Monday, August 10, 2015

രക്തം വാർന്നൊഴുകുന്ന ഹൃദയവും
ഉറവു വറ്റിയ കണ്കളും,
ഇനിയിവിടെ ഒറ്റക്കിരിക്കുമ്പോൾ
നിഴലും പോലും മറക്കുന്ന ജീവിതം,
ജഡതുല്യമായ ജീവിതം....
ഒടുവിലായ് കൂടുപേക്ഷിക്കും കിളി
മറന്നു വെച്ച ഗാനവും
കടപുഴകും മരത്തോടൊപ്പം വീഴവെ,
ഇവിടെ ഈ വരൾച്ചയിൽ
വെയിലേറ്റു തളർന്നു ഞാൻ,
ആരോ കെട്ടിയ വേലിക്ക്
ഇപ്പുറം, ഞാൻ കാത്തിരുന്നിടും,
നിന്നെ, ഞാൻ അസ്തമിക്കും വരെ.....

Thursday, July 9, 2015

പാവങ്ങളുടെ കഷ്ടപാടുകൾ കണ്ട് കാട്ടിലും കരിയിലും അവര്ക്ക് വേണ്ടി നടക്കുന്നവർ തീവ്രവാദികൾ,മതഭ്രാന്ത്‌ മൂത്ത് കുട്ടികളെ പോലും ആരും കൊല ചെയ്യുന്നവർ മാനസിക രോഗികൾ ....... അപ്പൊ നമ്മളൊക്കെ ആരാണാവോ??????????????

Monday, April 27, 2015

ഞങ്ങൾ കുടുംബസമേതം 25 വർഷത്തോളമായി വയനാട്ടിൽ സ്ഥിരതാമസമായിട്ട് ,ഇന്നലെയാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്,ഇത് വരെ ഈ നാട്ടിൽ ഞാൻ കൂടിയിട്ടുള്ള കല്യാണങ്ങളിൽ,പ്രത്യേകിച്ചും മുസ്ലിം വിവാഹങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും ഭക്ഷണം കഴിക്കാൻ വേറെ വേറെ ഇടങ്ങളാണ് ഒരുക്കാറുള്ളത്.മറ്റുള്ള നാടുകളിൽ  ഞാൻ ഇങ്ങനെ ഒരു സമ്പ്രദായം കണ്ടിട്ടില്ല, പുരുഷന്മാർ വീടിന്റെ മുൻവശത്തോ,പ്രധാനമായിട്ടുള്ളതോ ആയ പന്തിയിൽ ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പൊതുവെ പുറക്‌ വശങ്ങളിൽ ആകും ഇരിപ്പ്.2015ൽ പോലും ഇതിങ്ങനെ തന്നെ....

Sunday, April 19, 2015

വഴിയിൽ തടഞ്ഞ് നിർത്തി റോഡ്‌ സുരക്ഷയുടെ പേരിൽ   ഹെൽമെറ്റ്‌ ഇല്ല സീറ്റ്‌ ബെൽറ്റ്‌ ഇല്ല എന്നൊക്കെ പറഞ്ഞ് ഉളുപ്പില്ലാതെ പോലീസും വെഹിക്കിളും ഒക്കെ പിച്ചയെടുക്കുമ്പോൾ ഒന്ന് ഓർക്കുക ഇവിടെയുണ്ടാകുന്ന ഭൂരിപക്ഷം അപകടങ്ങളും റോഡുകളുടെ നിലവാരമില്ലായ്മ കൊണ്ട് ഉണ്ടാകുന്നതാണ്,ഇതിനെതിരെ പ്രതികരിക്കാനും നടപടി എടുക്കാനും തന്തക്ക്‌ പിറന്ന പോലീസുകാരോ ഉത്തരവാദിത്തപ്പെട്ട ഭരണകൂടമോ പ്രതികരണശേഷിയുള്ള പൊതുജനമോ താല്പര്യമുള്ള നീതിപീഠമോ ഇല്ലെന്നറിയാം,എന്നാൽ പിന്നെ ഈ ചെക്കിങ്ങ് കൂടെ ഒഴിവാക്കി കൂടെ?
15 കിലോമീറ്ററിന് ഉള്ളിൽ 3ഇടത്ത് ചെക്കിങ്ങ്,....അതിനു തന്നെ അരമണിക്കൂർ തീർന്നു ....ഉളുപ്പില്ലാത്ത കുറെ എണ്ണം പേനയും പേപ്പറുമായി ഇറങ്ങിക്കോളും....

Saturday, February 14, 2015

ഇവിടെ ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല,സാധാരണ ഒരു ദിവസം..ഡോ.ഷാനവാസിന്റെ മരണവും അത് പോലെ ഒന്ന് തന്നെ,എത്രയോ പേർ ഓരോ ദിവസവും ജനിക്കുന്നു,മരിക്കുന്നു,നമ്മളെ അറിയാത്തവർ,നമുക്ക് അറിയാത്തവർ അങ്ങനെ എത്രയോ പേർ...ഫേസ്ബുക്കിൽ മാത്രം കണ്ട് പരിചയമുള്ള,ആദ്യമാദ്യം പൊങ്ങച്ചക്കാരൻ എന്ന് തെറ്റിദ്ധരിച്ച ഒരു ചെറുപ്പക്കാരൻ...മറ്റ് ഡോക്റ്റർമാരെ പോലെ അയാൾ പണത്തിനു വേണ്ടി ജോലി ചെയ്തില്ല,അതേ പ്രായത്തിലുള്ള യുവാക്കളെ പോലെ ലൈക്കിനു വേണ്ടി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഇറക്കിയില്ല,രാഷ്ട്രീയത്തിനും സിനിമക്കും വേണ്ടി വിഴുപ്പലക്കിയില്ല,പകരം വിശക്കുന്ന വയറിനു ആഹാരം കൊടുത്തു,മുന്നിൽ കണ്ട തെറ്റുകൾ വിളിച്ചു പറഞ്ഞു...
      ഇന്നലെ അവന്റെ മുറിവുകളിൽ കൊത്തി വലിച്ച കഴുകൻമാര് തന്നെ ഇന്ന്  അവന്റെ നഷ്ടം പറഞ്ഞ് മുതലകണ്ണീർ ഒഴുക്കുന്നു,അവനെ പൊങ്ങചക്കാരനെന്നു വിളിച്ചവർ അവന്റെ വില മനസിലാക്കുന്നു,പക്ഷേ ഇവർക്കാർക്കും അവന്റെ വേര്പാട് ഒരു നഷ്ടമല്ല,പക്ഷേ അതൊരു തീരാനഷ്ടമായി മാറിയ ചിലർ ഇവിടെ ഉണ്ട്,ആ പാവങ്ങളെയും അവരുടെ ജീവിതത്തെയും ആ ഡോക്റ്റർ കണ്ടപോലെ കാണാൻ നമുക്കാർക്കും കഴിയില്ല....

   നാളെയും ഇത് പോലൊരു ദിവസമാണ്,ഇത് പോലെ ആരൊക്കെയോ ജനിക്കും,ആരൊക്കെയോ മരിക്കും,പക്ഷേ ആ വഴിയിലൂടെ ചുണ്ടിൽ സ്നേഹത്തിന്റെ പുഞ്ചിരിയും കയ്യിൽ അവർക്കുള്ള ആഹാരവുമായി ഇനി അവൻ വരില്ല,അവനു വേണ്ടി കാത്തിരിക്കന്നവർക്ക് അവനു പകരമായും ആരും ഇല്ല....

Monday, February 9, 2015

ഹോട്ടൽ ആണെന്ന് കരുതി ഞാൻ ഒരു ബാർബർ ഷോപ്പിൽ കയറി ഞാൻ ചോദിച്ചു എന്തൊക്കെയുണ്ട്,കടക്കാരൻ കട്ടിങ്ങും ഷേവിങ്ങും ഞാൻ പറഞ്ഞു രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ,കടക്കാരൻ എഴുന്നേറ്റു വന്ന് ചോദിച്ചു മോൻ ആർ.എസ്സ്.എസ്സ്.കാരൻ ആണല്ലേ,അഭിമാനം കൊണ്ട് എന്റെ മനസ്സു നിറഞ്ഞുതുളുമ്പി , "ഭാരത് മാതാ കീ ജയ്" എന്ന് ഉറക്കെ വിളിക്കാന്‍ എന്റെ മനസ്സ് വെമ്പല്‍കൊണ്ടെങ്കിലും അതടക്കിപ്പിടിച്ച് ഞാൻ ചോദിച്ചു എങ്ങനെ മനസ്സിലായി...കടക്കാരൻ പറഞ്ഞു,ഇറങ്ങടാ വിവരം കെട്ടവനെ എന്റെ കടേന്നു,വെറുതെ എന്നേം കൂടി പറയിപ്പിക്കാൻ....പ്ലിംഗ് പ്ലിംഗ്...(മൊത്തം രണ്ട് പ്ലിംഗ്) 
    ഒബാമയുടെ സന്ദർശനത്തിനു ശേഷം പത്രങ്ങളുടെ  തലക്കെട്ട്‌ ഇതായിരുന്നു,പ്രതിസന്ധികൾ നീങ്ങി,ആണവകരാർ ഉടൻ നിലവിൽ ,കൂടെ മോഡിയും ഒബാമയും കെട്ടി പിടിച്ചു നില്ക്കുന്ന ഫോട്ടോയും....
എന്തായിരുന്നു ആ കരാറിലെ പ്രധാന പ്രതിസന്ധി...വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആണവ റിയാക്ടറുകളിൽ ഏതെങ്കിലും വിധത്തിൽ തകരാറുകലുണ്ടായി പൊതുജനങ്ങൾക്ക്‌  നാശനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരം തരാൻ പ്രസ്തുത കമ്പനി ബാധ്യസ്ഥനല്ല എന്ന ക്ലോസ് ആയിരുന്നു ആ പ്രതിസന്ധി....ഇത് മാറ്റിയതോടെ ആണവ കരാറിന് പൂർണമായ അംഗീകാരം ലഭിക്കുകയുണ്ടായി,ഇത് കൊണ്ട് ആര്ക്കാണ് ലാഭം ഉണ്ടാവുക?

