Saturday, September 14, 2013

പൂവ് തേടി

പൂക്കളമിടാൻ ഞാൻ പൂവ്  തേടി 
കാട്ടിലും മേട്ടിലും പൂവുതേടി 
മലകൾക്കും അപ്പുറം പൂവ് തേടി 
പുഴയുടെ തീരത്തും പൂവ് തേടി 
മണ്ണിട്ട്‌ നിവർന്നൊരു വയലിന്റെ 
മാറിൽ ഒരു വട്ടം കൂടി കൂടി ഞാൻ പൂവ് തേടി 
പൂക്കളമിടാൻ ഞാൻ പൂവ് തേടി 
കുഞ്ഞിനെ തേടിയ പൂതത്തെ പോലെ ഞാൻ 
എന്റെ ഒര്മകളിലുള്ളോരാ പൂക്കൾ  തേടി....

No comments: