""എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്,എന്നെയും കൊണ്ട്പോകുമോ?'' അവന് ആകാശത്തിനോട് ചോദിച്ചു......
ആകാശം പറഞ്ഞു, ഞാന്‍ എങ്ങും പോകാറില്ല,മേഘങ്ങളാണു യാത്ര ചെയ്യുന്നത്....
അവന് മേഘങ്ങളോട് ചോദിച്ചു,ഞാനും നിങ്ങളുടെ കൂടെ വരട്ടെ.....
""ഞങ്ങളെ കൊണ്ട്പോകുന്നത് കാറ്റാണു''മേഘങ്ങള്‍ പറഞ്ഞു.....
അവന് കാറ്റിനോടും ചോദിച്ചു....
""ഇല്ല കുട്ടീ,മലകളുടെ അനുവാദമില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല,അവരാണ് എന്റെ അതിരു നിശ്ചയിക്കുന്നത്....''
അവന് മലകളോട് ചോദ്യം ആവര്‍ത്തിച്ചു...
""നീ എന്തിനു കാറ്റിന്റെ കൂടെ പോകണം?'' മലകള്‍ അവനോടു ചോദിച്ചു....
""എനിക്ക് ദൂരെ ദൂരെ പോകണം , പച്ചപ്പുകള്‍ കാണണം , കഥകളിലെ പുല്‍മേടുകളില്‍ ചെല്ലണം , അരുവിയില്‍ ഇറങ്ങണം , വെള്ളാരംകല്ലുകള്‍ പെറുക്കണം , കടലിന്റെ തീരത്തെ കറുത്തമണ്ണില് പേരെഴുതണം.....''
"" തീര്‍ച്ചയായും നിനക്കു പോകാം പക്ഷേ ഇപ്പോഴല്ല,നിനക്കു ഒരു നാള് വരും, അന്നു ഒരു പക്ഷേ നിന്റെ അതിരു നിശ്ചയിക്കാന്‍ എനിക്ക് പോലും പറ്റിയെന്നു വരില്ല...''
കാലം കാറ്റിനൊപ്പം പറന്നു നീങ്ങി...
മലകളുടെ വാക്കുകള്‍ അറം പറ്റിയോ !!!
അവന്റെ നാളുകള്‍ വന്നു...
അവന് മേഘങ്ങള്‍ക്ക് മുകളില്‍ പറന്നു..
കാറ്റിന് അതിരിട്ടു..
പക്ഷേ ഇതെല്ലാം കാണാന്‍ മലകളില്ലായിരുന്നു...
അവനു ശേഷം പച്ചപ്പുകള്‍ കരിഞ്ഞുണങ്ങി...
പുല്‍മേടുകള്‍ മാഞ്ഞു പോയി...
വരണ്ടുണങ്ങിയ അരുവിയിലെ വെള്ളാരംകല്ലുകളുടെ നിറം മങ്ങി...
കടലിന്റെ തീരത്തെ കറുത്തമണ്ണ് കുഴികളായി...
അവനെഴുതിയ പേരു പോലും മാഞ്ഞു പോയി...
ഇന്നവന്റെ കഥകളില്ല....
""എന്നെയും കൊണ്ട്പോകുമോ നിങ്ങളുടെ കൂടെ.... ? ''
കാറ്റു പറഞ്ഞു ""ഇല്ല കുട്ടീ, ഞാന്‍ മലകളെ തിരയുകയാണ്,മടങ്ങിപൊയ്ക്കോളൂ,ദൂരെ നിനക്കു കാണാന്‍ ഒന്നുമില്ല, നീ കേട്ട കഥകള്‍ നുണകളാണ്...''