ഇന്ന് വയനാട് ജില്ലയിലെ കളക്ട്രേറ്റ് ആദിവാസികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു...കളക്ട്രേറ്റിലേക്കുള്ള രണ്ട് വാതിലുകളും തടഞ്ഞായിരുന്നു സമരം,ആർ.ടി.ഓഫീസ്,എസ്.പി.ഓഫീസ്,എംപ്ലോയ്മെന്റ്,ട്രെഷറി തുടങ്ങി മിക്ക സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല.രാവിലെ 'കൃത്യ സമയത്ത് തന്നെ ജോലി ചെയ്യാൻ തയ്യാറായി വന്ന സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ സാധിക്കാതെ വന്നതിൽ നിരാശയും ആദിവാസികളോടുള്ള അനുകമ്പയും അവരെ ഇങ്ങനെ കോലം കെട്ടിക്കുന്നതിൽ ഉള്ള നിരാശയും ഉച്ചക്ക് നടക്കാനിരിക്കുന്ന ഒത്തുതീർപ്പ് ചർച്ചയിൽ പ്രതീക്ഷയും പ്രകടിപ്പിച്ച് ചുറ്റി പറ്റി നിന്നു.
ഉച്ച കഴിഞ്ഞിട്ടും സമരം തീരാതായപ്പോഴാണ് ഓരോരുത്തർ പ്രതികരിച്ചത്,നാശം ഇതൊന്നു തീർക്കുമോ,ഇവരിപ്പോൾ സമരം ചെയ്യേണ്ട ആവിശ്യമെന്താ,ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന് വരെ ജോലി ചെയ്യാൻ വെമ്പൽ കൊള്ളുന്ന ഓരോ ജീവനക്കാർ പറഞ്ഞ് പോയി...പിന്നെയാണ് കാര്യം മനസ്സിലായത്,ഒന്നാം തിയതി ആയതു കൊണ്ട് ആർക്കും ശമ്പളം കിട്ടിയില്ലത്രേ,നാളെ ഹർത്താലും കൂടെ ആകുമ്പോ പാവങ്ങൾ ഒന്ന് കൂടെ വലയും,അപ്പോ ആദിവാസികൾക്കും ബുദ്ധിയുണ്ടെന്ന് മനസ്സിലായല്ലോ.....മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറഞ്ഞ് കാസർഗോടും കസ്തൂരി രംഗൻ എന്ന് പറഞ്ഞ് കൊല്ലത്തും ഒക്കെ വെക്കുന്ന ഹർത്താൽ സഹിക്കുന്ന പോലെ ഇതും അങ്ങോട്ട് സഹിച്ചോട്ടെ ല്ലേ....

No comments:
Post a Comment