Friday, January 17, 2014

             ഭാരതിയുടെ കഥ 

ഒരു പാട് നാളായി ഭാരതിയെ കുറിച്ച് എഴുതണമെന്ന് കരുതിയിട്ട് ....
ഭാരതി അല്ല ഭാരതി മാഡം ... 
ഞാൻ ആദ്യമായി ഭാരതിയെ കാണുന്നത് ഒരു ദിവസം ഉച്ചക്കാണ്...ലഞ്ച് ബ്രേക്കിന് ഞാനും പ്രകാശ് സാറും ഊണ് കഴിക്കാൻ പോകുമ്പോൾ പിന്നിൽ നിന്നും ഒരു വിളി... "സാർ...ഹാവ് യുർ ലഞ്ച് സാർ..." പ്രകാശ് സാർ തിരിഞ്ഞു നിന്ന് പറഞ്ഞു... "നോ..." പിന്നെ തെലുന്ഗിൽ പറഞ്ഞു,ഹാവ് അല്ല,ഹാഡ്...
സാറിനും അവൾക്കും തെലുങ്കറിയാം,എന്നാ പിന്നെ തെലുങ്കിൽ ചോദിച്ചാൽ പോരെ? ഞാൻ ചോദിച്ചു... പ്രകാശ് സാർ ചിരിച്ചു... എന്നിട്ട് ചോദിച്ചു,സാർ ഭാരതി മിസ്സിനെ പരിച്ചയപെട്ടില്ലേ?
അതൊരു കദന കഥ... അവിടെ സുന്ദരിമാരായ ഒരു പാട് ടീച്ചർമാർ ഉണ്ടെങ്കിലും,അവര്ക്ക് ഇന്ഗ്ലീഷും,എനിക്ക് തെലുങ്കും അറിയാത്തതിനാൽ ഞാനും അവരും ഒരു അകലം പാലിച്ചു...അല്പം വേദന കലർന്ന ഒരകലം.....

          പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഭാരതി ഞങ്ങളോട് കൂടുതൽ ഇടപഴകിയിരുന്നു,അവരുടെ മുടി ആണ്കുട്ടികളുടെത് പോലെ മുറിച്ചിരുന്നു,അത് പക്ഷെ ആന്ധ്രയിൽ സാധാരണമായിരുന്നു,അവർ അമ്പലങ്ങളിൽ പൊയ് മുടി കളയുന്ന പതിവ് കൂടുതലായിരുന്നു,അവിടെയുല്ലവര്ക്ക് ഭക്തി കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ ...
          മുറിഞ്ഞ ഇംഗ്ലീഷിൽ ഭാരതി ഞങ്ങളോട് സംസാരിക്കുമ്പോൾ,ഒരിക്കൽ ഞാൻ പറഞ്ഞു ടീച്ചർ എന്തിനാണ് എന്നോട് സംസാരിക്കാൻ വരുന്നത്? "സർ ഞാൻ സംസാരിക്കുന്നത് കൊണ്ട് സർ നു കുഴപ്പ , മുണ്ടോ?" ഞാൻ പറഞ്ഞു "ഇല്ല പക്ഷെ..."എന്നെ പറയാൻ സമ്മതിക്കാതെ ഭാരതി പറഞ്ഞു,"എനിക്ക് ഇന്ഗ്ലീഷ് പഠിക്കണം,അത് കൊണ്ടാണ്..." ഇംഗ്ലീഷ് മെച്ചപെടുത്താൻ ഏറ്റവും നല്ല വഴി ഇംഗ്ലീഷിൽ സംസാരിക്കുക എന്നതാണ്..."പക്ഷെ ടീച്ചർ ഇംഗ്ലീഷ് പഠിച്ചതല്ലേ,പിന്നെന്താ?" "ഇല്ല സർ ,ഞാൻ പഠിച്ചിട്ടില്ല,എനിക്ക് മൂന്ന് ആങ്ങളമാർ ആയിരുന്നു,വീട്ടിലെ സാമ്പത്തികം കുറവായത് കൊണ്ടും ഞാൻ ഒരു പെണ്‍കുട്ടി ആയതു കൊണ്ടും എന്നെ ഗവേർന്മേന്റ്റ് സ്കൂളിൽ ആണ് പഠിപ്പിച്ചത്,ആങ്ങളമാർ ഇന്ഗ്ലീഷ് മീടിയത്തിലും,പക്ഷേ എനിക്ക് മാത്രമേ ജോലി കിട്ടിയുള്ളൂ,വീട്ടിൽ ശെരിക്കും ഒരു തരം തിരിവ് ഉണ്ടായിരുന്നു,അവരോടുള്ള വാശി കൊണ്ടാണ് ഞാൻ പഠിച്ചതും,ജോലി വാങ്ങിയതും,എന്റെ മുടി ആണ്‍കുട്ടികളുടെ മുടി പോലെ വെട്ടി നിർത്തുന്നതും ....." അത് പറയുമ്പോൾ ഭാരതിയുടെ മുഖത്ത് കണ്ടത് ദേഷ്യമോ സങ്കടമോ അല്ല,ജീവിതത്തെ വെട്ടി പിടിച്ച ഒരാളുടെ ആനന്ദമായിരുന്നു...

      ഇത് കേൾക്കുമ്പോൾ ആർക്കും ചിരി വരും,പക്ഷേ കേരളത്തിനു പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി ഇത് തന്നെയാണ്,ഇവിടെയും ഞാൻ കണ്ടിട്ടുണ്ട് സ്വന്തം വീട്ടില് പോലും പെണ്‍കുട്ടികളോടുള്ള ഇത്തരം തരംതിരിവുകൾ....പെണ്കുട്ടികള്ക്ക് എന്ത് ചെയ്തിട്ടും കാര്യമില്ല,അതൊരു തരാം നഷ്ട കച്ചവടമാണെന്നുള്ള ഒരു തരം മനോഭാവം... ഇപ്പോഴും മുടി വളർത്തുന്ന,ഇരുട്ടിൽ കഴിയുന്ന എത്രയോ ഭാരതിമാർ ഈ രാജ്യത്ത് ഉണ്ടാകാം അല്ലേ .....

No comments: