Sunday, November 16, 2014

ഡൽഹിയിൽ നിന്ന് ചെന്നൈ വരെ എത്താൻ വെറും ആറു മണിക്കൂർ ,റെയിൽ വേ യുടെ സ്വപ്ന പദ്ധതി ഉടൻ....
പക്ഷേ ട്രെയിൻ നാല് മണിക്കൂർ ലേറ്റ് ആയിട്ടേ എത്തൂ....

Sunday, November 9, 2014

പൊതുവേ ഈ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന ഫോട്ടോകളിൽ ചിലതാണ് പർദ്ദ ഇട്ട സ്ത്രീ അമേരിക്കയിൽ പ്ലസ് റ്റു പാസ്സായി,ആഫ്രിക്കയിൽ പ്രധാന മന്ത്രിയായി,ദേ ഇപ്പൊ ഏതോ ചാനെലിൽ വാർത്ത വായിക്കുന്നു എന്നും പറഞ്ഞ് ....ഇതിൽ നിന്ന് രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം...
2.പർദ്ദ ഇട്ടവർ എവിടേം എത്താത്തത് അവരുടെ മാത്രം കുറ്റം കൊണ്ടാ ,എത്തുന്നത് അവരുടെ കഴിവ് കൊണ്ടും...(മലാലെ നെ ഞാൻ കൂട്ടിയിട്ടില്ല,) ഒരു മാതിരി ആ പരസ്യം പോലെ...
1.എന്റെ നാട്ടിൽ മലബാർ ഏരിയയിൽ ഖൽബു,മോന്ജു ,ഹൂറി,മൊഹബത്തു ഇത്തരം വാക്കുകളുള്ള ഏതു പാട്ട് ഇറങ്ങിയാലും ഹിറ്റ്‌ ആണെന്ന് പറഞ്ഞു നടക്കുന്ന ചിലര് ഉണ്ട്,ഇത്തരം പോസ്റ്റും ഇത് പോലെയാണ്,പർദ്ദ ഇട്ടവർ എന്തേലും ചെയ്താൽ ലോകം മറിഞ്ഞ പോലെ...
ഈ രണ്ടു കാര്യങ്ങളിൽ നിന്ന് ഒരു മതത്തിന്റെ എതിർപ്പും അധപതനവും മനസ്സിലാക്കാ....
NB.ഞാൻ ഒരു മതത്തിന്റെയും ആളുമല്ല എതിരാളിയുമല്ല....ഇനി നിങ്ങൾ അങ്ങനെ കണ്ടാലും കുഴപ്പമില്ല....

Sunday, October 19, 2014

"കൊപ്രാക്കളത്തിൽ പണിക്കു പോകുവാരിക്കും...."

" അല്ല...ആ അതെ അതെ...."

"എന്റെ പൊന്നു ചേട്ടാ,കണ്ണീ ചോരയില്ലാത്ത കൂട്ടരാ...പണിയെടുത്ത് നടുവൊടിക്കും ...."

ഒരു കാറ്റ് പോലെ.....


ഓരോ തിര വരുമ്പോഴും അവൾ പിന്നോട്ട് നടന്നു,ഓരോ തിര പോകുമ്പോഴും അവൾ മുന്നോട്ടും..ഇടയ്ക്കു അവൾ തിരിഞ്ഞു നോക്കി,അവൻ തീരത്തടിഞ്ഞ ചെറിയ മീനിനെ കമ്പ് കൊണ്ട് തോന്ടിയെടുക്കുവാൻ നോക്കുകയാണ്, "ഈ ചെക്കൻ എന്താ ഈ കാട്ട്നത്?"അവൾ നീരസത്തോടെ ചോദിച്ചു, "ഞാൻ വലുതാകുമ്പോ അച്ഛനെ പോലെ കടലിൽ പോയി വലിയ മീനുകളെ പിടിക്കും.." "അയ്യേ കടലിൽ പോകാനാ നീ വലുതാകുന്നത്?" അവൾ ചിരിച്ചു,"അതെ ന്",അവൻ അഭിമാനത്തോടെ പറഞ്ഞു,"ഞാൻ ഈ കടലിൽ ആരും പോയിട്ടില്ലാത്തത്രയും ദൂരം പോകും,ആരും പിടിക്കാത്തത്രയും വല്യ മീനിനെ പിടിക്കും" അവൻ അലറി മറിയുന്ന തിരയിലൂടെ വള്ളം ഉന്തി പോകുന്ന രംഗം ഓർത്തു,അല്ലെങ്കിലും ഈ സ്കൂളിൽ പോക്ക് അവനു ഇഷ്ടമല്ല,ആകെ ഇഷ്ടമുള്ളത് കളിക്കാൻ വിടുന്ന സമയമാണ്, എന്നാലും രവി സാറിന്റെ തല്ലും,ചെറിയാൻ മാഷിന്റെ പിച്ചും ഓർക്കുമ്പോൾ അതും വേണ്ടെന്നു തോന്നും,കണക്കു എന്നും അവനു കീഴടക്കാൻ പറ്റാത്ത ഒരു കടലായിരുന്നു,ഇങ്ങ്ലീഷ്‌ അവന്റെ ചൂണ്ടയിൽ കുരുങ്ങാത്ത ഒരു മീനും.. "ഞാൻ വല്യ വല്യ മീനും പിടിച്ചു വരുമ്പോ നീ കുട്ടയുമായി വാ,ഞാൻ നിനക്കും തരാം.." അവളുടെ ചിരിയിൽ അരിശം വന്നവൻ പറഞ്ഞു.. "അതിനു ഞാൻ മീൻ വാരാൻ വരുമെന്ന് നിന്നോടാര പറഞ്ഞത്? " അവൾ തെല്ലു ഗമയിൽ പറഞ്ഞു,"ഞാനൈ പഠിക്കാൻ പോണത് ജോലി മേടിക്കാനാ,ഞാൻ നമ്മടെ സ്കൂളിൽ തന്നെ ടീച്ചറായി വരും,അപ്പഴും നീ അവടെ തൊട്ടു കിടക്കാണ്ടിരുന്നാൽ മതി,അവന്റെ മുഖത്തേക്ക് ദേഷ്യം തിരമാൽ പോലെ ഇരച്ചു കയറി, ലക്ഷ്മീ,എടി ലക്ഷ്മിയെ...അവനു എന്തേലും പറയാൻ കിട്ടുന്നതിനു മുൻപ് ലക്ഷ്മിയുടെ അമ്മയുടെ വിളി കേട്ടു "എടി ലക്ഷ്മിയെ.. വീട് നോക്കേണ്ട പെണ്ണാ,രാവിലെ തന്നെ തിരയെന്നാൻ പോയിരിക്കാന്,ഇങ്ങോട്ട് വാടി..." ലക്ഷ്മി തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു,"ദെ അമ്മ വിളിക്കന്,അച്ഛനൊക്കെ കടലിൽ പോകാനായെന്നു തോന്നണു.നീ ഇപ്പഴേ കടലിൽ പൊയ് മീൻ പിടിച്ചു പഠിച്ചോ,അല്ലേല അതിലും നീ തോറ്റു പോകും.." അവൾ ചിരിച്ചു കൊണ്ട് ഓടി പൊയ്.. അവനു അകെ നിരാശ തോന്നി സ്കൂളിൽ ഓരോ കൊല്ലവും തോല്കുമ്പോ കൂട്ടുകാര് കളിയാകി പാടാറുള്ള പാട്ട് അവനു ഓര്മ വന്നു,എന്ത് വന്നാലും അച്ചനെയൊക്കെ പോലെ കടലിൽ പോയി വലിയ മീൻ പിടിക്കണം,എന്നിട്ട് അതുമായി ലക്ഷ്മിയുടെ മുന്നിലൂടെ നടക്കണം,അവളുടെ വല്യ കണ്ണുകള അത്ഭുതം കൊണ്ട് വിടരണം,മാമന്റെ മോൻ വിനു ഒരിക്കൽ കടലിൽ പോയിട്ടുണ്ട്,മാമന്റെ കൂടെ,എന്താരുന്നു അന്നവന്റെ പത്രാസ്സു,വിനു പറഞ്ഞത് അവൻ ഓർത്തു,"എടാ സഞ്ജു,കര കാണാനേ ഇല്ലാരുന്നു,ആകാശവും കടലും ഒരേ പോലെ,നീല നിറത്തിൽ,തിരമാല ഇല്ലാട്ടോ" 
"നീ കടലിന്റെ അറ്റം വരെ പോയോ?"
"അറ്റത്തു എത്തീല്ല,പക്ഷെ അതിന്റെ അടുത്ത് വരെ പോയി",
ഹും അവന്റെ ഒരു പുളു,കടലിന്റെ അറ്റത് പോയാൽ ഒരു ദിവസം കൊണ്ട് തിരിച്ചെത്തുമോ,അങ്ങോട്ടേക്ക് ഏഴു പകലും ഏഴു രാവും വേണമെന്നാ അമ്മാമ്മ പറഞ്ഞത്,അപ്പാപ്പാൻ പോയിട്ടുണ്ടത്രേ, താൻ മാമനോട് ചോദിച്ചപ്പോ മാമനും പറഞ്ഞിരുന്നു,"ഹൈ,കടലിന്റെ അറ്റം വരെ പോയില്ല,അറ്റത്തേക്ക് പോകുമ്പോ സന്ജൂനേം വിളിക്കാം" അപ്പോഴവന്റെ മുഖം വിടര്ന്നു..
മാമന്മാരും അച്ഛനുമൊക്കെ ചേർന്ന് വള്ളം താള്ളിയിരക്കുന്നത് അവൻ നോക്കി നിന്നു,പെട്ടന്ന് എന്തോ ഒർത്തിട്ടവൻ ഓടി അവരുടെ അടുത്തേക്ക്‌ ചെന്നു, "അച്ഛാ അച്ഛാ ഞാനും വരട്ടെ ഇന്ന് നിങ്ങടെ കൂടെ?"
"പിന്നെ കടലിൽ പോകാൻ പറ്റിയ പ്രായം,പോയി നാലക്ഷരം പഠിയെട ചെക്കാ,"
"ഞാനും വരും " അവൻ ചിണുങ്ങി 
"നീ തല്ലു മേടിക്കും"
"മാമാ എന്നെ കടലിൽ കൊണ്ട് പോകാന്നു മാമൻ പറഞ്ഞതല്ലേ,എന്നേം മാമാ"
"അയ്യോ അത് കടലിന്റെ അറ്റത്തു പോകുംബഴല്ലേ?"
"എന്നെ ഇപ്പം കൊണ്ട് പോയാ മതി" 
"ശെരി പോര്"മാമൻ പറഞ്ഞത് കേട്ടപ്പോ അവനു തുള്ളി ചാടാൻ തോന്നി, "അളിയന് വേറെ പണിയൊന്നുമില്ലേ?",അച്ഛൻ ചോദിച്ചു,"സജിയെ നീ എപ്പഴാട കടലിന്റെ അറ്റത്തു പോയത്?നീ പിള്ളേരെ ഓരോന്ന് പറഞ്ഞു പറ്റിക്കുന്നത് ഞങ്ങലരിയുന്നുണ്ടേ.."കൂട്ടത്തിൽ നിന്നു ആരോ വിളിച്ചു പറഞ്ഞു,മാമൻ ചിരിച്ചു കൊണ്ട് വള്ളം തള്ളി,
ദൂരെ നിന്നും ലക്ഷ്മി വരുന്നത് അവൻ കണ്ടു,പെണ്ണ് ഇങ്ങു വരട്ടെ,കടലിൽ പോകുന്ന കാര്യം കേള്ക്കുമ്പോ അവൾ ഞെട്ടും,പാര വെക്കുമോ അവൾ,നോക്കാം.. 
"നീയെന്താ ചെക്കാ തേങ്ങ എന്നുവാണോ?" മേലോട്ട് നോക്കി നിക്കുന്ന അവനോടു അവൾ ചോദിച്ചു,അവൻ പറഞ്ഞു,"ഞാനും പോകുവാ.." 
"എങ്ങോട്ട്?"
"കടലിൽ,അച്ഛന്റേം മാമന്റേം കൂട്ടത്തിൽ.."
അവൾ പൊട്ടിച്ചിരിച്ചു,"എന്തിനു,ചൂണ്ടക്കു കൊളുത്തായിട്ടോ?"
അവൻ ഒന്നും പറഞ്ഞില്ല,പോയി വരട്ടെ,എന്നിട്ട് പറയാം,
"നേരാണോ അച്ഛാ,സന്ജൂം നിങ്ങടെ കൂടെ വരുവാ?"
അതെ... മാമൻ പറഞ്ഞു,
ലക്ഷ്മി ഒന്നും മിണ്ടീല്ല,മെല്ലെ അവന്റെ അടുത്ത് ചെന്നു പറഞ്ഞു,"സന്ജൂ വല്യ കാറ്റ് വരും,വള്ളത്തിനു വല്ലോം പറ്റിയാൽ, ഇവരൊക്കെ വല്യ ആൾക്കാരാ അവര് നീന്തനെ പോലെ നിയ്ക്ക് പറ്റില്ല,"
അമ്പടീ.... അവൻ മനസ്സില് പറഞ്ഞു, പോക്ക് മുടക്കാനുള്ള സോപ്പാ,എന്ത് വന്നാലും പോയെ പറ്റൂ, അവൻ തിരിഞ്ഞു നിന്നു,
അവൾ അവന്റെ മുഖത്തിന്‌ നേരെ വന്നു വീണ്ടും പറഞ്ഞു,"സഞ്ജു എനിക്ക് പേടിയാ,നീ പോകണ്ട,നമ്മക്ക് ഇവിടെ കളിക്കാം,നീ പോയാൽ പിന്നെ ഞാൻ ഒറ്റയ്ക്ക് ഇരിക്കണ്ടേ,,,"
"അതെന്താ ഈ കരേല് വേറെ കുട്ട്യോള് ഇല്ലേ? "അവൻ കളിയാക്കി ചോദിച്ചു,
അവളുടെ വലിയ കണ്ണുകളിൽ മറ്റൊരു കടൽ നിറഞ്ഞു,അവൻ ശ്രെദ്ധിക്കാൻ ninnilla,അല്ലെങ്കിൽ ചെക്കാ,പൊട്ടാ,എന്നൊക്കെ വിളിക്കുന്ന പെണ്ണാ,ഇന്ന് ദേ സന്ജൂ ന്നു,എന്നാ പിന്നെ ശാരദ ടീച്ചർ ഹാജര് വിളിക്കുന്ന പോലെ ഇനീഷ്യലും കൂട്ടി വിളിച്ചു കൂടെ..
അവൾ അപ്പോഴും അവന്റെ മുഖത്തേക്ക് നോക്കി നിന്നു,"നീ ഒരു ഉപകാരം ചെയ്യുവോ?" അവൻ പറഞ്ഞു, അവളുടെ മുഖം തിളങ്ങി,"പറ ഞാൻ ചെയ്യാം..
" വീട്ടില് പോയി അമ്മയോട് ഞാൻ കടലിൽ പോയി ന്നു പറയുമോ?" അവളുടെ മുഖം വീണ്ടും വാടി,അവൾ നിലത്തേക്കു നോക്കി കൊണ്ട് ശ്വാസം വിട്ടു,അവനു ചിരി വന്നു,ഇച്ചിരി മുന്പ് വരെ എന്താരുന്നു പെണ്ണിന്റെ അഹങ്കാരം..
"ഡാ നീ വരണുണ്ടോ?" അച്ഛന്റെ വിളി കേട്ടു അവൻ "പോണു" എന്ന് മാത്രം പറഞ്ഞു കൊണ്ട് ഓടി,അവൻ ഓടിയപ്പോൾ പിന്നിലേക്ക്‌ മണൽ തെരിച്ചുകൊണ്ടിരുന്നു .. അവൻ ഓടി വള്ളത്തിൽ കയറി,എല്ലാവരും കൂടി വള്ളം തള്ളി തിരമാലക്കും അപ്പുരതാക്കി,ചാടി കയറി എല്ലാവരും കൂടി ആഞ്ഞു തുഴഞ്ഞു,അവൻ വള്ളത്തിന്റെ അമരത്ത് ചെന്നു അച്ഛന്റെ തുണിയിൽ പിടിച്ചു കൊണ്ട് ദൂരേക്ക് നോക്കി,ലക്ഷ്മി ഒരു തെങ്ങിന്റെ ചുവട്ടിൽ നില്ക്കുന്നു,അവന്റെ മനസ്സില് എന്തോ ഒരു വിങ്ങൽ,അവൻ അവളെ നോക്കി കൈ വീശി കാട്ടി,
ആടിയുലയുന്ന വള്ളത്തിൽ അവൻ,അവനും വള്ളക്കാരുടെ പാട്ടും അകന്നു പോകുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പി,അവൾ അവനെ നോക്കി കൈ വീശി കാട്ടി, ഒരു കാറ്റ് പോലെ.....

Saturday, October 18, 2014

ഫ്രെണ്ട് റിക്വെസ്റ്റ് അയക്കുന്ന എല്ലാവരും ഒന്ന് ശ്രദ്ധിക്കുക,

ഒന്നുകിൽ നിങ്ങൾ ആരാണെന്ന് നിങ്ങളുടെ പ്രൊഫൈലിൽ വ്യക്തമാക്കിയിടുക,അല്ലെങ്കിൽ റിക്വൊസ്റ്റിനോടൊപ്പം ഇത്തരത്തിൽ ഒരു മെസ്സേജ് അയക്കുക,അല്ലാതെ എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കൂട്ടുകാരൻ ആയ നിങ്ങളെ എനിക്ക് തിരിച്ചറിയാൻ പറ്റില്ല....പിന്നെ ബൈക്കിന്റെ പടം ഇട്ടവരും റോക്ക്സ് ടീമും,പ്രൊഫൈൽ പിക്ച്ചർ- ഫോട്ടോസ്- പേജ് തുടങ്ങിയവക്ക് ലൈക് പ്രതീക്ഷിച്ചുള്ളവരും റിക്വെസ്റ്റ് അയക്കണ്ട....ഇന്ന് മുതൽ ഇത്തരക്കാരെ ഫൈക് ഐഡി കളോട് കാണിക്കുന്ന ദയ പോലും കാണിക്കാതെ ഓടിച്ചിട്ട്‌ ബ്ലോക്ക് ചെയ്യുന്നതായിരിക്കും...പി എസ് സി പോലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ഇക്കാലത്ത് ഇതൊന്നുമില്ലാതെ വേറെ വഴിയില്ല...

(പ്രത്യേകിച്ചും പ്ലസ് റ്റു പിള്ളേരുടെ ശ്രദ്ധക്ക്)

ബാക്കിപത്രം:ജാടയല്ല,ഗതികേട് കൊണ്ടാ...ഇനി ജാടയാണെന്നു തോന്നിയാലും എനിക്ക് ഒന്നുമില്ല.....

Thursday, October 16, 2014

എനിക്കൊരു പ്രണയമുണ്ടായിരുന്നു....അത് മരിച്ചപ്പോൾ ഞാനതിനെ രണ്ടായി പകുത്തു....
പകുതി ഞാൻ കുഴിച്ചിട്ടു,അതിന് മുകളിൽ ഞാൻ ഓർമകളുടെ വിത്ത്‌ വിതച്ചു,
ബാക്കി പകുതി ഞാൻ ദഹിപ്പിച്ച് വെണ്ണീറാക്കി എന്റെ ഓർമകളുടെ വിത്തിന് വളമാക്കി.....
ആ വിത്ത്‌ മുളച്ച് തൈ ആയി, മരമായി....
ആ മരത്തിൽ ഒരുപാട് ഇണക്കുരുവികൾ ചേക്കേറി....
അവർ അവിടെ കൂടു കൂട്ടി,മുട്ടയിട്ടു......
അതിൽ ഒരു മുട്ടയെടുത്ത് ഞാൻ ഇന്ന് ഓംലെറ്റ്‌ അടിച്ചു...
ബാക്കിയുള്ളത് നാളത്തേക്ക് വെച്ചു .....

(എങ്ങനെയുണ്ടെന്റെ ആധുനികത.....)

ബാക്കി പത്രം:ഇടയ്ക്കു ചളിയും പ്രതീക്ഷിക്കാം.....

Friday, October 3, 2014

വിദ്യാരംഭം കുറിച്ചത് കൊണ്ട് ഒരു കുട്ടി മിടുക്കനാകുമോ?അല്ലെങ്കിൽ ആദ്യാക്ഷരം എഴുതാത്തവർ പഠിപ്പിൽ മോശമായി പോകുമോ? പണ്ടാരാണ്ട് എന്തോ പറഞ്ഞെന്നു വെച്ച് ഇപ്പോഴും അതിന്റെ പുറകേ ഓടിക്കൊണ്ടിരിക്കുന്ന കുറെ വിവരമുള്ള മണ്ടന്മാർ....
N.B. ഇനി ആദ്യാക്ഷരം എഴുതുമ്പോൾ കൊച്ചിന്റെ തലച്ചോറിലേക്കുള്ള നാടി തെളിയും എന്നും,കേംബ്രിഡ്ജ് യൂണിവേര്സിറ്റി ഇക്കാര്യത്തിൽ ഒരു രഹസ്യ ഗവേഷണം നടത്തുന്നുണ്ട് എന്നുമൊക്കെ ഒറിജിനൽ ഫോട്ടോ സഹിതം നിങ്ങൾ തർക്കിച്ചാൽ ഞാൻ സമ്മതിച്ച് തരാം....
സ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധി ജയന്തി എന്ന് പറഞ്ഞാൽ ഒരു പാട് സന്തോഷമായിരുന്നു....അന്ന് സ്കൂളിൽ പോകണ്ട,ഒരു ദിവസം അവധി....
ഇന്ന് ഗാന്ധി ജയന്തി എന്ന് കേട്ടാലേ പ്രാന്ത് പിടിക്കും.."കോപ്പ്,രണ്ട് ദിവസം അവധി"......

Monday, September 1, 2014

ഇന്ന് വയനാട് ജില്ലയിലെ കളക്ട്രേറ്റ് ആദിവാസികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു...കളക്ട്രേറ്റിലേക്കുള്ള രണ്ട് വാതിലുകളും തടഞ്ഞായിരുന്നു സമരം,ആർ.ടി.ഓഫീസ്,എസ്.പി.ഓഫീസ്,എംപ്ലോയ്മെന്റ്,ട്രെഷറി തുടങ്ങി മിക്ക സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല.രാവിലെ 'കൃത്യ സമയത്ത് തന്നെ ജോലി ചെയ്യാൻ തയ്യാറായി വന്ന സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ സാധിക്കാതെ വന്നതിൽ നിരാശയും ആദിവാസികളോടുള്ള അനുകമ്പയും അവരെ ഇങ്ങനെ കോലം കെട്ടിക്കുന്നതിൽ ഉള്ള നിരാശയും ഉച്ചക്ക് നടക്കാനിരിക്കുന്ന ഒത്തുതീർപ്പ് ചർച്ചയിൽ പ്രതീക്ഷയും പ്രകടിപ്പിച്ച് ചുറ്റി പറ്റി നിന്നു.
       ഉച്ച കഴിഞ്ഞിട്ടും സമരം തീരാതായപ്പോഴാണ് ഓരോരുത്തർ പ്രതികരിച്ചത്,നാശം ഇതൊന്നു തീർക്കുമോ,ഇവരിപ്പോൾ സമരം ചെയ്യേണ്ട ആവിശ്യമെന്താ,ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന് വരെ ജോലി ചെയ്യാൻ വെമ്പൽ കൊള്ളുന്ന ഓരോ ജീവനക്കാർ പറഞ്ഞ് പോയി...പിന്നെയാണ് കാര്യം മനസ്സിലായത്‌,ഒന്നാം തിയതി ആയതു കൊണ്ട് ആർക്കും ശമ്പളം കിട്ടിയില്ലത്രേ,നാളെ ഹർത്താലും കൂടെ ആകുമ്പോ പാവങ്ങൾ ഒന്ന് കൂടെ വലയും,അപ്പോ ആദിവാസികൾക്കും ബുദ്ധിയുണ്ടെന്ന് മനസ്സിലായല്ലോ.....മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറഞ്ഞ് കാസർഗോടും കസ്തൂരി രംഗൻ എന്ന് പറഞ്ഞ് കൊല്ലത്തും ഒക്കെ വെക്കുന്ന ഹർത്താൽ സഹിക്കുന്ന പോലെ ഇതും അങ്ങോട്ട്‌ സഹിച്ചോട്ടെ ല്ലേ....

Monday, August 25, 2014

         നരണപ്പ ജന്മം കൊണ്ട് ബ്രാഹ്മണൻ ആയിരുന്നുവെങ്കിലും ആ തെരുവിലെ മറ്റു ബ്രാഹ്മണരിൽ നിന്നും വിഭിന്നനായി അയാൾ ജീവിച്ചു,മദ്യവും മാംസവും കഴിച്ച്,വേദമന്ത്രങ്ങളിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും അകന്ന് അങ്ങേ തെരുവിലെ ഹീനജാതിക്കാരോടൊപ്പം അന്തിയുറങ്ങി...


           അഗ്രഹാരത്തിലെ പലരും പറയുമായിരുന്നു നരണപ്പ മൂലം കുലം മുടിയുമെന്നു. ഒരു പ്രഭാതം ആ അഗ്രഹാരം ഉണർന്നത് നരണപ്പയുടെ മരണം അറിഞ്ഞു കൊണ്ടാണ്,കുലം മുടിക്കാൻ ഉണ്ടായവനായത് കൊണ്ട് നരണപ്പയുടെ മൃദദേഹം മറവു ചെയ്യാനോ,അന്ത്യകർമങ്ങൾ ചെയ്യുവാനോ ആരും തയ്യാറായില്ല.അതിനാൽ തന്നെ ആരും മറവു ചെയ്യാതെ ആ മൃതദേഹം ആ വീട്ടിൽ കിടന്നു....
            ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ അഗ്രഹാരത്തിൽ എലികൾ ചത്ത് വീഴാൻ തുടങ്ങി,അതിന് ശേഷം മനുഷ്യരും.അഗ്രഹാരത്തിലെ യാഥാസ്ഥിതികരായ ബ്രാഹ്മണരുടെ അഭിപ്രായത്തിൽ കുലത്തിന്റെ നാശത്തിന് കാരണം നരണപ്പയുടെ വഴിവിട്ട ജീവിതമാണെന്നാണ്....
             ഇത് യു.ആർ.അനന്ത മൂർത്തി എന്ന അനശ്വര കഥാകാരന്റെ 'സംസ്കാര'എന്ന നോവലിന്റെ ചുരുക്കമാണ്...ഇതിവിടെ പറയുന്നത് അദ്ദേഹത്തിന്റെ മരണത്തിൽ ആഹ്ലാദിക്കുന്ന ബി.ജെ.പി.ക്കാരുടെ അറിവിലേക്കാണ്....ആ അഗ്രഹാരത്തിലെ ബ്രാഹ്മണരുടെ മനസ്സ് പോലെ യാഥാസ്ഥിതികത ബാധിച്ച മത ഭ്രാന്തന്മാർക്ക് വിധിച്ചിരിക്കുന്നത് മതേതരത്വത്തിന്റെ പ്ലേഗ് മരണമാണെന്ന് ഓർമിപ്പിക്കാൻ ...

Monday, July 14, 2014

ഒരേ രീതിയിൽ ഞങ്ങൾ ചിന്തിച്ചിരുന്നു,ഇപ്പോൾ പല രീതിയിൽ....
നേരിന്റെ വഴിയിൽ ഞങ്ങൾക്ക് കിട്ടിയ കല്ലും കനലും വേദനയും ഞങ്ങൾ പങ്കു വെച്ചിരുന്നു...
ഞങ്ങൾക്കേറ്റ മുറിവിൽ ഞങ്ങൾ പരസ്പരം മരുന്ന് തേച്ചു,ഇന്നും ഉണങ്ങാത്ത മുറിവുമായി ഞങ്ങളിൽ പലരും....
ഭാരം ചുമക്കാൻ ഞങ്ങൾ അന്യോന്യം സഹായിച്ചു,ഇന്നും താങ്ങാനാവാത്ത ചുമടുമായി ചിലർ....
ഒരേ വഴികളിൽ നിന്ന് ഞങ്ങൾ വേർപിരിഞ്ഞു...
പക്ഷേ ഇന്നും ഞങ്ങളുടെ മനസ്സൊന്നാണ്.....കാലങ്ങൾക്കും ദൂരങ്ങൾക്കും പിരിക്കാനാവാത്ത വിധം...ഞങ്ങളൊന്നാണ്....



Wednesday, June 4, 2014

കോടാനുകോടി കണികകൾ
ഈ പ്രപഞ്ചത്തിൽ
നക്ഷത്ര വീര്യമുൾക്കൊണ്ട്
പായുമ്പോൾ
ഞാൻ മാത്രമീ കൊച്ചു
ഭൂമിയിൽ എന്തിന്
ജഡതുല്യനായി
നില്ക്കുന്നു.....

Friday, May 9, 2014

2010നും 2014 നും ഇടയിൽ ഇന്ത്യൻ നേവിയുടെ 12 സബ് മറയ്നുകളാണ് അപകടത്തിൽ പെട്ടിട്ടുള്ളത്,ഇതിലൂടെ ഇന്ത്യക്ക് നഷ്ടമായത് കോടിക്കണക്കിന് രൂപ മാത്രമല്ല,ഈ നാടിനു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും സ്വന്തം പ്രാണൻ പോലും ത്യജിക്കാനും കഴിവുള്ള 22 ജീവനുകളാണ്...എയർ ഫോഴ്സിലും,മിലിട്ടരിയിലും നടക്കുന്ന അപകടങ്ങൾ കൂടാതെയാണിത്,ഇത്തരം അപകടങ്ങൾ നഷ്ടപരിഹാരവും അന്വേഷണങ്ങളും പ്രഖ്യാപിക്കുന്നതോടെ എല്ലാവരും മറന്നു പോകാറാണ് പതിവ്,പക്ഷേ ഇന്ന് വരെ ഇതിന്റെ യാഥാർത്ഥ കാരണങ്ങൾ നമുക്ക് മുന്നിൽ എത്തിയിട്ടില്ല,സാങ്കേതിക തികവിലും കരുത്തിലും മുന്നിട്ടു നില്ക്കുന്ന യുദ്ധകോപ്പുകൾ കോടിക്കണക്കിനു പണം മുടക്കി നാം വാങ്ങി കൂട്ടുമ്പോൾ അവയിൽ പലതും നമ്മുടെ വീരപുത്രന്മാരുടെ മരണക്കെണി ആയി മാറുന്നതെന്ത് എന്ന ചോദ്യത്തിന് ഇനി എന്നാണൊരു ഉത്തരം......

Wednesday, May 7, 2014

നാളെ ഹർത്താൽ ഉണ്ടെന്ന് കേട്ടപ്പോൾ തന്നെ പലരും തങ്ങളുടെ നാളത്തെ പരിപാടികൾ മാറ്റി വെച്ചു ,ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളം മുഴുവൻ മുല്ലപ്പെരിയാർ എന്ന കൊച്ചു സ്ഥലത്തേക്ക് ഒഴുകി എത്തിയപ്പോൾ ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഞാനും എന്റെ രണ്ടു കൂട്ടുകാരോടൊപ്പം അവിടെ പോയിരുന്നു...കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു ഒരു കാര്യത്തിന് വേണ്ടി സമരം ചെയ്യുന്ന അപൂർവ കാഴ്ച ഞാൻ അവിടെ കണ്ടിരുന്നു.അന്ന് ഒരു ഹർത്താൽ വെച്ചപ്പോൾ എന്റെ ഒരു പാട് തിരക്കുകൾ മാറ്റി വെച്ച് ഞാൻ വീട്ടിലിരുന്നു,കാരണം ആ ഹർത്താലിനെ ഒരു സാദാ മലയാളിയായി ഞാൻ അനുകൂലിച്ചിരുന്നു.പക്ഷെ നാളത്തെ ഹർത്താൽ പല അധികാരികളുടെയും കഴിവുകേടുകൾ മറച്ചു വെക്കാനുള്ളതാണ്,അതിനാൽ തന്നെ ഇനി നാളെ ഒരു പണീം ഇല്ലെങ്കിലും ഞാൻ ചുമ്മാ കറങ്ങി നടക്കും,കേരളം കണ്ടത്തിൽ വെച്ച് ഏറ്റവും അനാവിശ്യമായ ഹർത്താലാണ് നാളെ നടക്കാൻ പോകുന്നത്...

            പിന്നെ,ഇനി ഈ ഡാം എങ്ങാനും പൊട്ടിയാൽ,അതിൽ ഒലിച്ചു പോകുന്നവരെ,എന്റെ സ്വന്തക്കാരെ അടക്കം,താമരശ്ശേരി ചുരത്തിന് മുകളിൽ കേറി നിന്ന് ഞാൻ കല്ലെടുത്ത് ഏറിയും,കളിയാക്കും,ചെലപ്പോൾ തുണി പൊക്കി കാണിക്കും,ഈ കോപ്പിലെ എം.പി.മാരെയും എം.എൽ.എ.മാരെയും ജയിപ്പിച്ചു വിട്ട നിങ്ങൾക്കൊന്നും ഇതൊന്നും കിട്ടിയാൽ പോര....
വാൽക്കഷ്ണം : മലബാർ കാര് സന്തോഷിക്കണ്ട,നമുക്കുള്ള പണി കസ്തൂരി രംഗൻ,രാത്രി യാത്ര നിരോധനം,നഞ്ചൻകോഡ് റെയിൽവേ എന്നിങ്ങനെ കിട്ടുന്നുണ്ട്‌,നമ്മളും ഇവരെ പോലെ മണ്ടന്മാരായത് കൊണ്ട് അറിയുന്നില്ല എന്നേ ഉള്ളൂ....
ഈ നാട് മുടിഞ്ഞ് പണ്ടാരമടങ്ങട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു ....

Monday, April 28, 2014

1.വല്ല ബൂസ്റ്റൊ ഹോർലിക്സോ ഒക്കെ കഴിച്ച് ഒന്ന് ഉഷാറാകണം ,അടുത്ത ദിവസം വേറെ ആരെങ്കിലും വല്ല പീഡനവും നടത്തും,അപ്പൊ ശക്തമായി പ്രതികരിച്ച് ഒന്ന് ഷൈൻ ചെയ്യണം(പള്ളീലച്ചനെ പറഞ്ഞാൽ കർത്താവ് പണി തരും...)
2.ഞായറാഴ്ച കഴിയുന്നതും വീട്ടിൽ നില്ക്കരുത്,എങ്ങോട്ടെങ്കിലും പോയെക്കണം(അല്ലെങ്കിൽ വീട്ടുകാര് പണി തരും...)
3.ഈ കപ്പ ടി.വി. മ്യൂസിക്‌ മോജോ ലെ ക്ടാങ്ങള് കലക്കീട്ടാ,മിക്കവാറും ദാസേട്ടന്റെ മോന്റെ പണി  തീരും.....
ഒരു ഫ്രഷ്‌ സംശയം...ഇപ്പോ തോന്നിയതാ...ഈ പള്ളി കമ്മറ്റികളും ജാതി-മത സംഘടനകളും ഇടവകക്കാരുമൊക്കെ സ്ത്രീധനം കൊടുത്തുള്ള/വാങ്ങിയുള്ള കല്യാണത്തിനെ പിന്തുണക്കില്ല എന്ന് പരസ്യ നിലപാടെടുത്താൽ സ്ത്രീധനം എന്ന ഏർപ്പാടെ ഇല്ലാണ്ടാകില്ലേ???????

Friday, April 25, 2014

ലഹരി എന്നോട് പ്രണയത്തോടെ മന്ത്രിക്കുന്നു...
പിരിയല്ലെന്നെ നീ,
എൻ വിരഹം കൂടി താങ്ങില്ലിനി നീ...
ഓർമ്മകൾ നിന്റെ മേൽ
ചൂത് കളിക്കുമ്പോൾ,
പിരിയല്ലെന്നെ നീ ഒരിക്കലും....

Saturday, April 19, 2014

വയനാട് ജില്ലയിൽ കെ.എഫ്.സി.ചിക്കൻ സെന്ററും ബഹു നില തുണിക്കടകളും സ്വർണക്കടകളും പണിതുയർത്തുമ്പോഴും അധികാരികൾ സൌകര്യപൂർവ്വം മറക്കുന്ന ഒരു കൂട്ടരുണ്ട്,ഉണ്ണാനും ഉടുക്കാനുമില്ലാത്ത,കാതിൽ ഇപ്പോഴും ഓലക്കമ്മൽ ഇട്ട് നടക്കുന്ന,3ജി യുടെ കാലത്തും ഈ കാടിനപ്പുറം ഒരു ലോകമുണ്ടെന്നു ചിന്തിക്കാത്ത കുറെ ജീവികൾ,നമ്മുടെ പൂർവികർ... ചോറ് തരുന്ന പാർടിക്ക് വോട്ട് ചെയ്ത് വീണ്ടും കാട് കയറി പോയ കുറേ പാവങ്ങൾ ഇന്നും സാക്ഷര കേരളത്തിൽ...ഗോഡ്സ് ഔണ്‍ കണ്‍ട്രി....

Friday, March 21, 2014

ഇന്നു വരെയുള്ള യാത്രയിൽ ഞാൻ ഒറ്റക്കായിരുന്നില്ല,ഇനി ആകുകയും ഇല്ല...എന്റെ ആത്മാർഥത ഇന്നേ വരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല,ഒറ്റുകാരന്റെ കുപ്പായം ഞാൻ അണിഞ്ഞിരുന്നില്ല ക്രൂശിതന്റെ രക്തത്തിനായി ഞാൻ കൊതിച്ചിരുന്നില്ല ...ചെയ്തത് ഒന്നും ഓർത്ത്‌ ഞാൻ പശ്ചാത്തപിച്ചിട്ടില്ല കൂട്ടത്തിൽ നിന്നും ഞാൻ പിന്തിരിഞ്ഞിട്ടില്ല..അതെല്ലാം കൊണ്ട് തന്നെ, വിജയത്തിന്റെ ചവിട്ടുപടിയിൽ നിൽക്കുമ്പോൾ തല കുനിക്കാതെ എനിക്ക് പറയാൻ കഴിയുന്നു "എന്റെ കൈകളിൽ രക്തം പുരണ്ടിട്ടില്ല...."നന്ദി.....എന്നോടൊപ്പം നിന്നവർക്കും എനിക്കായി പ്രാർഥിച്ചവർക്കും .....

ഞാന്‍ ആഗ്രഹിക്കുന്നു 
--------------------------------------------------------------------------------------
ഓ .രാജഗോപാല്‍ ജയിക്കണം,മോദി അധികാരത്തില്‍ വരികയാണെങ്കില്‍ കേരളത്തിനുവേണ്ടി പലതും ചെയ്യുന്ന ഒരു മന്ത്രിയെ കിട്ടും.ഇപ്പോഴതെതുപോലെ "എട്ടിന്റെ " പണി കിട്ടില്ല
ബിന്ദു കൃഷ്ണ എന്തായാലും ജയിക്കാന്‍ പാടില്ല.അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കയ ...ഇനി കൂടുതല്‍ വേണ്ട.വായില്‍ നിന്ന് വരുന്നത് ആദ്യം നിയന്ത്രിക്കാന്‍ പഠിച്ചശേഷം ജയിപ്പിക്കാം
പ്രേമചന്ദ്രന്‍ ജയിക്കരുത് .കാലുമാറ്റം ഒരിക്കലും നമ്മള്‍ പ്രോത്സാഹിപ്പിക്കരുത് എന്തൊക്കെ ന്യായം നിരത്തിയാലും
ബിജു ജയിക്കണം തോറ്റാലും സാരമില്ല.ഷീബയും നല്ല കുട്ടിയാ ഡല്‍ഹിയില്‍ പോകേണ്ട കുട്ടി തന്നെയാ
കൊടിക്കുന്നില്‍ സുരേഷ് ജയിക്കണം ഇനിയും ഇളനീര്‍ "വാണിഭ്യം "നടക്കെണ്ടാതല്ലേ .പത്രവും ചാനലും കാണുവാന്‍ ഒരു രസം ഒക്കെ വേണ്ടേ .ചെങ്ങറ ഡല്‍ഹിയില്‍ പോകാന്‍ സമയമായിട്ടില്ല
ജോസ് കെ മാണി തോല്‍ക്കണം .കേരള കൊണ്ഗ്രെസ്സിന്റെതു പരിസ്ഥിതിയെ കുറിച്ച് ള്ളത് കള്ളകണ്ണുനീര്‍ ആണെന്നുള്ളത് നമുക്ക് മനസ്സിലാകുന്നു എന്ന് അവരെ അറിയിക്കണം പക്ഷെ തോല്‍ക്കില്ല കാരണം എതിര്‍ സ്ഥാനാര്‍ഥി അത്ര പോരാ...കിട്ടില്ല എന്ന് ഉറപ്പിച്ച സീറ്റ ...പക്ഷെ കൊടുത്തപ്പോള്‍ നില്‍ക്കാന്‍ ആളില്ല .ഒരു എം എല്‍ എ ജയിക്കരുത് .ഖജനാവിനാ നഷ്ട്ടം .
ദീന്‍ ജയിക്കരുത് ..മത പോക്കിരികളെ കൊണ്ട് കേരളത്തിലെ മികച്ച പാര്‍ലിമെന്റ് അംഗത്തിന്റെ കണ്ണുനീര്‍ വീണ മണ്ണില്‍ വേറൊരു കൊണ്ഗ്രെസ്സുകാരന്‍ ജയിക്കരുത് .ഇനി എപ്പോഴെന്കിലും ജയിക്കുന്നുവേന്കില്‍ അത് പി സി തന്നെ ആകണം
ഫിലിപോസ് തോമസ്‌ ജയിക്കരുത്.സ്ഥാനമാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ നിന്നും ചാടി പോരുന്നവരെആരും സംരക്ഷിക്കരുത് .നാളെ ഇവന്‍ മറുകണ്ടം ചാടിയെക്കും .
ഇതുവരെ കിട്ടാത്ത ചില വികസനം "നാടിനു "കൊണ്ട് വന്ന കെ.സി വേണുഗോപാല്‍ ജയിക്കണം .എങ്കിലേ ഉണ്ടെന്നു പറയപ്പെടുന്ന സരിതമസാല ദഹിക്കൂ ..എതിരാളി അത്ര പോര എന്നാണ് തോന്നുന്നത്
എം .ബി .രാജേഷ്‌ അല്ലാത്ത മറ്റൊരാളെ കുറിച്ച് ചിന്തിക്കുകപോലും അരുത്.ആളില്ല പാര്‍ട്ടി ജയിച്ചാല്‍ നീര്‍കോലികളും ഫണം വിടര്‍ത്താന്‍ ആരംഭിക്കും .
തോമസ്‌ മാഷ്‌ തന്നെ ജയിക്കണം .അണികളുടെ വികാരം മനസ്സിലാക്കാതെ കെട്ടിഇറക്കിയവരെ വിജയിപ്പിക്കരുത് .മാഷ്‌ ജയിച്ചാല്‍ ഒന്നുമില്ലെന്കിലും ഇല്ലാത്ത വികസനം സ്വന്തം പേരില്‍ എഴുതി ചേര്‍ക്കും .
തൃശൂര്‍ എന്താ പറയ ...ധനപാലനും നല്ല ആളാണ്‌ സി എന്നും മോശം അല്ല ..തോല്‍പ്പിക്കാന്‍ തട്ടിയ ധനപാലന്‍ ......
ചാലകുടിയില്‍ ഇന്നസെന്റ് ജയിക്കണം സ്വന്തം മണ്ഡലത്തെ തള്ളിപറഞ്ഞ അഹങ്കാരികള്‍ ജയിക്കാന്‍ പാടില്ല
ഇ അഹമദ്‌ സാഹിബ് ജയിച്ചാല്‍ മണ്ഡലത്തില്‍ വരുമെന്നുരപ്പില്ല .ക്ലിപ്പിംഗ് കാണുമ്പോള്‍ അത്രക്ക് അവശനാണ് .മത വോട്ടു കൊണ്ട് എന്തുമാകാം എന്ന് ധരിചിരിക്കുന്നവര്‍ ജയിക്കരുത്.അഞ്ചു കൊല്ലം കഷ്ട്ടിച് പോയിട്ട് നാട്ടുകാര്‍ക്ക് എന്ത് ഗുണം ?ഖജനാവിന് നഷ്ട്ടം ഉണ്ടാവരുത്.
ഇ റ്റി സാഹിബ് തന്നെ ജയിക്കണം .കാലുമാറികള്‍ ജയിക്കരുത്.മത വോട്ട് ആണെങ്കിലും സാഹിബു വിവരമുള്ള ലീഗുകാരില്‍ പെടും കുറച്ചു പേരെ ഉള്ളു എങ്കിലും
കോഴികോട് രണ്ടുപേരും നല്ലവരാണ് പക്ഷെ ഒരാളെ ജയിക്കൂ ....അതാ പ്രശ്നം .
മണ്ഡലത്തില്‍ വരാത്ത അവരുടെ പ്രശ്നം കാണാത്ത ടി വി യില്‍ വലിയ വായില്‍ കള്ളം പറയുന്ന എംപി യെ ക്കള്‍ നല്ലത് സത്യന്‍ മൊകേരി ജയിക്കുന്നതാ.
വടകര മുല്ലപ്പള്ളി തോല്‍ക്കണം.കേരളത്തില്‍ രാഷ്ട്രീയവിധവ കെ കെ രമ മാത്രമേ ഉള്ളോ ?അത്തരം ചിന്ത ആണ് ഈ കേന്ദ്ര മന്ത്രിക്ക് ..പോരാത്തതിന് നമ്മുടെ ചെക്കന്‍ ഷംസീര്‍ ഡല്‍ഹിയില്‍ പോയാല്‍ മറ്റൊരു "രാജേഷ്‌ "ആകും തീര്‍ച്ച.ഇങ്ങിനെയുള്ള യുവാക്കള്‍ മുന്‍നിരയിലേക്ക് വരണം
വലിയ വായിലെ വര്‍ത്തമാനം കണ്ണൂരില്‍ മാത്രമേ ഉള്ളൂ എന്ന് സുധാകരന്‍ പാര്‍ലിമെന്റില്‍ തെളിയിച്ചു.പിന്നെ എന്തിനാ ഇങ്ങിനത്തെ ഒരു ജനപ്രതിനിധി.?
ടി വിയില്‍ ഒക്കെയുള്ള പ്രകടനം കണ്ടു സുരേന്ദ്രനോട് ഒരു ഇഷ്ട്ടകൂടുതല്‍ ...കഷ്ട്ടമാണ് ജയിച്ചു കയറാന്‍ എന്നാലും ആഗ്രഹത്തിന് വിലക്കില്ലല്ലോ ?
എം.ബി.രാജേഷ് ,പി.കെ.ബിജു,സമ്പത്ത്,ഷംസീർ,ഇന്നച്ചൻ,എന്നിവർ എന്തായാലും ജയിക്കണം,ആരൊക്കെ ജയിച്ചാലും ഷാനവാസ്,സുധാകരൻ,മുല്ലപ്പള്ളി എന്നിവര് തോല്ക്കണം...ഇ.അഹമ്മദ് ജയിച്ചാലും ഉടനെ അവിടെ ഒരു പൊതു അവധിയും,റീ-ഇലെക്ഷനും നടക്കും...പിന്നെ ശശി തരൂര് ജയിച്ചാലേ പാവത്തിന് പെണ്ണ് കിട്ടൂ,ഒരു ജീവിത പ്രശ്നമല്ലേ, ജയിച്ചോട്ടെ,
ഇത് എനിക്കുള്ള ആഗ്രഹം മാത്രമാണ്.ഇതില്‍ ആരും എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല ..അത് കൊണ്ട് തന്നെ കലവുമായി ആരും വരേണ്ട പൊങ്കാല ഇടുവാന്‍

Monday, February 3, 2014

കരള്  കൊത്തിപ്പറിക്കുന്ന വേദന
നിനവുകൾ തന്നിടും
നേരത്ത്,നീയെന്റെ
വ്രണമൊഴുകി പൊട്ടി
ഒലിക്കുന്ന മനസ്സിന്റെ
മുറികളിലെവിടെയോ
ചിരിതൂകി നിൽക്കുന്നു....

Thursday, January 30, 2014

എന്തിനെന്നെ പത്മവ്യൂഹത്തിലേക്ക് എറിഞ്ഞു കൊടുത്തു
എന്നച്ഛൻ,മരണ മുഖമാമതെന്നറിഞ്ഞു കൊണ്ട്....
അറിവിൽ കുരുത്തവൻ ഞാനെന്നറിഞ്ഞമ്മ
എന്തിനായമ്മിഞ്ഞ പാലുനൽകി

Saturday, January 18, 2014

                ഒരു ന്യൂ ജെനെറേഷൻ പ്രണയകഥ...

റെയിൽവേ സ്റ്റെഷനിൽ നല്ല തിരക്കുണ്ടായിരുന്നു... ആ തിരക്കിനിടയിലും അവൻ അവളുടെ കയ്യിൽ മുറുകേ പിടിച്ചു.... അവൻ ട്രെയിൻ ടിക്കെറ്റിൽ ഒന്ന് കൂടി നോക്കി,പ്ലാറ്റ്ഫോം നംബരിലെക്കും.മുന്നിൽ ഓടി കളിച്ചു കൊണ്ടിരുന്ന നോർത്ത് ഇന്ത്യൻ പെണ്‍കുട്ടി അവനെ നോക്കി ചിരിച്ചു,ചെമ്പൻ മുടിയുള്ള ഒരു കൊച്ചു കുട്ടി,അവൾ രണ്ടു കയ്യും ചേര്ത്തു പിടിച്ച് അവനെ തന്നെ നോക്കി ചിരിച്ചു,അവൻ ചിരിച്ചപ്പോൾ അവൾ തിരിഞ്ഞോടി,വീഴാൻ പോയപ്പോൾ അവൻ പിടിക്കാൻ ചെന്ന്,അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവളെ പിടിച്ചു കൊണ്ട് പോയി.... അവൻ തിരിഞ്ഞു നോക്കി,അവൾ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്,എന്തോ ആലോചിച്ചു കൊണ്ട്..അവൻ അടുത്തു ചെന്ന് തോളത്ത് തട്ടി,"ഹലോ,പോകണ്ടേ...." അവൾ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു,എന്നിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു"വേണ്ട"
അവനും ചിരിച്ചു..അവൾ അവന്റെ ഒപ്പം നടന്നു കൊണ്ട് ചോദിച്ചു,"ഈ വെക്കേഷൻ കണ്ടു പിടിച്ചതാരാ ?,ശേ വേണ്ടാരുന്നു...." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,"ആരായാലെന്താ,രണ്ടു മാസം വീട്ടിൽ പോയി നിന്നു കൂടെ..."
"രണ്ടു മാസം ഇനി നമ്മൾ തമ്മിൽ കാണില്ല,അല്ലെ?" അവളുടെ സ്വരത്തിൽ വല്ലാത്ത ഒരു വിഷാദമുണ്ടായിരുന്നു...
"ഏയ്,നിനക്ക് കാണണമെന്ന് തോന്നുമ്പോൾ ഞാൻ വരാം"
അവൾ പെട്ടന്ന് നടത്തം നിർത്തി "അതെന്താ നിനക്ക് എന്നെ കാണണമെന്ന് തോന്നില്ലേ?" അവൻ തിരിഞ്ഞു നിന്ന് പറഞ്ഞു"നമുക്ക് പിന്നെ വഴക്കിടാം ,ഇപ്പൊ ട്രെയിൻപോകും "
"ഓ എന്നെ പറഞ്ഞു വിടാൻ ധൃതി ആയല്ലേ..."അവൾ പരിഭവിച്ചു....
അവൻ ചിരിച്ചു..."എത്തിയാലുടനെ വിളിക്കണം" "നോക്കട്ടെ..." അവൾ പറഞ്ഞു..."എങ്ങോട്ടാ"അവൻ അവളുടെ ബാഗിൽ പിടിച്ചു നിർത്തി ,"ഇതാ കമ്പാർട്ട്മെൻറ് " അവൾ ട്രെയിനിൽ കയറി,ട്രെയിൻ ചെറുതായി ചലിച്ചു തുടങ്ങി..അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു,"എത്തിയാലുടൻ വിളിക്കണം..."
"മം..."അവൾ മൂളി,അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ട്രെയിൻ വേഗത കൂട്ടി....അവൻ അവളുടെ കയ്യിൽ  നിന്ന് വിട്ടു,അവൾ കൈ വീശി കാണിച്ചു..അവൻ ട്രെയിനും അവളും കണ്ണിൽ നിന്നും മറയുന്നത് വരെ പുഞ്ചിരിച്ചു കൊണ്ട് നിന്നു...

     ബാഗെല്ലാം മുകളിൽ വെച്ച ശേഷം അവൾ മൊബൈൽ എടുത്ത് മെസ്സേജ് ടൈപ് ചെയ്തു...'ഡാ,ഞാൻ സ്റ്റേഷനിൽ നിന്നും പോന്നു,മൂന്നു മണിക്കൂറിനുള്ളിൽ എത്തും,ബൈക്കുമായി വരണം....'
അടുത്ത മെസ്സേജ് അവനും അയച്ചു,'മിസ്സ്‌ യു ഡിയർ ...'

        അവൻ റെയിൽവേ സ്റ്റെഷനു പുറത്തുള്ള കടയിൽ കയറി"ചേട്ടാ ഒരു സിഗരട്ട്.."അപ്പോഴാണ്‌ അവന്റെ മൊബൈൽ റിംഗ് ചെയ്തത്,അവൻ കോൾ അറ്റൻഡ് ചെയ്തു,
"ആ എടി നീ എവിടാ.... ഞാൻ എന്റെ ഫ്രെണ്ടിന്റെ കൂടെ റെയിൽവേ സ്റ്റെഷനിൽ വന്നതാ......ശെരി ഇപ്പൊ വരാം...."
അവൻ കോൾ കട്ട് ചെയ്തു, വണ്‍ മെസ്സേജ് റിസീവ്ഡ് 'മിസ്സ്‌ യു ഡിയർ ...'
അവൻ മെസ്സേജ് ഡിലീറ്റ് ചെയ്തു കൊണ്ട് ഫോണ്‍ പോക്കെറ്റിൽ ഇട്ടു,സിഗരട്ട് കത്തിച്ച് ഒരു പുകയും ഊതി ബൈക്കിനു നേരെ നടന്നു......

Friday, January 17, 2014

             ഭാരതിയുടെ കഥ 

ഒരു പാട് നാളായി ഭാരതിയെ കുറിച്ച് എഴുതണമെന്ന് കരുതിയിട്ട് ....
ഭാരതി അല്ല ഭാരതി മാഡം ... 
ഞാൻ ആദ്യമായി ഭാരതിയെ കാണുന്നത് ഒരു ദിവസം ഉച്ചക്കാണ്...ലഞ്ച് ബ്രേക്കിന് ഞാനും പ്രകാശ് സാറും ഊണ് കഴിക്കാൻ പോകുമ്പോൾ പിന്നിൽ നിന്നും ഒരു വിളി... "സാർ...ഹാവ് യുർ ലഞ്ച് സാർ..." പ്രകാശ് സാർ തിരിഞ്ഞു നിന്ന് പറഞ്ഞു... "നോ..." പിന്നെ തെലുന്ഗിൽ പറഞ്ഞു,ഹാവ് അല്ല,ഹാഡ്...
സാറിനും അവൾക്കും തെലുങ്കറിയാം,എന്നാ പിന്നെ തെലുങ്കിൽ ചോദിച്ചാൽ പോരെ? ഞാൻ ചോദിച്ചു... പ്രകാശ് സാർ ചിരിച്ചു... എന്നിട്ട് ചോദിച്ചു,സാർ ഭാരതി മിസ്സിനെ പരിച്ചയപെട്ടില്ലേ?
അതൊരു കദന കഥ... അവിടെ സുന്ദരിമാരായ ഒരു പാട് ടീച്ചർമാർ ഉണ്ടെങ്കിലും,അവര്ക്ക് ഇന്ഗ്ലീഷും,എനിക്ക് തെലുങ്കും അറിയാത്തതിനാൽ ഞാനും അവരും ഒരു അകലം പാലിച്ചു...അല്പം വേദന കലർന്ന ഒരകലം.....

          പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഭാരതി ഞങ്ങളോട് കൂടുതൽ ഇടപഴകിയിരുന്നു,അവരുടെ മുടി ആണ്കുട്ടികളുടെത് പോലെ മുറിച്ചിരുന്നു,അത് പക്ഷെ ആന്ധ്രയിൽ സാധാരണമായിരുന്നു,അവർ അമ്പലങ്ങളിൽ പൊയ് മുടി കളയുന്ന പതിവ് കൂടുതലായിരുന്നു,അവിടെയുല്ലവര്ക്ക് ഭക്തി കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ ...
          മുറിഞ്ഞ ഇംഗ്ലീഷിൽ ഭാരതി ഞങ്ങളോട് സംസാരിക്കുമ്പോൾ,ഒരിക്കൽ ഞാൻ പറഞ്ഞു ടീച്ചർ എന്തിനാണ് എന്നോട് സംസാരിക്കാൻ വരുന്നത്? "സർ ഞാൻ സംസാരിക്കുന്നത് കൊണ്ട് സർ നു കുഴപ്പ , മുണ്ടോ?" ഞാൻ പറഞ്ഞു "ഇല്ല പക്ഷെ..."എന്നെ പറയാൻ സമ്മതിക്കാതെ ഭാരതി പറഞ്ഞു,"എനിക്ക് ഇന്ഗ്ലീഷ് പഠിക്കണം,അത് കൊണ്ടാണ്..." ഇംഗ്ലീഷ് മെച്ചപെടുത്താൻ ഏറ്റവും നല്ല വഴി ഇംഗ്ലീഷിൽ സംസാരിക്കുക എന്നതാണ്..."പക്ഷെ ടീച്ചർ ഇംഗ്ലീഷ് പഠിച്ചതല്ലേ,പിന്നെന്താ?" "ഇല്ല സർ ,ഞാൻ പഠിച്ചിട്ടില്ല,എനിക്ക് മൂന്ന് ആങ്ങളമാർ ആയിരുന്നു,വീട്ടിലെ സാമ്പത്തികം കുറവായത് കൊണ്ടും ഞാൻ ഒരു പെണ്‍കുട്ടി ആയതു കൊണ്ടും എന്നെ ഗവേർന്മേന്റ്റ് സ്കൂളിൽ ആണ് പഠിപ്പിച്ചത്,ആങ്ങളമാർ ഇന്ഗ്ലീഷ് മീടിയത്തിലും,പക്ഷേ എനിക്ക് മാത്രമേ ജോലി കിട്ടിയുള്ളൂ,വീട്ടിൽ ശെരിക്കും ഒരു തരം തിരിവ് ഉണ്ടായിരുന്നു,അവരോടുള്ള വാശി കൊണ്ടാണ് ഞാൻ പഠിച്ചതും,ജോലി വാങ്ങിയതും,എന്റെ മുടി ആണ്‍കുട്ടികളുടെ മുടി പോലെ വെട്ടി നിർത്തുന്നതും ....." അത് പറയുമ്പോൾ ഭാരതിയുടെ മുഖത്ത് കണ്ടത് ദേഷ്യമോ സങ്കടമോ അല്ല,ജീവിതത്തെ വെട്ടി പിടിച്ച ഒരാളുടെ ആനന്ദമായിരുന്നു...

      ഇത് കേൾക്കുമ്പോൾ ആർക്കും ചിരി വരും,പക്ഷേ കേരളത്തിനു പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി ഇത് തന്നെയാണ്,ഇവിടെയും ഞാൻ കണ്ടിട്ടുണ്ട് സ്വന്തം വീട്ടില് പോലും പെണ്‍കുട്ടികളോടുള്ള ഇത്തരം തരംതിരിവുകൾ....പെണ്കുട്ടികള്ക്ക് എന്ത് ചെയ്തിട്ടും കാര്യമില്ല,അതൊരു തരാം നഷ്ട കച്ചവടമാണെന്നുള്ള ഒരു തരം മനോഭാവം... ഇപ്പോഴും മുടി വളർത്തുന്ന,ഇരുട്ടിൽ കഴിയുന്ന എത്രയോ ഭാരതിമാർ ഈ രാജ്യത്ത് ഉണ്ടാകാം അല്ലേ .....