      കഴിഞ്ഞ യു.പി.എ. സര്ക്കാരിന്റെ കാലത്ത് നിര്മിക്കപെട്ട ഈ കരാർ ഇടതു പക്ഷ പാര്ടികളുടെ എതിര്പ്പ് മൂലമാണ് അന്ന് നടക്കാതിരുന്നത്‌,തുടർന്ന് നടന്നത് സ്വാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും മറക്കില്ല,ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി വോട്ട് നു കോഴ,വനിതാ ബില്ലിന്റെ പിന്മാറ്റം തുടങ്ങി ഈ കരാറിന്റെ നടത്തിപ്പിനായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂട്ടികൊടുപ്പുകാരുടെയും കള്ളപണക്കാരുടെയും അഴിഞ്ഞാട്ടമായിരുന്നു,അന്ന് ഏതാനും ബി.ജെ.പി.എം.പി.മാര് മാത്രമാണ് കോഴവിവരം പുറത്തു വിട്ടത്,ബാക്കി ഉള്ളവർ ആ പണം എന്ത് ചെയ്തു എന്നത് ഇതിനെ പറ്റി അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്ട്ട് പോലെ ഇന്നും അജ്ഞാതമാണ്. എന്തായാലും യു.പി.എ.ക്ക് ശേഷം വന്ന ബി.ജെ.പി.യും അതേ പാത പിന്തുടരുമ്പോൾ ഇതിലെ സ്ഥാപിത താല്പര്യങ്ങൾ വ്യക്തമാണ്.....

       ഇത് ഒരു ചരിത്രം മാത്രാണ്,എല്ലാവര്ക്കും ഓർമയുണ്ടാകും ഭോപ്പാൽ ഗ്യാസ് ദുരന്തം,അന്നത്തെ ഇരകളിൽ ആർക്കൊക്കെ നഷ്ടപരിഹാരം കിട്ടി,അല്ലെങ്കിൽ ആരൊക്കെ ശിക്ഷിക്കപ്പെട്ടു എന്ന് കൂടി ചിന്തിച്ചാലെ ഈ ചിത്രം പൂര്നമാകൂ...അന്നത്തെ ഉത്തരവാദികളെ രക്ഷപെടുത്തിയ ഗവേര്ന്മേന്റ്റ് ആണെങ്കിൽ ഇന്ന് വേട്ടക്കാരെ ക്ഷണിച്ച് വരുത്തുന്ന ഗവേര്ന്മേന്റ്റ് ആണ്...

        ഈ കരാർ നടപ്പിലാക്കാൻ പോകുന്നു എന്ന് ആഘോഷിക്കുന്ന മാധ്യമങ്ങളും ഇത്തരം നേതാക്കളെ വികസനത്തിന്റെ ദൈവവുമായി കരുതുന്ന അണികളും ഇക്കാര്യങ്ങൾ മനസ്സിലാക്കാത്തതോ,അതോ മനസിലായില്ല എന്ന് നടിക്കുന്നതോ ???

        2008ൽ ഞങ്ങളുടെ കോളേജ് ഡിജിറ്റൽ മാഗസിൻ ന്റെ ഭാഗമായി ഞങ്ങൾ ഈ കരാറിനെ കുറിച്ച് നടത്തിയ തുറന്ന ചർച്ചയും ഈ അവസരത്തിൽ ഒന്ന് കണ്ടു നോക്കൂ,അന്ന് ഇതും ഇതിന്റെ പിന്നിലെ കഷ്ടപാടുകളും ഒരു പാട് പേരുടെ മുന്നിലേക്ക്‌ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്നും ഇതിന്റെ പ്രസക്തി തള്ളികളയാവുന്നതല്ല....
https://www.youtube.com/watch?v=sJYIaxcnf28
https://www.youtube.com/watch?v=VJZvEY0f7kk
https://www.youtube.com/watch?v=RdJz1UpGvEs

Saturday, January 3, 2015

ചുംബിക്കുന്നവർക്കു ചുംബിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്....
അതിനെതിരെ പ്രതിഷേധികുന്നവർക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്‌.....
പ്ലിംഗ്.......
പി.കെ. ഉയർത്തുന്ന ചോദ്യങ്ങൾ ....

1.ഓരോ ദൈവങ്ങളും അവരുടെതായ സ്വന്തം കമ്പനികൾ വെച്ചിട്ടുണ്ട്....
2.ഇത്തരത്തിലുള്ള ഓരോ കമ്പനികൾക്കും അവരുടേതായ പ്രധിനിധികളും തനതായ രീതികളും ഉണ്ട്...(ഉദാ.പ്രാർത്ഥന,കുർബാന,നിസ്കാരം..etc.)
3.ഇത്തരം രീതികൾ പിന്തുടർന്നാൽ മാത്രമേ പ്രാർഥിക്കുന്ന കാര്യങ്ങൾ സാധിക്കാൻ സാദ്ധ്യതയുള്ളൂ...(ഉദാ.വഴിപാട്,നേർച്ച,etc.)
4.ഓരോ മനുഷ്യനും ജനിക്കുമ്പോൾ ജെനറലും പിന്നീട് ഓരോ ദൈവത്തിന്റെയും വക്താവായി മാറുകയും ചെയ്യുന്നതാണ്...
5.ഏതൊക്കെ കമ്പനിയുടെ ആളുകള് ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നത് അവരുടെ വേഷഭൂഷാദികളും രീതികളും നോക്കിയാണ്...(ഉദാ.തൊപ്പി,രുദ്രാക്ഷം,കാവി,കൊന്ത,താടി,കടുക്കൻ..etc.)
6.ഒരേ വേഷങ്ങളും രീതികളും പല ദൈവങ്ങളുടെ കമ്പനികളും ഉപയോഗിക്കാറുണ്ട്,പക്ഷേ സാഹചര്യങ്ങൾ വേറെ ആയിരിക്കും...(കറുപ്പ് വസ്ത്രം,വെള്ള വസ്ത്രം,താടി,etc.)
7.എല്ലാ ദൈവങ്ങൽക്കും ഒരു പോലെ നിഷിദ്ധമായി ഒന്നുമില്ല...ഒരു ദൈവത്തിന് വേണ്ടാത്തത് മറ്റേ ദൈവം സ്വീകരിക്കും....ഇങ്ങനെയുള്ളപ്പോൾ നിങ്ങൾക്ക് കമ്പനി മാറാവുന്നതാണ് ....(ഉദാ.മദ്യം,മാംസം,..etc.)
8.എല്ലാ ദൈവങ്ങലും ഒരു പോലെ എതിർകുന്നത് വിശ്വാസമില്ലായ്മയേയും ദൈവത്തെ ചോദ്യം ചെയ്യുന്നതിനെ/നിഷേധിക്കുന്നതിനെയും ആണ്...പക്ഷേ ഇങ്ങനെ നിഷേധിക്കുമ്പോഴും നിങ്ങൾ മറ്റേതെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ കുഴപ്പമില്ല....യാതൊരു കാരണവശാലും നിഷ്പക്ഷൻ ആകാൻ പാടില്ല...
9.സർക്കാർ ഓഫീസിൽ കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന പോലെയാണ് ദൈവത്തോട് പ്രാർഥിക്കുന്നത്....നേര്ച്ചയിട്ടാൽ കാര്യം നടക്കും...പക്ഷേ ഉറപ്പില്ല...
10.ദൈവത്തിന്റെ പേരിൽ എന്ത് കച്ചവടവും നടത്താം,ഇതിനൊന്നും പ്രത്യേകിച്ച് ക്വാളിറ്റി ചെക്കിങ്ങ് ഒന്നും വേണ്ട,100%ലാഭവും ആയിരിക്കും,ഇനി ഗുണനിലവാരം ഇല്ലെങ്കിലും ആരും ചോദിക്കാനും വരില്ല...