Anti Human Trafficking Bill 2018 Malayalam(
മനുഷ്യക്കടത്ത് (തടയല്‍, സംരക്ഷണ പുനരധിവാസ) ബില്‍
2018)
മനുഷ്യക്കടത്ത് (തടയല്‍, സംരക്ഷണ പുനരധിവാസ) ബില്‍
2018
ലോകത്തിലെ
എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് മനുഷ്യക്കടത്ത്. മനുഷ്യക്കടത്ത് കേസിൽ 8132 കേസുകൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ
കണക്കുകൾ വ്യക്തമാക്കുന്നു.
മനുഷ്യകടത്ത് എന്നത് ചരിത്രാതീതകാലം
മുതല്‍ക്കേ നില നിന്നിരുന്ന ഒരു വ്യവസ്ഥിതി ആയിരുന്നു. അടിമത്ത സമ്പ്രദായത്തിന്‍റെ
കൂടെയും അല്ലാതെയും മനുഷ്യകടത്ത് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നില
നിന്നിരുന്നു.
മനുഷ്യകടത്ത്
എന്നത് മറ്റ് പല കുറ്റകൃത്യങ്ങളുടെയും മുന്നൊരുക്കം ആയി ആണ് കണ്ട് വരുന്നത്. നിലവില്‍
അടിമത്തൊഴില്‍, ലൈംഗിക തൊഴില്‍, അവയവ കച്ചവടം, നിരോധിക്കപ്പെട്ട/വിലപിടിപ്പുള്ള
വസ്തുക്കള്‍ കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഭാഗമായി ആണ് മനുഷ്യകടത്ത്
കാണാറുള്ളത്.
ഇന്ത്യന്‍ ശിക്ഷാ
നിയമം വകുപ്പ് 370 മുതല്‍ 373 വരെ മനുഷ്യകടത്തിനെയും അതിന്‍റെ ഉദ്ദേശങ്ങളെയും
രീതികളെയും ശിക്ഷകളേയും കുറിച്ച് പരാമര്‍ശിക്കുന്നു.
വകുപ്പ് 370
ഏതൊരാള്‍ ചൂഷണം
ചെയ്യുന്നതിനായി
ഒന്ന് ഭീഷണിയാലോ
രണ്ട് ബലമോ സമ്മര്‍ദമോ
പ്രയോഗിച്ചോ
മൂന്ന്
തട്ടിക്കൊണ്ടുപോയോ
നാല് തെറ്റിധരിപ്പിച്ചോ
ചതിയിലൂടെയോ
അഞ്ച് അധികാര ദുര്‍വിനിയോഗത്തിലൂടെയോ
ആറ് തിരഞ്ഞെടുക്കുകയോ,
കടത്തുകയോ, പാര്‍പ്പിക്കുകയോ, മാറ്റുകയോ, ഏറ്റെടുക്കുകയോ ചെയ്തിട്ടുള്ള ഒരാളുടെ
സമ്മതം കിട്ടുന്നന്നതിന് അയാളുടെ മേല്‍ നിയന്ത്രണമുള്ള ഒരാളെയോ ആളുകളുകളെയോ പ്രതിഫലമോ
ലാഭമോ കിട്ടുമെന്ന് പ്രലോഭിപ്പിച്ചോ
മറ്റൊരാളെയോ
ആളുകളെയോ
a)
തിരഞ്ഞെടുക്കുകയോ
b)
കടത്തുകയോ
c)
പാര്‍പ്പിക്കുകയോ
d)
മാറ്റുകയോ
e)
ഏറ്റെടുക്കുകയോ
പ്രവര്‍ത്തിച്ചാല്‍ മനുഷ്യകടത്ത് എന്ന
കുറ്റകൃത്യം വര്‍ത്തിച്ചു എന്ന് വരുന്നതാണ്.
വിശദീകരണം 1 : ചൂഷണം എന്നാല്‍ ശാരീരികമോ
ഏതെങ്കിലും തരത്തിലുള്ള ലൈംഗികമോ അടിമത്തമോ സേവനമോ അല്ലെങ്കില്‍ നിര്‍ബന്ധിത അവയവ
നീക്കം ചെയ്യലോ
വിശദീകരണം 2 : ഈ കുറ്റകൃത്യത്തിന്‍റെ
പൂര്‍ണതക്ക് ഇരയാക്കപ്പെട്ടയാളുടെ സമ്മതം എന്നത് പ്രസക്തമല്ല
മനുഷ്യക്കടത്ത്
(തടയല്‍, സംരക്ഷണ പുനരധിവാസ) ബില്‍ 2018, ലോക്സഭയില്‍ കേന്ദ്ര വനിതാ-ശിശു ക്ഷേമ
മന്ത്രി മനേകാ ഗാന്ധി ജൂലൈ 18, 2018ല്‍ അവതരിപ്പിച്ചു. ഈ ബില്‍ മനുഷ്യകടത്തല്‍
തടയുവാനും മനുഷ്യകടത്തലിനു ഇരയായ ആളുകളുടെ മോചനത്തിനും വേണ്ടി നിലനില്‍ക്കുന്നു.
ബില്ലിന്‍റെ
പ്രസക്ത ഭാഗങ്ങള്‍
·
മനുഷ്യകടത്തൽ അന്വേഷണം നടത്തുകയും
ബില്ലിന്റെ വ്യവസ്ഥകൾ നടപ്പാക്കുകയും ചെയ്യുന്നതിനായി NATB സ്ഥാപിക്കാൻ
ബിൽ നിർദ്ദേശിക്കുന്നു. എൻടിബിബിയിൽ പോലീസുദ്യോഗസ്ഥരും മറ്റേതെങ്കിലും ഓഫീസർമാരും
ഉൾപ്പെടും. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ള, ബില്ലില്‍
പറയുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏറ്റെടുക്കുകയും കേന്ദ്ര ബിൽ പ്രകാരം ഏതെങ്കിലും കേസിന്റെ അന്വേഷണം
ഏറ്റെടുക്കും. കൂടാതെ, കേന്ദ്ര ഗവൺമെൻറിൻറെ അനുമതിയോടെ അന്വേഷണത്തിലോ
വിചാരണയ്ക്കോ സംസ്ഥാന സർക്കാരുമായി സഹകരിക്കാൻ അഭ്യർത്ഥിക്കാം.
·
മനുഷ്യകടത്ത് തടയുന്നതിനായി ദേശീയ അന്തര്‍ ദേശീയ
തലത്തിലുള്ളതും, സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍, മധ്യസ്ഥര്‍ എന്നിവര്‍ തമ്മിലുള്ളതും
ആയ ബന്ധങ്ങള്‍ ബലപ്പെടുത്തുന്നതിനും എകോപിപ്പിക്കുനതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍.
·
മനുഷ്യകടത്തിന്‍റെ അറിയപ്പെടുന്നതും
സാധ്യതയുള്ളതുമായ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനും മേല്‍നോട്ടവും
ഏകോപനവും നടത്തുക, രഹസ്യപോലീസ് സംവിധാനം ശക്തമാക്കുക വഴി വിവരങ്ങളുടെ ശേഖരിക്കല്‍,
താരതമ്യപ്പെടുത്തല്‍, വിശകലനം ചെയ്യല്‍ എന്നിവ മെച്ചപ്പെടുത്തുക, പങ്കുവയ്ക്കുക
കൂടാതെ വിവിധ തലങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
·
സംസ്ഥാന ആന്‍റി ട്രാഫിക്കിംഗ് ഓഫീസേര്‍സ്-
സംസ്ഥാനത്തിലെ ഡയറക്റ്റര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസര്‍ ആയി
നിയമിക്കുന്നതിന് ഈ ബില്‍ സംസ്ഥാന ഗവണ്‍മെന്‍റിനോട് ശുപാര്‍ശ ചെയ്യുന്നു. ഇദ്ദേഹം
§
സംസ്ഥാന ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംഗ്
കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ഈ ബില്ലില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍
നടപടികള്‍ എടുക്കാനും,
§
ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
നടത്താനും,
ഉത്തരവാദിത്വം
വഹിക്കുന്നതായിരിക്കും
·
സംസ്ഥാന ഗവണ്‍മെന്‍റ് ജില്ലാ തലത്തില്‍ ഓരോ
പോലീസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കുകയും ഓരോ ജില്ലയിലേയും
മനുഷ്യകടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ആന്‍റി-ട്രാഫിക്കിംഗ്
പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്യും.
·
ആന്‍റി ട്രാഫിക്കിംഗ് യൂണിറ്റ്- ജില്ലാതലത്തില്‍
സ്ഥാപിക്കപ്പെടുന്ന ആന്‍റി ട്രാഫിക്കിംഗ് യൂണിറ്റ് മനുഷ്യകടത്തല്‍ തടയലും ഇരകളുടെ
മോചനവും ഇരകളുടെയും സാക്ഷികളുടെയും സംരക്ഷണവും മനുഷ്യകടത്തല്‍ സംബന്ധിച്ച
കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും നടത്തുന്നതാണ്. ഏതെങ്കിലും ജില്ലകളില്‍
ATU പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ആ ചുമതലകള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍
നിക്ഷിപ്തമായിരിക്കും.
·
ആന്‍റി ട്രാഫിക്കിംഗ് ദുരിതാശ്വാസ പുനരധിവാസ
കമ്മിറ്റി- ദേശീയ സംസ്ഥാന-ജില്ലാ തലത്തില്‍ ആന്‍റി ട്രാഫിക്കിംഗ് ദുരിതാശ്വാസ
പുനരധിവാസ കമ്മിറ്റികള്‍ സ്ഥാപിതമായിരിക്കും. ഈ കമ്മറ്റികളുടെ ചുമതലകള്‍
§
ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക
§
ഇരകളുടെ പ്രത്യാനയം – ഇരകളെ പൂര്‍വ സാമൂഹിക
മാനസിക സ്ഥിതിയിലേക്ക് തിരികെ എത്തിക്കുക.
§
ഇരകളെ സമൂഹത്തില്‍ മറ്റുള്ളവരുമായി
സംയോജിപ്പിക്കല്‍
·
തിരച്ചിലും മോചിപ്പിക്കലും – ഒരു ആന്‍റി
ട്രാഫിക്കിംഗ് പോലീസ് ഉദ്യോഗസ്ഥനോ ATUവിനോ ആസന്നമായ അപകടത്തില്‍ ആയ ആളെ അതില്‍
നിന്നും രക്ഷിക്കാവുന്നതാണ്. ആയവരെ മജിസ്ട്രേറ്റിനു മുന്നിലോ ഹാജരാക്കാവുന്നതും
ആവിശ്യമെങ്കില്‍ പ്രായം, ആഘാതം, ഹാനി എന്നിവ കണക്കാക്കാനായി വൈദ്യപരിശോധന
നടത്താവുന്നതുമാണ്. ജില്ലാ ATC മോചിപ്പിക്കപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ
പുനരധിവാസ സേവനങ്ങള്‍ നല്‍കുന്നതാണ്.
സംരക്ഷണവും
പുനരധിവാസവും –
വകുപ്പ് 2-നിര്‍വ്വചനങ്ങള്‍
q)
പുനരധിവാസം(Rehabilitation)- പുനരധിവാസം എന്നാല്‍ മനുഷ്യകടത്തിന് ഇരയാക്കപ്പെട്ട
ഒരാളുടെ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുക്കല്‍, നൈപുണ്യ വികസനം, ശാരീരികവും മാനസികവും
ആയ ആരോഗ്യപരിപാലനത്തില്‍ ഊന്നല്‍ നല്‍കല്‍, വൈദ്യ സേവനം, സാമ്പത്തിക ഉന്നമനം, നിയമ
സഹായവും സംരക്ഷണവും, സുരക്ഷിതവും നിര്‍ബാധവുമായ താമസം തുടങ്ങിയതടക്കമുള്ള
ശാരീരിക-മാനസിക-സാമൂഹിക ക്ഷേമത്തിനുള്ള ഏര്‍പ്പാടും പദ്ധതികളും.
