Monday, July 15, 2013

നാഗത്തിന്റെ വഴിയിൽ

നാഗത്തിന്റെ  വഴിയിൽ 

മഴക്കാലത്താണ് ഞാൻ നാഗരഹോള യിൽ എത്തുന്നത്,മൈസൂരിൽ നിന്നും എച് .ഡി കൊട്ടൈ വരെ ബസ്സിൽ യാത്ര ചെയ്താണ് അപരിചിതമായ ആ സ്ഥലത്ത് ഞാൻ എത്തിപെട്ടത്.സത്യത്തിൽ ഞാൻ ആന്ധ്രയിൽ നിന്നും വയനാട്ടിലെ എന്റെ വീട്ടിലേക്കു പോവുകയായിരുന്നു,എന്റെ ചേട്ടൻ നാഗരഹോലയിലെ അന്തരശാന്തെ എന്നാ സ്ഥലത്ത് ജോലി നോക്കുന്നുണ്ടായിരുന്നു,എങ്കിൽ അവന്റെ കൂടെ ഒരുമിച്ചു വീട്ടിലേക്കു പോകാം എന്ന് കരുതി ഇറങ്ങി.ദീര്ഖമായ ട്രെയിൻ യാത്രയെക്കാലും എന്നെ മടുപ്പിച്ചത് ഒന്നര മണിക്കൂറിലെ ബസ്‌ യാത്രയായിരുന്നു.അൽപ നേരം കാത്തു നിന്നപ്പോൾ ചേട്ടന്റെ കൂട്ടുകാരൻ  ലക്ഷ്മണ്‍ എത്തി.ആൾ കന്നടക്കാരൻ ആണ്,പക്ഷെ പല സ്ഥലങ്ങളിലും ജോലിക്കു പോയത് കൊണ്ട് മലയാളവും പറയും,അല്ലെങ്കിലും കേരളത്തിന്റെ അയല്കാരൻ ഗ്രാമമായ ഇവിടെ മാറ്റ കല്യാണങ്ങൾ കൊണ്ടും കച്ചവടങ്ങൾ കൊണ്ടും പരിചിതർ ഏറെ..മലയാളവും കന്നടയും ഒരു പോലെ തോന്നും,അവിടുത്തെ ആളുകളെ പോലെ...
 
                   ലക്ഷ്മണ്‍ നോടൊപ്പമുള്ള ബൈക്ക് യാത്ര രസകരമായിരുന്നു,ഓക്കേ  എന്നാ ഇംഗ്ലീഷ് വാക്ക് ലക്ഷ്മണ്‍ ഒരു നൂറു തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും .'നാഗരഹോല' എന്നാൽ നാഗത്തിന്റെ പാത എന്നാണത്രേ.. പണ്ട് മൈസൂര് രാജാക്കന്മാർ നായാട്ടിനെത്തിയിരുന്ന കാടുകൾ ആയിരുന്നു  അന്തരെശാന്തേ അടക്കമുള്ള നാഗരഹോലയിലെ പ്രദേശങ്ങൾ,ഇപ്പോഴും ഇത് ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായി തുടരുന്നു.വയനാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ കാടും നാടും പെട്ടന്ന് തിരിച്ചറിയാൻ കഴിയും...


പോകുന്ന വഴിയില ഞങ്ങള്ക്ക് കണ്ണിനു മധുരമായി ചെണ്ട് മല്ലിയുടെ പാടങ്ങൾ പൂത്തു നില്കുന്നുണ്ടായിരുന്നു.നോക്കെത്താ ദൂരത്തോളം ചെന്ദുമല്ലികൽ .. കാബേജ്,ഇഞ്ചി,മഞ്ഞൾ,കരിമ്പ്‌,ചോളം എന്നിവയും ധാരാളമായി ഇവർ കൃഷി ചെയ്തു പോന്നു. ഓരോന്നും സീസണ്‍ അനുസരിച്ചാണ് കൃഷി ചെയ്തത്,ചെണ്ടുമല്ലി കൃഷിയുടെ അവസാന സമയത്താണ് ഞാൻ അവിടെ എത്തിയത്,കാഴ്ച്ചയുടെ ആ നിമിഷം ഞാൻ ഇപ്പോഴും ഓര്ക്കുന്നു..

കബനി നദി ഒരു അമ്മയെ പോലെ ഇവരെ പോറ്റിയിരുന്നു .വളര്ത്തിയും തളര്ത്തിയും കബനി ഈ ഗ്രാമത്തിലൂടെ ഒഴുകി..മഴ കനക്കുമ്പോൾ കബനി തന്റെ വിശ്വരൂപം പുറത്തെടുക്കുമ്പോഴും അന്നത്തിനായുള്ള മത്സ്യ സമ്പത്ത് അവൾ കനിഞ്ഞു നല്കി.കുട്ടാ പോലുള്ള വള്ളങ്ങളിൽ ചെറിയ കുട്ടികൾ വരെ ആ അമ്മയുടെ മടിത്തട്ടിൽ കളിക്കുന്നത് ഞാൻ കണ്ടു..
            ചേട്ടനെ കണ്ടു ഭക്ഷണവും കഴിച്ചു ഞാനും കബനിയിലേക്ക് ഒരു യാത്രക്ക് ഒരുങ്ങി..ചേട്ടൻ പറഞ്ഞിട്ട് ഒരു പയ്യന് എനിക്ക് മാങ്ങയും കത്തിയും കൊണ്ട് വന്നു തന്നു,വയനാട്ടിലെ തേനിനെ തോല്പിക്കുന്ന മധുരമുള്ള മാങ്ങകൾ,മാങ്ങയും തിന്നു അവരോടൊപ്പം ചെറിയ ഒരു യാത്ര കബനിയിൽ,കറങ്ങി കളിക്കുന്ന ആ വഞ്ചിയിൽ നിന്ന് കരക്കെത്തിയപ്പോൾ മനസ്സിന് അതിലേറെ ആശ്വാസം.. ഞാനും ചേട്ടനും കൂടി മടക്കയാത്രക്ക്‌ ഒരുങ്ങിയപ്പോൾ സമയം വൈകുന്നേരം ആറു മണി.
     ബസ്‌ കാത്തു നിൽക്കുമ്പോൾ കാണുന്ന കാഴ്ച മദ്യപിച്ചു ആടി ആടി നടക്കുന്ന നാട്ടുകരെയാണ്.അതിൽ ഏറിയതും സ്ത്രീകള്,അവിടെ വൈൻ  ശോപ്പുകല്കും നാടൻ  വാറ്റിനും പഞ്ഞമില്ലത്രേ..ചെക്ക്‌ പോസ്റ്റ്‌ വരെ ഓടുന്ന ബസ്‌ വന്നപ്പോൾ ഞങ്ങൾ അതിൽ കയറി.കേരള-കര്ണാടക  അതിര്ത്തിക്ക് മുൻപ് കര്ണാടക യുടെ ഒരു ചെക്ക്‌ പോസ്റ്റ്‌ കൂടി ഉണ്ട്,6.30  നു ശേഷം അവർ വണ്ടി കടത്തി വിടില്ലത്രേ..അരികുകളിൽ ഗുൽമോഹർ പൂത്തു നില്ക്കുന്ന 
 കാട്ടു വഴിയിലൂടെ ബസിൽ പോകുമ്പോഴും ചെണ്ടുമല്ലി പാടങ്ങൾ എന്നിൽ നിറഞ്ഞു നിന്നു ..... നാഗത്തിന്റെ പാതയിലൂടെ ഞങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു,മനസ്സിനെ അവിടെ വിട്ടിട്ടു......

Sunday, July 14, 2013

പണ്ട്,സ്കൂൾ അടക്കുമ്പോൾ ഒരുപാട് ഉത്സാഹമായിരുന്നു,പ്രധാന കാരണം സ്കൂളിൽ പോകണ്ട എന്നത് തന്നെ,സ്കൂളിൽ പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല,പക്ഷെ,അവധി എന്ന് കേള്കുംബോഴേ എന്തോ ഒരു ഇഷ്ടം... ആവിശ്യത്തിന് ഉറങ്ങാം,എത്ര തവണ വേണമെങ്കിലും പുഴയിൽ ചാടി തിമിര്ക്കാം,കുളിക്കാൻ കൂട്ടുകാര് വിളിക്കുന്നത് പോലും,'വാടാ ചാടാൻ പോകാം' എന്നായിരുന്നു... എല്ലാ ദിവസവും വളരെ തിരക്കുള്ളതായിരുന്നു, രാവിലെ അമ്മ ഉണ്ടാക്കി തരുന്നത് എന്താണെന്ന് പോലും നോക്കാതെ അകത്താക്കി വേഗം കൂട്ടുകാരുടെ ഒപ്പം കൂടും.. ഞങ്ങളുടെ കയ്യില അദ്രിശ്യമായ ഒരു മാപ് ഉണ്ടാവും,ഞങ്ങള്ക് മാത്രം വായിച്ചെടുക്കാവുന്ന ഒരു മാപ്..അതിൽ കാണിക്കും എവിടെയൊക്കെ ഞങ്ങളുടെ നിധികളായ ചാമ്പങ്ങ,പഞ്ചാര നെല്ലിക്ക,തുടങ്ങിയവ പഴുത്തിട്ടുണ്ടാകും എന്നത്.. ആരാന്റെ പറമ്പിൽ നിക്കുന്നതിനു പൊതുവെ മധുരം കൂടുതലായിരിക്കുമല്ലോ...പിന്നെയുള്ള പ്രധാന പരിപാടി ഞാവൽ പറിക്കാൻ പോകുന്നതാണ്,കുറെ പേരുമായി കവരുമൊക്കെ എടുത്തു കാട്ടിൽ പോയി പറിക്കണം, മരത്തിൽ കയറാൻ മിടുക്കുള്ളവർ കയറും,കയറാൻ അറിയാത്തവർ താഴെ നില്കും ,അവര്ക്ക് കൊമ്പ് ഓടിച്ചിട്ട്‌ കൊടുക്കും.. കവറിൽ ആവിശ്യത്തിന് ശേഖരിക്കേണ്ടത് താഴെ നിലക്കുന്നവന്റെ ഡ്യൂട്ടി ആണ്. ഞാവൽ തിന്നു നാവു വയലറ്റ് നിറം ആകും,ഇതെല്ലാം കഴിഞ്ഞു പുഴയില ഒരു ചാട്ടമൊക്കെ കഴിഞ്ഞു വീട്ടില് ചെല്ലുംബോഴാനു ഏറ്റവും രസം,പടവാൾ ഏന്തിയ ഝാൻസി റാണിയെ പോലെ അമ്മ ഒരു വടിയുമായി ഒരുങ്ങി നില്ക്കുന്നുണ്ടാകും...പിന്നെ ചെറിയ ഒരു ഓട്ടമത്സരമാണ്...കിട്ടുന്ന വഴിക്ക് അമ്മ കുറെ തല്ലും..അമ്മയെ തോല്പിക്കാൻ ഒറ്റ വഴിയെ ഉള്ളു,കാപ്പി തോട്ടത്തിലൂടെ ഓടുക...
ഒരു ദിവസം എത്ര വേഗം തീര്ക്കാം എന്ന് അന്നത്തെ അവധികാലം ഒര്കുമ്പോൾ തോന്നും,അന്നൊന്നും വെയിലിനു ചൂടോ,മഞ്ഞിന്റെ തണുപ്പോ അറിഞ്ഞിരുന്നില്ല, ഇന്നും ഞാവൽ പഴുക്കുന്നുണ്ട് അതും ഞങ്ങൾ അറിയുന്നില്ല...കൊഴിഞ്ഞു പോയ കാലം തിരികെ കിട്ടില്ലല്ലോ..

പണ്ട് കേട്ടൊരു മുത്തശ്ശിക്കഥ...

പണ്ട് കേട്ടൊരു മുത്തശ്ശിക്കഥ...

ഉറക്കം തൂങ്ങുന്ന മാമനെ നുള്ളി കൊണ്ട് ഞാൻ ചിണുങ്ങും,മാമാ ഒരു കഥ,..
ഒരു കഥ പറഞ്ഞാലൊന്നും നീ ഉറങ്ങില്ല...
ഇല്ല മാമ ഒറ്റ കഥ മതി...
എടാ എനിക്ക് ഉറക്കം വരുന്നു,നീയും ഉറങ്ങാൻ നോക്ക്...
ഒരു കഥ പറ മാമ...
ഗതിയില്ലാതെ മാമൻ കഥ പറഞ്ഞു തുടങ്ങി...
പണ്ട് പണ്ട് പണ്ടൊരു മുത്തശ്ശി,പാവം മുത്തശ്ശി,ജീവിക്കാൻ ഒരു വഴിയുമില്ലാതെ തയ്യൽ പണി ചെയ്തു ജീവികുയായിരുന്നു..
ഒരിക്കൽ മുത്തശ്ശി കിണറ്റുകരയിൽ ഇരുന്നു തയിക്കുകയായിരുന്നു,അപ്പൊ നൂല് തീര്ന്നു പൊയ്...
എന്നിട്ട്?
പുതിയ നൂല് സൂചിയിൽ കോർക്കുമ്പോൾ സൂചി കിണറ്റിൽ വീണു...
എന്നിട്ട്...
ആ ... സൂചി കിട്ടിയാലേ ഇനി കഥ പറയാൻ പറ്റൂ...
പറ മാമാ...
അങ്ങനെ പറഞ്ഞാല സൂചി കിട്ടുമോ...
ഇറങ്ങി എടുത്താൽ പോരെ?
അങ്ങനെ പര്ഞ്ഞ്ൽ സൂചി കിട്ടുമോ?
രാത്രി മുഴുവൻ സൂചി കിട്ടാനുള്ള വഴി ഞാൻ ആലോചിച്ചു കിടന്നു... 
പക്ഷെ ഇതുവരെ സൂചി കിട്ടിയില്ല,
എന്റെ അനുജൻ എന്നോട് ചേർന്ന് കിടന്നു ഉറങ്ങുമ്പോൾ,ഞാൻ ഓർത്തു,അവൻ എന്നോട് ഇതുവരെ കഥപറയാൻ പറഞ്ഞിട്ടില്ല,എന്നോടെന്നല്ല ആരോടും പറഞ്ഞിട്ടില്ല,അവനെ ഉറക്കുന്നത് ബെന് ടെന്നും പോക്കിമോനും ഒക്കെയാണ്..
ആ കിണറ്റു കരയിൽ ഒരു മുത്തശ്ശി ഇരിക്കുന്നുണ്ട്‌,സൂചി കളഞ്ഞു പോയ മുത്തശ്ശി...പണ്ട് പണ്ട് പണ്ടൊരു മുത്തശ്ശി,പാവം മുത്തശ്ശി...
സ്വന്തം കുഞ്ഞിനെ നഷ്ടപെട്ടത് ഓര്‍ത്തു വിലപിക്കുന്ന ഒരു അമ്മ,
അമ്മയെ തിരിച്ചറിയാനാവാതെ തേങ്ങുന്ന മകള്‍...
എല്ലാം വിധി എന്നോര്‍ത്ത് ആശ്വസിക്കാന്‍ ശ്രമിക്കുന്ന അച്‌ഛന്‍....
ടെലിവിഷന്‍ സീരിയലിലെ ഈ രംഗങ്ങള്‍ കണ്ട് കരയുന്നു എന്‍റെ അമ്മ,അമ്മയ്ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടു അമ്മൂമ്മയും...
ഇതെല്ലാം കണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു,ഈ സീരിയല് കണ്ടു തീര്‍ക്കാന്‍ എന്റെ ഈ ജന്മം മതിയാകില്ലല്ലോ എന്നോര്‍ത്തു......

ഒരു കാറ്റു പോലെ.............


ഒരു കാറ്റു  പോലെ.............

ഓരോ തിര വരുമ്പോഴും അവൾ പിന്നോട്ട് നടന്നു,ഓരോ തിര പോകുമ്പോഴും അവൾ മുന്നോട്ടും..ഇടയ്ക്കു അവൾ തിരിഞ്ഞു നോക്കി,അവൻ തീരത്തടിഞ്ഞ ചെറിയ മീനിനെ കമ്പ് കൊണ്ട് തോന്ടിയെടുക്കുവാൻ നോക്കുകയാണ്, "ഈ ചെക്കൻ എന്താ ഈ കാട്ട്നത്?"അവൾ നീരസത്തോടെ ചോദിച്ചു, "ഞാൻ വലുതാകുമ്പോ അച്ഛനെ പോലെ കടലിൽ പോയി വലിയ മീനുകളെ പിടിക്കും.." "അയ്യേ കടലിൽ പോകാനാ നീ വലുതാകുന്നത്?" അവൾ ചിരിച്ചു,"അതെ ന്",അവൻ അഭിമാനത്തോടെ പറഞ്ഞു,"ഞാൻ ഈ കടലിൽ ആരും പോയിട്ടില്ലാത്തത്രയും ദൂരം പോകും,ആരും പിടിക്കാത്തത്രയും വല്യ മീനിനെ പിടിക്കും" അവൻ അലറി മറിയുന്ന തിരയിലൂടെ വള്ളം ഉന്തി പോകുന്ന രംഗം ഓർത്തു,അല്ലെങ്കിലും ഈ സ്കൂളിൽ പോക്ക് അവനു ഇഷ്ടമല്ല,ആകെ ഇഷ്ടമുള്ളത് കളിക്കാൻ വിടുന്ന സമയമാണ്, എന്നാലും രവി സാറിന്റെ തല്ലും,ചെറിയാൻ മാഷിന്റെ പിച്ചും ഓർക്കുമ്പോൾ അതും വേണ്ടെന്നു തോന്നും,കണക്കു എന്നും അവനു കീഴടക്കാൻ പറ്റാത്ത ഒരു കടലായിരുന്നു,ഇങ്ങ്ലീഷ്‌ അവന്റെ ചൂണ്ടയിൽ കുരുങ്ങാത്ത ഒരു മീനും.. "ഞാൻ വല്യ വല്യ മീനും പിടിച്ചു വരുമ്പോ നീ കുട്ടയുമായി വാ,ഞാൻ നിനക്കും തരാം.." അവളുടെ ചിരിയിൽ അരിശം വന്നവൻ പറഞ്ഞു.. "അതിനു ഞാൻ മീൻ വാരാൻ വരുമെന്ന് നിന്നോടാര പറഞ്ഞത്? " അവൾ തെല്ലു ഗമയിൽ പറഞ്ഞു,"ഞാനൈ പഠിക്കാൻ പോണത് ജോലി മേടിക്കാനാ,ഞാൻ നമ്മടെ സ്കൂളിൽ തന്നെ ടീച്ചറായി വരും,അപ്പഴും നീ അവടെ തൊട്ടു കിടക്കാണ്ടിരുന്നാൽ മതി,അവന്റെ മുഖത്തേക്ക് ദേഷ്യം തിരമാൽ പോലെ ഇരച്ചു കയറി, ലക്ഷ്മീ,എടി ലക്ഷ്മിയെ...അവനു എന്തേലും പറയാൻ കിട്ടുന്നതിനു മുൻപ് ലക്ഷ്മിയുടെ അമ്മയുടെ വിളി കേട്ടു "എടി ലക്ഷ്മിയെ.. വീട് നോക്കേണ്ട പെണ്ണാ,രാവിലെ തന്നെ തിരയെന്നാൻ പോയിരിക്കാന്,ഇങ്ങോട്ട് വാടി..." ലക്ഷ്മി തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു,"ദെ അമ്മ വിളിക്കന്,അച്ഛനൊക്കെ കടലിൽ പോകാനായെന്നു തോന്നണു.നീ ഇപ്പഴേ കടലിൽ പൊയ് മീൻ പിടിച്ചു പഠിച്ചോ,അല്ലേല അതിലും നീ തോറ്റു പോകും.." അവൾ ചിരിച്ചു കൊണ്ട് ഓടി പൊയ്.. അവനു അകെ നിരാശ തോന്നി സ്കൂളിൽ ഓരോ കൊല്ലവും തോല്കുമ്പോ കൂട്ടുകാര് കളിയാകി പാടാറുള്ള പാട്ട് അവനു ഓര്മ വന്നു,എന്ത് വന്നാലും അച്ചനെയൊക്കെ പോലെ കടലിൽ പോയി വലിയ മീൻ പിടിക്കണം,എന്നിട്ട് അതുമായി ലക്ഷ്മിയുടെ മുന്നിലൂടെ നടക്കണം,അവളുടെ വല്യ കണ്ണുകള അത്ഭുതം കൊണ്ട് വിടരണം,മാമന്റെ മോൻ വിനു ഒരിക്കൽ കടലിൽ പോയിട്ടുണ്ട്,മാമന്റെ കൂടെ,എന്താരുന്നു അന്നവന്റെ പത്രാസ്സു,വിനു പറഞ്ഞത് അവൻ ഓർത്തു,"എടാ സഞ്ജു,കര കാണാനേ ഇല്ലാരുന്നു,ആകാശവും കടലും ഒരേ പോലെ,നീല നിറത്തിൽ,തിരമാല ഇല്ലാട്ടോ" 
"നീ കടലിന്റെ അറ്റം വരെ പോയോ?"
"അറ്റത്തു എത്തീല്ല,പക്ഷെ അതിന്റെ അടുത്ത് വരെ പോയി",
ഹും അവന്റെ ഒരു പുളു,കടലിന്റെ അറ്റത് പോയാൽ ഒരു ദിവസം കൊണ്ട് തിരിച്ചെത്തുമോ,അങ്ങോട്ടേക്ക് ഏഴു പകലും ഏഴു രാവും വേണമെന്നാ അമ്മാമ്മ പറഞ്ഞത്,അപ്പാപ്പാൻ പോയിട്ടുണ്ടത്രേ, താൻ മാമനോട് ചോദിച്ചപ്പോ മാമനും പറഞ്ഞിരുന്നു,"ഹൈ,കടലിന്റെ അറ്റം വരെ പോയില്ല,അറ്റത്തേക്ക് പോകുമ്പോ സന്ജൂനേം വിളിക്കാം" അപ്പോഴവന്റെ മുഖം വിടര്ന്നു..
മാമന്മാരും അച്ഛനുമൊക്കെ ചേർന്ന് വള്ളം താള്ളിയിരക്കുന്നത് അവൻ നോക്കി നിന്നു,പെട്ടന്ന് എന്തോ ഒർത്തിട്ടവൻ ഓടി അവരുടെ അടുത്തേക്ക്‌ ചെന്നു, "അച്ഛാ അച്ഛാ ഞാനും വരട്ടെ ഇന്ന് നിങ്ങടെ കൂടെ?"
"പിന്നെ കടലിൽ പോകാൻ പറ്റിയ പ്രായം,പോയി നാലക്ഷരം പഠിയെട ചെക്കാ,"
"ഞാനും വരും " അവൻ ചിണുങ്ങി 
"നീ തല്ലു മേടിക്കും"
"മാമാ എന്നെ കടലിൽ കൊണ്ട് പോകാന്നു മാമൻ പറഞ്ഞതല്ലേ,എന്നേം മാമാ"
"അയ്യോ അത് കടലിന്റെ അറ്റത്തു പോകുംബഴല്ലേ?"
"എന്നെ ഇപ്പം കൊണ്ട് പോയാ മതി" 
"ശെരി പോര്"മാമൻ പറഞ്ഞത് കേട്ടപ്പോ അവനു തുള്ളി ചാടാൻ തോന്നി, "അളിയന് വേറെ പണിയൊന്നുമില്ലേ?",അച്ഛൻ ചോദിച്ചു,"സജിയെ നീ എപ്പഴാട കടലിന്റെ അറ്റത്തു പോയത്?നീ പിള്ളേരെ ഓരോന്ന് പറഞ്ഞു പറ്റിക്കുന്നത് ഞങ്ങലരിയുന്നുണ്ടേ.."കൂട്ടത്തിൽ നിന്നു ആരോ വിളിച്ചു പറഞ്ഞു,മാമൻ ചിരിച്ചു കൊണ്ട് വള്ളം തള്ളി,
ദൂരെ നിന്നും ലക്ഷ്മി വരുന്നത് അവൻ കണ്ടു,പെണ്ണ് ഇങ്ങു വരട്ടെ,കടലിൽ പോകുന്ന കാര്യം കേള്ക്കുമ്പോ അവൾ ഞെട്ടും,പാര വെക്കുമോ അവൾ,നോക്കാം.. 
"നീയെന്താ ചെക്കാ തേങ്ങ എന്നുവാണോ?" മേലോട്ട് നോക്കി നിക്കുന്ന അവനോടു അവൾ ചോദിച്ചു,അവൻ പറഞ്ഞു,"ഞാനും പോകുവാ.." 
"എങ്ങോട്ട്?"
"കടലിൽ,അച്ഛന്റേം മാമന്റേം കൂട്ടത്തിൽ.."
അവൾ പൊട്ടിച്ചിരിച്ചു,"എന്തിനു,ചൂണ്ടക്കു കൊളുത്തായിട്ടോ?"
അവൻ ഒന്നും പറഞ്ഞില്ല,പോയി വരട്ടെ,എന്നിട്ട് പറയാം,
"നേരാണോ അച്ഛാ,സന്ജൂം നിങ്ങടെ കൂടെ വരുവാ?"
അതെ... മാമൻ പറഞ്ഞു,
ലക്ഷ്മി ഒന്നും മിണ്ടീല്ല,മെല്ലെ അവന്റെ അടുത്ത് ചെന്നു പറഞ്ഞു,"സന്ജൂ വല്യ കാറ്റ് വരും,വള്ളത്തിനു വല്ലോം പറ്റിയാൽ, ഇവരൊക്കെ വല്യ ആൾക്കാരാ അവര് നീന്തനെ പോലെ നിയ്ക്ക് പറ്റില്ല,"
അമ്പടീ.... അവൻ മനസ്സില് പറഞ്ഞു, പോക്ക് മുടക്കാനുള്ള സോപ്പാ,എന്ത് വന്നാലും പോയെ പറ്റൂ, അവൻ തിരിഞ്ഞു നിന്നു,
അവൾ അവന്റെ മുഖത്തിന്‌ നേരെ വന്നു വീണ്ടും പറഞ്ഞു,"സഞ്ജു എനിക്ക് പേടിയാ,നീ പോകണ്ട,നമ്മക്ക് ഇവിടെ കളിക്കാം,നീ പോയാൽ പിന്നെ ഞാൻ ഒറ്റയ്ക്ക് ഇരിക്കണ്ടേ,,,"
"അതെന്താ ഈ കരേല് വേറെ കുട്ട്യോള് ഇല്ലേ? "അവൻ കളിയാക്കി ചോദിച്ചു,
അവളുടെ വലിയ കണ്ണുകളിൽ മറ്റൊരു കടൽ നിറഞ്ഞു,അവൻ ശ്രെദ്ധിക്കാൻ ninnilla,അല്ലെങ്കിൽ ചെക്കാ,പൊട്ടാ,എന്നൊക്കെ വിളിക്കുന്ന പെണ്ണാ,ഇന്ന് ദേ സന്ജൂ ന്നു,എന്നാ പിന്നെ ശാരദ ടീച്ചർ ഹാജര് വിളിക്കുന്ന പോലെ ഇനീഷ്യലും കൂട്ടി വിളിച്ചു കൂടെ..
അവൾ അപ്പോഴും അവന്റെ മുഖത്തേക്ക് നോക്കി നിന്നു,"നീ ഒരു ഉപകാരം ചെയ്യുവോ?" അവൻ പറഞ്ഞു, അവളുടെ മുഖം തിളങ്ങി,"പറ ഞാൻ ചെയ്യാം..
" വീട്ടില് പോയി അമ്മയോട് ഞാൻ കടലിൽ പോയി ന്നു പറയുമോ?" അവളുടെ മുഖം വീണ്ടും വാടി,അവൾ നിലത്തേക്കു നോക്കി കൊണ്ട് ശ്വാസം വിട്ടു,അവനു ചിരി വന്നു,ഇച്ചിരി മുന്പ് വരെ എന്താരുന്നു പെണ്ണിന്റെ അഹങ്കാരം..
"ഡാ നീ വരണുണ്ടോ?" അച്ഛന്റെ വിളി കേട്ടു അവൻ "പോണു" എന്ന് മാത്രം പറഞ്ഞു കൊണ്ട് ഓടി,അവൻ ഓടിയപ്പോൾ പിന്നിലേക്ക്‌ മണൽ തെരിച്ചുകൊണ്ടിരുന്നു .. അവൻ ഓടി വള്ളത്തിൽ കയറി,എല്ലാവരും കൂടി വള്ളം തള്ളി തിരമാലക്കും അപ്പുരതാക്കി,ചാടി കയറി എല്ലാവരും കൂടി ആഞ്ഞു തുഴഞ്ഞു,അവൻ വള്ളത്തിന്റെ അമരത്ത് ചെന്നു അച്ഛന്റെ തുണിയിൽ പിടിച്ചു കൊണ്ട് ദൂരേക്ക് നോക്കി,ലക്ഷ്മി ഒരു തെങ്ങിന്റെ ചുവട്ടിൽ നില്ക്കുന്നു,അവന്റെ മനസ്സില് എന്തോ ഒരു വിങ്ങൽ,അവൻ അവളെ നോക്കി കൈ വീശി കാട്ടി,
ആടിയുലയുന്ന വള്ളത്തിൽ അവൻ,അവനും വള്ളക്കാരുടെ പാട്ടും അകന്നു പോകുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പി,അവൾ അവനെ നോക്കി കൈ വീശി കാട്ടി, ഒരു കാറ്റ് പോലെ.....

pratheesh: മലകളെ തിരഞ്ഞു...

pratheesh: മലകളെ തിരഞ്ഞു...: ""എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്,എന്നെയും കൊണ്ട്പോകുമോ?''  അവന്‍ ആകാശത്തിനോട് ചോദിച്ചു...... ആകാശം പറഞ്ഞു, ഞാന്‍ എങ്ങും പ...

pratheesh: ഞാനൊന്നു പ്രണയിച്ചോട്ടെ....പ്രണയത്തിന്റെ പ്രത്യയശ...

pratheesh: ഞാനൊന്നു പ്രണയിച്ചോട്ടെ....
പ്രണയത്തിന്റെ പ്രത്യയശ...
: ഞാനൊന്നു പ്രണയിച്ചോട്ടെ.... പ്രണയത്തിന്റെ പ്രത്യയശാസ്ത്രങ്ങളാല്‍ നിങ്ങളെന്റെ വഴിമുടക്കാതിരിക്കുക സദാചാരത്തിന്റെ കെട്ടുപാടുകളാല്‍ നിങ്ങളെ...

ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഈ പുസ്തകം തുറക്കുന്നത്;അതും എന്തെങ്കിലും എഴുതാനോ വായിക്കാനോ അല്ല,ഞാൻ ഒളിപ്പിച്ചു വെച്ച മയിൽ‌പ്പീലി പ്രസവിച്ചോ എന്നറിയാൻ....

ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഈ പുസ്തകം തുറക്കുന്നത്;അതും എന്തെങ്കിലും എഴുതാനോ വായിക്കാനോ അല്ല,ഞാൻ ഒളിപ്പിച്ചു വെച്ച മയിൽ‌പ്പീലി പ്രസവിച്ചോ എന്നറിയാൻ....