ എല്ലാം....
കുറഞ്ഞ കാലത്തിനുള്ളിൽ മലയാളി മനസ്സുകളിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അനുഗ്രഹീത കലാകാരിയാണ് മഞ്ജു വാര്യർ.ശക്തമായ വേഷങ്ങളിലൂടെയും സ്വന്തമായ അഭിനയ ശൈലിയിലൂടെയും അവർ ഓരോ കേരളക്കരയുടെ സ്വന്തമായി.പക്ഷെ പ്രതീക്ഷകളെ മാറ്റിമറിച്ചു കൊണ്ട് മഞ്ജു 'അയലത്തെ പയ്യനായ' ജനപ്രിയ നായകന് ദിലീപിനൊപ്പം പ്രണയ സാക്ഷാൽകരിച്ചപ്പോൾ ഞെട്ടിയത് കേരളവും നഷ്ടമായത് ഒരു പ്രതിഭയെയുമാണ് .സാധാരണ താര ദാമ്പതിമാരുടെത് പോലെ അഭ്യൂഹങ്ങൾ ഈ കുടുംബത്തെയും വിട്ടൊഴിഞ്ഞില്ല , പക്ഷെ മഞ്ജു എന്നും തിരശ്ശീലക്ക് പിന്നിൽ തന്നെ മറഞ്ഞു നിന്നു
വീണ്ടും കേരളത്തിൽ മഞ്ജു സംസാരവിഷയമായികൊണ്ട് തിരിച്ചു വരവ് നടത്തുന്നു,ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം പരസ്യത്തിൽ അഭിനയിച്ചു കൊണ്ട്..ഇതിനു ശക്തി പകരുവാൻ ചാനെലുകൾ മഞ്ജുവിന്റെ ചിത്രങ്ങൾ ഓടിച്ചു,വാരികകൾ ജീവ ചരിത്രമെഴുതി,സോഷ്യൽ മീഡിയകൾ അതേറ്റു പിടിച്ചു..കാത്തിരിപ്പിന് ഒടുവില പരസ്യം വന്നു, അച്ഛനെ വിട്ടു കാമുകനൊപ്പം പോയ മകൾ ഒടുവില അച്ഛനെത്തന്നെ സഹായത്തിനു വിളിക്കുന്നു,മകളോട് എല്ലാം ക്ഷമിച്ചു കൊണ്ട് അച്ഛൻ സഹായത്തിനെത്തുന്നു,കൂടെ ഒരു വാചകവും, "വിശ്വാസം അതല്ലേ എല്ലാം..."
ഇതിൽ നിന്ന് സാക്ഷര കേരളം എന്താണ് മനസ്സിലാക്കുന്നത്,ഉപഭോഗ സംസ്കാരം കച്ചകെട്ടിയിരിക്കുന്ന മലയാളിയെ എന്ത് വിലകൊടുത്തും വശത്താക്കാൻ ഉപയോഗിച്ച നൂതന കച്ചവട തന്ത്രം,മുൻപ് നമ്മുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു കൊണ്ട് "നിങ്ങള്ക് വിയർപ്പു നാറ്റമുണ്ടോ" എന്ന് ചോദിച്ച പോലെ,ഭക്തിയെ ചൂഷണം ചെയ്തു കൊണ്ട് "അക്ഷയ ത്രിദീയ "വന്നപോലെ മുലപ്പാൽ മധുരം ഓര്മിപ്പിച്ചു കൊണ്ട് "അമ്മയുടെ രുചി "ഓര്മിപ്പിച്ച പോലെ അമ്മയുടെ ആധി കൂട്ടി കൊണ്ട് "മക്കളുടെ കോണ്ഫിടെൻസ് " ചോദിച്ചപോലെ ഇതും ഒരു നൂതന തന്ത്രം .....
ഇത്തവണ ഉപയോഗിച്ചത് മാനുഷിക മൂല്യങ്ങളും ബന്ധങ്ങളുമാനെങ്കിൽ ഇനിയെന്ത് എന്നാ ചോദ്യത്തിന് നമ്മൾ ആത്മാഭിമാനത്തിന് മുൻകൂർ ജാമ്യം എടുക്കേണ്ടി വരുമോ?ഇതിൽ കുറ്റം ആരുടേത്? ഒരു ഉത്തരമേ ഉള്ളു,നമ്മുടേത്.......,,...
ഇത്തരം പരസ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് വിഷം ഇന്ജക്ട്റ്റ് ചെയ്യുകയാണ്, "നിങ്ങള്ക് വിയർപ്പു നാറ്റമുണ്ടോ" എന്ന് ചോദിക്കുമ്പോൾ ഒരു ശരാശരി മലയാളി തന്നെ മണത്ത് നോക്കുകയും (ഒരുപക്ഷെ ഇല്ലാത്ത ) വിയര്പ്പ് നാറ്റം ഉണ്ടെന്നു സ്ഥിതീകരിക്കുകയും ചെയ്യുന്നു.സോപ്പ് വാങ്ങാൻ മകളെ പറഞ്ഞു വിട്ട അമ്മ, ഭാവിയിൽ മകള്ക്ക് ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നതോർത്തു വ്യാകുലപെടുന്ന അമ്മയെ അനുകമ്പയോടെ ഓര്ത്ത വീട്ടമ്മമാർ നമുക്കുണ്ട്; എന്ത് കൊണ്ട് മലയാളികൾ ആത്മഹത്യ ചെയ്യുന്നു എന്ന് ചോദിച്ചാൽ ആത്മവിശ്വാസക്കുറവും ഒരു കാരണമാണ്. ഇത്തരം പരസ്യങ്ങള ആ ബലഹീനതയെ മുതലെടുക്കുക മാത്രമല്ല വളര്ത്തുക കൂടിയാണ് ചെയ്യുന്നത്...
വെറി പിടിച്ചു നാം സ്ത്രീധനത്തിന് പുറകെയും കൊതി പിടിച്ചു നാം ഉപഭോഗത്തിനു പുറകെയും പായുമ്പോൾ ഒര്മിപ്പിക്കാനും ഒർക്കാനുമായി ,മുരുകൻ കാട്ടാകടയുടെ 'നാത്തൂൻ പാട്ട് 'എന്ന കവിതയെ ആശ്രയിക്കാം...
No comments:
Post a Comment