1.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രൊട്ടെക്ഷന്‍
ഹോമുകള്‍ തയ്യാറാക്കുന്നതാണ്. ഇവിടെ ഇരകള്‍ക്കുള്ള അഭയം, ഭക്ഷണം, കൌണ്‍സിലിംഗ്,
വൈദ്യ സേവനങ്ങള്‍ എന്നിവ നല്‍കുന്നതാണ്.
2.
കേന്ദ്ര
സംസ്ഥാന സര്‍ക്കാറുകള്‍ ദീര്‍ഘകാല പുനരധിവാസം വേണ്ട ഇരകള്‍ക്കായി പുനരധിവാസ
ഭവനങ്ങള്‍ ഒരുക്കുന്നതാണ്. പുനരധിവാസം പ്രതികള്‍ക്കെതിരായി നടക്കുന്ന നടപടികളെയോ
നടപടികളുടെ അനന്തര ഫലത്തെയോ ആധാരമാക്കി ആയിരിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണ,
പുനരധിവാസ ഭവനങ്ങള്‍ക്കായുള്ള ഫണ്ട് തയ്യാറാക്കേണ്ടതാണ്.
·
സമയ ബന്ധിതമായ വിചാരണ – എല്ലാ ജില്ലകളിലെയും
കോടതികളെ മനുഷ്യ കടത്ത് സംബന്ധമായ കുറ്റകൃത്യങ്ങളുടെ വിചാരണയും നടപടികളും ഒരു വര്‍ഷത്തിനകം
പൂര്‍ത്തിയാക്കുവാന്‍ ചുമതലപ്പെടുത്തുന്നതാണ്.
·
ശിക്ഷകള്‍ - ഈ ബില്‍ താഴെ പറയുന്ന
കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷകള്‍ വിഭാവനം ചെയ്യുന്നു...
(a)
മനുഷ്യകടത്തല്‍-
(b)
മനുഷ്യകടത്തല്‍ പ്രോത്സാഹിപ്പിക്കല്‍- 5 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം വരെ പിഴയും,
കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പക്ഷം 7 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവും 2 ലക്ഷം
രൂപ വരെ പിഴയും.
(c)
ഇരയാവരുടെ വ്യക്തിത്വമോ വിവരങ്ങളോ
വെളിപ്പെടുത്തല്‍- 5 മുതല്‍ പത്ത് വര്‍ഷം വരെ തടവും അമ്പതിനായിരം മുതല്‍ ഒരു ലക്ഷം
രൂപ വരെ പിഴയും
(d)
വര്‍ദ്ധിത മനുഷ്യകടത്തല്‍(അടിമവേല, യാചകവൃത്തി
എന്നിവക്കായി)- 10 വര്‍ഷം കഠിന തടവ് മുതല്‍ ജീവ പര്യന്തം തടവും 1 ലക്ഷം രൂപ മുതല്‍
പിഴയും.
ഗുണങ്ങളും
ന്യൂനതകളും
a)
1) അടിയന്തിരമായും
തുടര്‍ന്നും നഷ്ടപരിഹാരവും പുനരധിവാസവും കൃത്യമായി വിഭാവനം ചെയ്യുന്നു.
2)
ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംഗ് അതോറിറ്റികള്‍ക്ക്
അന്വേഷണം, തിരച്ചില്‍, മോചിപ്പിക്കല്‍, വിചാരണ എന്നിവയില്‍ കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്നു.
b)
1) പുനരധിവാസം
എന്നതും ആയതിന്‍റെ നടപടി ക്രമങ്ങളും എല്ലാ തരത്തിലുള്ള മനുഷ്യകടത്ത് ഇരകള്‍ക്കും
ഒരേ തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഉദാഹരണമായി അടിമത്തൊഴിലില്‍
ഇരയാക്കപ്പെട്ടവര്‍ക്കും ലൈംഗിക തൊഴിലിന് ഇരയാക്കപെട്ടവര്‍ക്കും ഒരേ തരത്തിലുള്ള
പുനരധിവാസ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതാണ്.
----------------------------------------------------------------------------------------------------------------------
No comments:
Post a Comment