പൂക്കളമിടാൻ ഞാൻ പൂവ് തേടി
കാട്ടിലും മേട്ടിലും പൂവുതേടി
മലകൾക്കും അപ്പുറം പൂവ് തേടി
പുഴയുടെ തീരത്തും പൂവ് തേടി
മണ്ണിട്ട് നിവർന്നൊരു വയലിന്റെ
മാറിൽ ഒരു വട്ടം കൂടി കൂടി ഞാൻ പൂവ് തേടി
പൂക്കളമിടാൻ ഞാൻ പൂവ് തേടി
കുഞ്ഞിനെ തേടിയ പൂതത്തെ പോലെ ഞാൻ
എന്റെ ഒര്മകളിലുള്ളോരാ പൂക്കൾ തേടി....