അന്നൊരു ദിവസം...
രെജിത് പറയുന്നത് കേട്ടപ്പോൾ തന്നെ എന്റെ തലകറങ്ങി,അവന്റെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു,"എടാ ഞങ്ങളെ ഒരുമിച്ചു ആരെങ്കിലും കണ്ടാൽ .. എനിക്ക് പിന്നെ എന്റെ വീട്ടിൽ കേറാൻ പറ്റില്ല,നിനക്കറിയാല്ലോ,അല്ലെങ്കിലെ വീട്ടിൽ വഴക്കിനു ഒരു കുറവും ഇല്ല,ഇതും കൂടി അറിഞ്ഞാ തീർന്നു ...""എടാ ആരും അറിയില്ല,നീ ഇവിടുന്നേ ഒരു ബസിൽ കേറി ഇവലുമായി പോവുക,അവനെ കണ്ടു കഴിഞ്ഞാൽ അടുത്ത വണ്ടിക്കു തിരിച്ചു പോരുക,കണ്ടില്ലെങ്കിലും..."രെജിത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ... ഞാൻ അവന്റെ പുറകിൽ മെലിഞ്ഞ് ഇരു നിറമുള്ള ഒരു പെണ്‍കുട്ടി..എവിടെക്കെയോ നോക്കി നില്ക്കുന്നു,ഒന്നിലും ശ്രെദ്ധിക്കുന്നില്ല ,താൻ ഈ ലോകത്തേയുള്ള ആളല്ല എന്നാ ഭാവം..."എടാ എന്നാലും...." ഞാൻ എന്റെ പരമാവധി ദയനീയ സ്വരത്തിൽ പറഞ്ഞു..."ഒരു എന്നാലും ഇല്ല,നീ പോയേ ,എനിക്ക് ട്രെയിനിന് സമയമായി,ശ്രീജെ,ഇങ്ങു വന്നേ ,ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രെണ്ടിനെ പറ്റി ,"
മനസ്സിലായി,അവൾ ഇടയ്ക്കു കേറി പറഞ്ഞു,"ഞാൻ ശ്രീജ"അവൾ കൈ നീട്ടി,ഞാൻ യാന്ത്രികമായി കൈ നീട്ടി..."അപ്പൊ ഞാൻ പോട്ടെ"രെജു പറഞ്ഞു,എനിക്ക് അവനോടുള്ള ദേഷ്യവും സങ്കടവും ഇരച്ചു വന്നു,ഞാൻ ഒന്നും പറഞ്ഞില്ല,ഇവന്റെ വിളി കേട്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ...എന്താ കാര്യം എന്ന് പോലും ചോദിക്കാതെ..."നമുക്ക് പോകാം..."അവൾ പറഞ്ഞപ്പോഴാണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നതു ...രെജു നടന്നു ദൂരെ എത്തി... ഞാൻ ചുറ്റും നോക്കി,ഭാഗ്യം പരിചയമുള്ള ആരും ഇല്ല,ആരെങ്കിലും കണ്ടാലോ...എനിക്ക്ഉള്ളിൽ പേടി കയറി തുടങ്ങി.... "ഇയാള്ക്കു പേടി ഉണ്ടോ?"..അവളുടെ ശബ്ദം..... ഏ... ഏയ് ..ഇല്ലില്ല... ഞാൻ ചിരിക്കാൻ ശ്രെമിച്ചു ...എങ്കിലും എന്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങികൊണ്ടിരുന്നു...ബസിൽ കയറി,അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു,ഞാൻ പറഞ്ഞു,ദാ അവിടെ സീറ്റ് ഉണ്ട്... സാരമില്ല, അവൾ പിറുപിറുത്തു...
ടിക്കറ്റ് ടിക്കറ്റ്.... എങ്ങോട്ടാ ..ഞാൻ പേർസ് എടുത്തുകൊണ്ടു ചോദിച്ചു... വിയ്യൂർ ...അവൾ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..രണ്ട് വിയ്യൂര്.. കണ്ടക്ടർ ബാക്കിയും ടിക്കെറ്റും തന്നു...കണ്ടക്ടർ പോയപ്പോൾ അവൾ ചോദിച്ചു.."രെജിത് എന്നെ പറ്റി ഒന്നും പറഞ്ഞില്ലേ?" ഞാൻ ഒന്നും പറയാൻ കിട്ടാതെ മിഴിച്ചിരുന്നു..."ഇയാൾ സംസാരിക്കില്ലേ?"അവൾ ചോദിച്ചു... ഞാൻ ഉമിനീരിറക്കി കൊണ്ട് പറഞ്ഞു.."എങ്ങോട്ടാ പോകേണ്ടതെന്ന് പോലും പറഞ്ഞിട്ടില്ല.." ശെരി...അവൾ നേരെ ഇരുന്നു കൊണ്ട് പറഞ്ഞു.."നമ്മൾ പോകുന്നത് വിയ്യൂര് ജെയിലിലെക്കാണ് ,ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു..അല്ല ഞങ്ങൾ ഒരുമിച്ചു താമസിച്ചു വരികയാരുന്നു..,അവനെ കാണാനാണ് പോകുന്നത്.." എന്നെ ഒന്ന് നോക്കിയിട്ട് അവൾ തുടർന്നു .."എന്റെ അച്ഛൻ മരിച്ചു പോയതാണ്,അമ്മയും അനിയനും ഞാനും മാത്രമാണ് താമസം..ഇവൻ മുസ്ലിം ആയിരുന്നു,വീട്ടുകാരുടെ എതിർപ്പ് കൂടി വന്നപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു,സലിം അതാണ് പേര്,ഇടയ്ക്കു വണ്ടി ഓടിക്കാൻ പോകും,ഇടയ്ക്കു വർക്ക് ഷോപ്പിലും..ഇടയ്ക്കു ഒന്ന് രണ്ടു പ്രാവിശ്യം പോലീസ് തിരക്കി വന്നു,ഞാൻ ചോദിച്ചപ്പോൾ വണ്ടി മോഷ്ടാക്കളെ പറ്റി അന്വേഷിച്ചു വന്നതാണെന്ന് പറഞ്ഞു...പിന്നെയാ ഞാൻ അറിഞ്ഞത് സലിം കൂലിക്ക് തല്ലാൻ പോകാറുണ്ടെന്നു ..അപ്പോഴേക്കും ഒരുപാട് താമസിച്ചു പോയി,ഒരു കുടുംബത്തിലെ നാല് പേരെ കൊന്നതിനു സലിമും കൂട്ടുകാരും ആരെസ്ടിലായി....." ഇപ്പോഴാണ് എനിക്ക് ശെരിക്കും തലകറക്കം വന്നത്....ഞാൻ പത്രത്തിൽ വായിച്ചത് ഓർത്തു നാല് വയസ്സുള്ള ഒരു കുട്ടിയെ അടക്കം നാല് പേരെ കൊട്ടേഷൻ സംഘം വെട്ടികൊന്നത്..."എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.."അവൾ തുടർന്നു ..."കാര്യങ്ങൾ അറിഞ്ഞ് അമ്മയും അമ്മാവന്മാരും വന്ന് എന്നെ കൂട്ടികൊണ്ട് പോയി , പിന്നെ ഒരു തരാം വീട്ടു തടങ്കലിൽ ആയിരുന്നു,ഇന്ന് അമ്മ അമ്മാവന്റെ വീട്ടില് പോയിരിക്കുകയാ ,ഇന്ന് അവനെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ...."അവൾ നിർത്തി എന്നെ നോക്കി..ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി...അവൾ ചോദിച്ചു.."ഇത്രേം ധൈര്യം ഞാൻ എങ്ങനെ കാണിക്കുന്നു എന്ന് തോന്നുന്നുണ്ടോ?"
ഇല്ല..ഞാൻ പറഞ്ഞു..."ധൈര്യമുള്ള പെണ്‍കുട്ടികളെ ഞാൻ ഇതിനു മുന്പും കണ്ടിട്ടുണ്ട്.."ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...
പിന്നീട് ഞങ്ങൾ സംസാരിച്ചില്ല...
സ്റ്റോപ്പ് എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി.. വിജനമായ റോഡ്..ഒന്ന് രണ്ടു കടകള മാത്രം..ജയിലിന്റെ കവാടം വരെ നടന്നു..അവൾക്കു ഇപ്പോഴും പഴയ ഭാവം...ഞാൻ വിസിറ്റെർസിനുല്ല ഫോം പൂരിപ്പിച്ചു കൊടുത്തു ...ബെല്ൽ അടിച്ചപ്പോൾ സന്ദര്ശകര്ക്കുള്ള സമയമായി എന്ന് മനസ്സിലായി..ഞങ്ങളെ കൂടാതെ മറ്റു മൂന്നു നാല് പേര് കൂടി അവിടെ ഉണ്ടായിരുന്നു....അവരോടൊപ്പം അവളും നടന്നു നീങ്ങി... കൊടി മരത്തിനു മൂന്നു ജെയിൽപുള്ളികൾ പണിയെടുക്കുന്നുണ്ടായിരുന്നു... ജയിലിന്റെ വലിയ മതിലിൽ ഞാൻ നോക്കി.. അതിനുള്ളിൽ കുറെ ജീവിതങ്ങൾ .....പുറത്തു അവരെ ചുറ്റിപറ്റി ഇത് പോലെ കുറെ ജീവിതങ്ങൾ വേറെയും...
പത്തു മിനിറ്റ് കഴിഞ്ഞില്ല,അവൾ തിരികെ വന്നു...ദൂരത്തു നിന്നേ കണ്ണും തുടച്ചാണ് വരവ്,എന്റെ അടുത്തു വന്നു പറഞ്ഞു "പോകാം"ഞാൻ മിണ്ടാതെ നടന്നു..പുറകെ അവളും....
സ്റ്റാൻഡിൽ ചെന്നപ്പോഴേ നേരിട്ടുള്ള ബസ് കിട്ടി... ഞങ്ങൾ യാത്രയിൽ ഒന്നും മിണ്ടിയില്ല,സ്റ്റൊപ്പ് എത്തിയപ്പോൾ സമയം ഏഴു മണി..പതിവില്ലാതെ നല്ല ഇരുട്ട്...അവൾ പറഞ്ഞു "അമ്മ വന്നിട്ടുണ്ടാകും,ഇനി എന്താകുമെന്നു അറിയില്ല..നമുക്ക് തോട്ടത്തിലൂടെ പോകാം..." ഞാൻ മിണ്ടാതെ നടന്നു....ആ ചെറിയ ഇടവഴിയിൽ നിന്നു ഞങ്ങൾ ഒരു റബ്ബർ തോട്ടത്തിലേക്ക് കയറി..ഒരു വശം വലിയ കുഴി ആണ്..ചീവീടിന്റെ കരച്ചിലും ഞങ്ങൾ നടക്കുമ്പോൾ ഞെരിയുന്ന കരിയിലയുടെ ഒച്ചയും മാത്രം കുറെ നടന്നപ്പോൾ ദൂരെ വെളിച്ചം കണ്ടു... വല നിന്നു ,ഞാനും വെളിച്ചം കാണുന്നിടത്തെക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു"ആ രണ്ടാമതു കാണുന്നതാണ് എന്റെ വീട്..ഞാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കട്ടെ.."അവൾ മൊബൈൽ എടുത്തു ഷാൾ കൊണ്ട്,വെളിച്ചം കാണാത്ത വിധത്തിൽ പൊതിഞ്ഞു പിടിച്ച് അടക്കത്തിൽ എന്തോ സംസാരിച്ചു...ഫോണ്‍ കട്ട് ചെയ്തിട്ടു സന്തോഷത്തോടെ പറഞ്ഞു.."ഭാഗ്യം അമ്മ വന്നിട്ടില്ല.." "അവൻ എന്ത് പറഞ്ഞു?" ഞാൻ ചോദിച്ചു..
അവൾ നിരാശയോടെ തല കുനിച്ചു...."ഇനി പോകുമല്ലോ...ഞാൻ പൊയ്ക്കോട്ടെ..."ഞാൻ ചോദിച്ചു.." ഇന്ന് വീട്ടിൽ ഞാൻ തനിച്ചേ ഉള്ളൂ..."അവൾ മുഖമുയർത്താതെ പറഞ്ഞു..."കാണാം..."ഞാൻ പറഞ്ഞിട്ട് തിരിച്ചു നടന്നു....
ഒരു വിധത്തിൽ ഞാൻ ആ ഇരുട്ടിൽ നിന്ന് രക്ഷപെട്ട് ഒരിക്കൽ കൂടി വെളിച്ചത്തിലേക്കും ആളുകളുടെ ബഹളങ്ങളിലേക്കും എത്തി... കിട്ടിയ ബസിൽ കയറി റൂമിലേക്ക് പോന്നു...
റൂം തുറന്നു,ഭാഗ്യം കുപ്പിയിൽ വെള്ളം ഉണ്ട് അതും കുടിച്ച് ഞാൻ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു..ഞാൻ ഇന്നത്തെ ദിവസത്തെ കുറിച്ച് ഓർത്തു ..എപ്പഴോ ഉറങ്ങി.........
മാസങ്ങൾ കഴിഞ്ഞു...പതിവ് പോലെ അമ്മയുടെ ശകാരം കേട്ട് ഞാൻ ഉണർന്നു ...."പാതിരാത്രി വരെ തെണ്ടുക ഉച്ച വരെ ഉറങ്ങുക..."അമ്മ പിറ് പിറുത്തു കൊണ്ട് എന്റെ അടുത്തു കൂടെ പോയി...ഞാൻ ഒരു ഗ്ലാസ് കട്ടൻ ചായയും എടുത്തു കൊണ്ട് പത്രം വായിക്കാൻ ഇരുന്നു...പേജുകൾ മറിക്കുമ്പോൾ ഒരു വാർത്ത എന്റെ കണ്ണില പെട്ടു ...പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ലോറി ഇടിച്ചു മരിച്ചു...കൊച്ചി.പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ആയ സലിം(30)ആണ് മരിച്ചത്,നാല് പേരെ കൊന്ന കേസിലെ മൂന്നാം പ്രതി ആയിരുന്നു ഇയാൾ......ലോകം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നതായി എനിക്ക് തോന്നി......
ഫോണ്‍ ബെല്ലടിച്ചു......രെജിത് ആണ്..."എടാ നീ അറിഞ്ഞോ അടുത്ത ആഴ്ച ശ്രീജയുടെ കല്യാണമാണ്......"
എന്റെ മനസ്സ് അപ്പോഴേക്കും അന്നത്തെ ആ ദിവസത്തിലേക്ക് പറന്നിരുന്നു ........
No comments:
Post a Comment