Saturday, February 14, 2015

ഇവിടെ ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല,സാധാരണ ഒരു ദിവസം..ഡോ.ഷാനവാസിന്റെ മരണവും അത് പോലെ ഒന്ന് തന്നെ,എത്രയോ പേർ ഓരോ ദിവസവും ജനിക്കുന്നു,മരിക്കുന്നു,നമ്മളെ അറിയാത്തവർ,നമുക്ക് അറിയാത്തവർ അങ്ങനെ എത്രയോ പേർ...ഫേസ്ബുക്കിൽ മാത്രം കണ്ട് പരിചയമുള്ള,ആദ്യമാദ്യം പൊങ്ങച്ചക്കാരൻ എന്ന് തെറ്റിദ്ധരിച്ച ഒരു ചെറുപ്പക്കാരൻ...മറ്റ് ഡോക്റ്റർമാരെ പോലെ അയാൾ പണത്തിനു വേണ്ടി ജോലി ചെയ്തില്ല,അതേ പ്രായത്തിലുള്ള യുവാക്കളെ പോലെ ലൈക്കിനു വേണ്ടി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഇറക്കിയില്ല,രാഷ്ട്രീയത്തിനും സിനിമക്കും വേണ്ടി വിഴുപ്പലക്കിയില്ല,പകരം വിശക്കുന്ന വയറിനു ആഹാരം കൊടുത്തു,മുന്നിൽ കണ്ട തെറ്റുകൾ വിളിച്ചു പറഞ്ഞു...
      ഇന്നലെ അവന്റെ മുറിവുകളിൽ കൊത്തി വലിച്ച കഴുകൻമാര് തന്നെ ഇന്ന്  അവന്റെ നഷ്ടം പറഞ്ഞ് മുതലകണ്ണീർ ഒഴുക്കുന്നു,അവനെ പൊങ്ങചക്കാരനെന്നു വിളിച്ചവർ അവന്റെ വില മനസിലാക്കുന്നു,പക്ഷേ ഇവർക്കാർക്കും അവന്റെ വേര്പാട് ഒരു നഷ്ടമല്ല,പക്ഷേ അതൊരു തീരാനഷ്ടമായി മാറിയ ചിലർ ഇവിടെ ഉണ്ട്,ആ പാവങ്ങളെയും അവരുടെ ജീവിതത്തെയും ആ ഡോക്റ്റർ കണ്ടപോലെ കാണാൻ നമുക്കാർക്കും കഴിയില്ല....

   നാളെയും ഇത് പോലൊരു ദിവസമാണ്,ഇത് പോലെ ആരൊക്കെയോ ജനിക്കും,ആരൊക്കെയോ മരിക്കും,പക്ഷേ ആ വഴിയിലൂടെ ചുണ്ടിൽ സ്നേഹത്തിന്റെ പുഞ്ചിരിയും കയ്യിൽ അവർക്കുള്ള ആഹാരവുമായി ഇനി അവൻ വരില്ല,അവനു വേണ്ടി കാത്തിരിക്കന്നവർക്ക് അവനു പകരമായും ആരും ഇല്ല....

No comments: