Saturday, February 14, 2015

ഇവിടെ ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല,സാധാരണ ഒരു ദിവസം..ഡോ.ഷാനവാസിന്റെ മരണവും അത് പോലെ ഒന്ന് തന്നെ,എത്രയോ പേർ ഓരോ ദിവസവും ജനിക്കുന്നു,മരിക്കുന്നു,നമ്മളെ അറിയാത്തവർ,നമുക്ക് അറിയാത്തവർ അങ്ങനെ എത്രയോ പേർ...ഫേസ്ബുക്കിൽ മാത്രം കണ്ട് പരിചയമുള്ള,ആദ്യമാദ്യം പൊങ്ങച്ചക്കാരൻ എന്ന് തെറ്റിദ്ധരിച്ച ഒരു ചെറുപ്പക്കാരൻ...മറ്റ് ഡോക്റ്റർമാരെ പോലെ അയാൾ പണത്തിനു വേണ്ടി ജോലി ചെയ്തില്ല,അതേ പ്രായത്തിലുള്ള യുവാക്കളെ പോലെ ലൈക്കിനു വേണ്ടി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഇറക്കിയില്ല,രാഷ്ട്രീയത്തിനും സിനിമക്കും വേണ്ടി വിഴുപ്പലക്കിയില്ല,പകരം വിശക്കുന്ന വയറിനു ആഹാരം കൊടുത്തു,മുന്നിൽ കണ്ട തെറ്റുകൾ വിളിച്ചു പറഞ്ഞു...
      ഇന്നലെ അവന്റെ മുറിവുകളിൽ കൊത്തി വലിച്ച കഴുകൻമാര് തന്നെ ഇന്ന്  അവന്റെ നഷ്ടം പറഞ്ഞ് മുതലകണ്ണീർ ഒഴുക്കുന്നു,അവനെ പൊങ്ങചക്കാരനെന്നു വിളിച്ചവർ അവന്റെ വില മനസിലാക്കുന്നു,പക്ഷേ ഇവർക്കാർക്കും അവന്റെ വേര്പാട് ഒരു നഷ്ടമല്ല,പക്ഷേ അതൊരു തീരാനഷ്ടമായി മാറിയ ചിലർ ഇവിടെ ഉണ്ട്,ആ പാവങ്ങളെയും അവരുടെ ജീവിതത്തെയും ആ ഡോക്റ്റർ കണ്ടപോലെ കാണാൻ നമുക്കാർക്കും കഴിയില്ല....

   നാളെയും ഇത് പോലൊരു ദിവസമാണ്,ഇത് പോലെ ആരൊക്കെയോ ജനിക്കും,ആരൊക്കെയോ മരിക്കും,പക്ഷേ ആ വഴിയിലൂടെ ചുണ്ടിൽ സ്നേഹത്തിന്റെ പുഞ്ചിരിയും കയ്യിൽ അവർക്കുള്ള ആഹാരവുമായി ഇനി അവൻ വരില്ല,അവനു വേണ്ടി കാത്തിരിക്കന്നവർക്ക് അവനു പകരമായും ആരും ഇല്ല....

Monday, February 9, 2015

ഹോട്ടൽ ആണെന്ന് കരുതി ഞാൻ ഒരു ബാർബർ ഷോപ്പിൽ കയറി ഞാൻ ചോദിച്ചു എന്തൊക്കെയുണ്ട്,കടക്കാരൻ കട്ടിങ്ങും ഷേവിങ്ങും ഞാൻ പറഞ്ഞു രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ,കടക്കാരൻ എഴുന്നേറ്റു വന്ന് ചോദിച്ചു മോൻ ആർ.എസ്സ്.എസ്സ്.കാരൻ ആണല്ലേ,അഭിമാനം കൊണ്ട് എന്റെ മനസ്സു നിറഞ്ഞുതുളുമ്പി , "ഭാരത് മാതാ കീ ജയ്" എന്ന് ഉറക്കെ വിളിക്കാന്‍ എന്റെ മനസ്സ് വെമ്പല്‍കൊണ്ടെങ്കിലും അതടക്കിപ്പിടിച്ച് ഞാൻ ചോദിച്ചു എങ്ങനെ മനസ്സിലായി...കടക്കാരൻ പറഞ്ഞു,ഇറങ്ങടാ വിവരം കെട്ടവനെ എന്റെ കടേന്നു,വെറുതെ എന്നേം കൂടി പറയിപ്പിക്കാൻ....പ്ലിംഗ് പ്ലിംഗ്...(മൊത്തം രണ്ട് പ്ലിംഗ്) 
    ഒബാമയുടെ സന്ദർശനത്തിനു ശേഷം പത്രങ്ങളുടെ  തലക്കെട്ട്‌ ഇതായിരുന്നു,പ്രതിസന്ധികൾ നീങ്ങി,ആണവകരാർ ഉടൻ നിലവിൽ ,കൂടെ മോഡിയും ഒബാമയും കെട്ടി പിടിച്ചു നില്ക്കുന്ന ഫോട്ടോയും....
എന്തായിരുന്നു ആ കരാറിലെ പ്രധാന പ്രതിസന്ധി...വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആണവ റിയാക്ടറുകളിൽ ഏതെങ്കിലും വിധത്തിൽ തകരാറുകലുണ്ടായി പൊതുജനങ്ങൾക്ക്‌  നാശനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരം തരാൻ പ്രസ്തുത കമ്പനി ബാധ്യസ്ഥനല്ല എന്ന ക്ലോസ് ആയിരുന്നു ആ പ്രതിസന്ധി....ഇത് മാറ്റിയതോടെ ആണവ കരാറിന് പൂർണമായ അംഗീകാരം ലഭിക്കുകയുണ്ടായി,ഇത് കൊണ്ട് ആര്ക്കാണ് ലാഭം ഉണ്ടാവുക?

      കഴിഞ്ഞ യു.പി.എ. സര്ക്കാരിന്റെ കാലത്ത് നിര്മിക്കപെട്ട ഈ കരാർ ഇടതു പക്ഷ പാര്ടികളുടെ എതിര്പ്പ് മൂലമാണ് അന്ന് നടക്കാതിരുന്നത്‌,തുടർന്ന് നടന്നത് സ്വാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും മറക്കില്ല,ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി വോട്ട് നു കോഴ,വനിതാ ബില്ലിന്റെ പിന്മാറ്റം തുടങ്ങി ഈ കരാറിന്റെ നടത്തിപ്പിനായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂട്ടികൊടുപ്പുകാരുടെയും കള്ളപണക്കാരുടെയും അഴിഞ്ഞാട്ടമായിരുന്നു,അന്ന് ഏതാനും ബി.ജെ.പി.എം.പി.മാര് മാത്രമാണ് കോഴവിവരം പുറത്തു വിട്ടത്,ബാക്കി ഉള്ളവർ ആ പണം എന്ത് ചെയ്തു എന്നത് ഇതിനെ പറ്റി അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്ട്ട് പോലെ ഇന്നും അജ്ഞാതമാണ്. എന്തായാലും യു.പി.എ.ക്ക് ശേഷം വന്ന ബി.ജെ.പി.യും അതേ പാത പിന്തുടരുമ്പോൾ ഇതിലെ സ്ഥാപിത താല്പര്യങ്ങൾ വ്യക്തമാണ്.....

       ഇത് ഒരു ചരിത്രം മാത്രാണ്,എല്ലാവര്ക്കും ഓർമയുണ്ടാകും ഭോപ്പാൽ ഗ്യാസ് ദുരന്തം,അന്നത്തെ ഇരകളിൽ ആർക്കൊക്കെ നഷ്ടപരിഹാരം കിട്ടി,അല്ലെങ്കിൽ ആരൊക്കെ ശിക്ഷിക്കപ്പെട്ടു എന്ന് കൂടി ചിന്തിച്ചാലെ ഈ ചിത്രം പൂര്നമാകൂ...അന്നത്തെ ഉത്തരവാദികളെ രക്ഷപെടുത്തിയ ഗവേര്ന്മേന്റ്റ് ആണെങ്കിൽ ഇന്ന് വേട്ടക്കാരെ ക്ഷണിച്ച് വരുത്തുന്ന ഗവേര്ന്മേന്റ്റ് ആണ്...

        ഈ കരാർ നടപ്പിലാക്കാൻ പോകുന്നു എന്ന് ആഘോഷിക്കുന്ന മാധ്യമങ്ങളും ഇത്തരം നേതാക്കളെ വികസനത്തിന്റെ ദൈവവുമായി കരുതുന്ന അണികളും ഇക്കാര്യങ്ങൾ മനസ്സിലാക്കാത്തതോ,അതോ മനസിലായില്ല എന്ന് നടിക്കുന്നതോ ???

        2008ൽ ഞങ്ങളുടെ കോളേജ് ഡിജിറ്റൽ മാഗസിൻ ന്റെ ഭാഗമായി ഞങ്ങൾ ഈ കരാറിനെ കുറിച്ച് നടത്തിയ തുറന്ന ചർച്ചയും ഈ അവസരത്തിൽ ഒന്ന് കണ്ടു നോക്കൂ,അന്ന് ഇതും ഇതിന്റെ പിന്നിലെ കഷ്ടപാടുകളും ഒരു പാട് പേരുടെ മുന്നിലേക്ക്‌ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്നും ഇതിന്റെ പ്രസക്തി തള്ളികളയാവുന്നതല്ല....
https://www.youtube.com/watch?v=sJYIaxcnf28
https://www.youtube.com/watch?v=VJZvEY0f7kk
https://www.youtube.com/watch?v=RdJz1UpGvEs