Monday, August 25, 2014

         നരണപ്പ ജന്മം കൊണ്ട് ബ്രാഹ്മണൻ ആയിരുന്നുവെങ്കിലും ആ തെരുവിലെ മറ്റു ബ്രാഹ്മണരിൽ നിന്നും വിഭിന്നനായി അയാൾ ജീവിച്ചു,മദ്യവും മാംസവും കഴിച്ച്,വേദമന്ത്രങ്ങളിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും അകന്ന് അങ്ങേ തെരുവിലെ ഹീനജാതിക്കാരോടൊപ്പം അന്തിയുറങ്ങി...


           അഗ്രഹാരത്തിലെ പലരും പറയുമായിരുന്നു നരണപ്പ മൂലം കുലം മുടിയുമെന്നു. ഒരു പ്രഭാതം ആ അഗ്രഹാരം ഉണർന്നത് നരണപ്പയുടെ മരണം അറിഞ്ഞു കൊണ്ടാണ്,കുലം മുടിക്കാൻ ഉണ്ടായവനായത് കൊണ്ട് നരണപ്പയുടെ മൃദദേഹം മറവു ചെയ്യാനോ,അന്ത്യകർമങ്ങൾ ചെയ്യുവാനോ ആരും തയ്യാറായില്ല.അതിനാൽ തന്നെ ആരും മറവു ചെയ്യാതെ ആ മൃതദേഹം ആ വീട്ടിൽ കിടന്നു....
            ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ അഗ്രഹാരത്തിൽ എലികൾ ചത്ത് വീഴാൻ തുടങ്ങി,അതിന് ശേഷം മനുഷ്യരും.അഗ്രഹാരത്തിലെ യാഥാസ്ഥിതികരായ ബ്രാഹ്മണരുടെ അഭിപ്രായത്തിൽ കുലത്തിന്റെ നാശത്തിന് കാരണം നരണപ്പയുടെ വഴിവിട്ട ജീവിതമാണെന്നാണ്....
             ഇത് യു.ആർ.അനന്ത മൂർത്തി എന്ന അനശ്വര കഥാകാരന്റെ 'സംസ്കാര'എന്ന നോവലിന്റെ ചുരുക്കമാണ്...ഇതിവിടെ പറയുന്നത് അദ്ദേഹത്തിന്റെ മരണത്തിൽ ആഹ്ലാദിക്കുന്ന ബി.ജെ.പി.ക്കാരുടെ അറിവിലേക്കാണ്....ആ അഗ്രഹാരത്തിലെ ബ്രാഹ്മണരുടെ മനസ്സ് പോലെ യാഥാസ്ഥിതികത ബാധിച്ച മത ഭ്രാന്തന്മാർക്ക് വിധിച്ചിരിക്കുന്നത് മതേതരത്വത്തിന്റെ പ്ലേഗ് മരണമാണെന്ന് ഓർമിപ്പിക്കാൻ ...

No comments: