Wednesday, March 16, 2011

മലകളെ തിരഞ്ഞു...

""എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്,എന്നെയും കൊണ്ട്പോകുമോ?''  അവന്‍ ആകാശത്തിനോട് ചോദിച്ചു......
ആകാശം പറഞ്ഞു, ഞാന്‍ എങ്ങും പോകാറില്ല,മേഘങ്ങളാണു യാത്ര ചെയ്യുന്നത്....
അവന്‍ മേഘങ്ങളോട് ചോദിച്ചു,ഞാനും നിങ്ങളുടെ കൂടെ വരട്ടെ.....
""ഞങ്ങളെ കൊണ്ട്പോകുന്നത് കാറ്റാണു''മേഘങ്ങള്‍ പറഞ്ഞു.....
അവന്‍ കാറ്റിനോടും ചോദിച്ചു....
""ഇല്ല കുട്ടീ,മലകളുടെ അനുവാദമില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല,അവരാണ് എന്‍റെ അതിരു നിശ്ചയിക്കുന്നത്....''
അവന്‍ മലകളോട് ചോദ്യം ആവര്‍ത്തിച്ചു...
""നീ എന്തിനു കാറ്റിന്‍റെ കൂടെ പോകണം?'' മലകള്‍ അവനോടു ചോദിച്ചു....
""എനിക്ക് ദൂരെ ദൂരെ പോകണം , പച്ചപ്പുകള്‍ കാണണം , കഥകളിലെ പുല്‍മേടുകളില്‍ ചെല്ലണം , അരുവിയില്‍ ഇറങ്ങണം , വെള്ളാരംകല്ലുകള്‍ പെറുക്കണം , കടലിന്റെ തീരത്തെ കറുത്തമണ്ണില്‍ പേരെഴുതണം.....''
"" തീര്‍ച്ചയായും നിനക്കു പോകാം പക്ഷേ ഇപ്പോഴല്ല,നിനക്കു ഒരു നാള്‍ വരും, അന്നു ഒരു പക്ഷേ നിന്റെ അതിരു നിശ്ചയിക്കാന്‍ എനിക്ക് പോലും പറ്റിയെന്നു വരില്ല...''

കാലം കാറ്റിനൊപ്പം പറന്നു നീങ്ങി...
മലകളുടെ വാക്കുകള്‍ അറം പറ്റിയോ !!!
അവന്റെ നാളുകള്‍ വന്നു...
അവന്‍ മേഘങ്ങള്‍ക്ക് മുകളില്‍ പറന്നു..
കാറ്റിന് അതിരിട്ടു..
പക്ഷേ ഇതെല്ലാം കാണാന്‍ മലകളില്ലായിരുന്നു...
അവനു ശേഷം പച്ചപ്പുകള്‍ കരിഞ്ഞുണങ്ങി...
പുല്‍മേടുകള്‍ മാഞ്ഞു പോയി...
വരണ്ടുണങ്ങിയ അരുവിയിലെ വെള്ളാരംകല്ലുകളുടെ  നിറം മങ്ങി...
കടലിന്റെ തീരത്തെ കറുത്തമണ്ണ്‌ കുഴികളായി...
അവനെഴുതിയ പേരു പോലും മാഞ്ഞു പോയി...
ഇന്നവന്റെ കഥകളില്ല....

""എന്നെയും കൊണ്ട്പോകുമോ നിങ്ങളുടെ കൂടെ.... ? ''
കാറ്റു പറഞ്ഞു ""ഇല്ല കുട്ടീ, ഞാന്‍ മലകളെ തിരയുകയാണ്,മടങ്ങിപൊയ്ക്കോളൂ,ദൂരെ നിനക്കു കാണാന്‍ ഒന്നുമില്ല, നീ കേട്ട കഥകള്‍ നുണകളാണ്‌...''

Sunday, March 13, 2011

എന്‍റെ ശത്രുക്കള്‍ക്കു വേണ്ടി

അനിശ്ചിതമായി നില്‍ക്കുന്ന ഭാവിയും ആവിശ്യത്തില്‍ അധികം സ്വൈര്യമില്ലായ്മയും (ഇങ്ങനെയൊക്കെയാണെങ്കിലും) യാതൊരു വിധ ആകുലതകളും ഇല്ലാതെ ഞാന്‍ ജീവിച്ചു പോകുന്നു .
       യു ഏ. ഖാദര്‍ പറഞ്ഞതു പോലെ "യൌവനം തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും' ഒക്കെയാണെന്കിലും അതു കൊണ്ടു ഒന്നും ഒരു പ്രയോജനവുമില്ല,മറ്റുള്ളവരെ നന്നാക്കാന്‍ എനിക്കറിയില്ല,ഞാനൊട്ടു നന്നാകത്തുമില്ല. 
        പക്ഷേ അതുകൊണ്ടു ഞാന്‍ ഒന്നും ചെയ്യാതിരിക്കില്ല,എനിക്കറിയാം " നിന്ന് നിന്ന് തുരുമ്പിക്കുന്നതിലും നല്ലതു നടന്നു നടന്നു തേയുന്നതാണ് ' എന്നു.
        അതു കൊണ്ടു ഇനിയും പലത് എന്നില്‍ നിന്നും പ്രതീക്ഷിക്കാം....
(ഇതു ഞാന്‍ എന്‍റെ ശത്രുക്കള്‍ക്കു വേണ്ടി എഴുതിയതാണ്‌, ഞാന്‍ പഴയതുപോലെ ഒരു പൊതുശല്യമായി , സുഖമായി ജീവിച്ചു പോകുന്നു...)

Friday, March 11, 2011

കടപ്പാട് പേജ്

ഞാന്‍ ഇവിടെ എഴുതിയ പല കാര്യങ്ങളും എന്‍റെ സൃഷ്ടികളല്ല....
മിക്കാവാറും, എന്‍റെ സുഹൃത്തുക്കളുടെ സൃഷ്ടികള്‍ (മാന്യമായി) അടിച്ചുമാറ്റിയതാണ്...
അതിനാല്‍ ഈ എഴുതിയതില്‍ നിന്നും എന്നെ
ഒരു കവിയോ , നിരാശകാമുകനോ , (ഈ പറഞ്ഞതു കൊണ്ടു) കള്ളനോ ആയി
തെറ്റിദ്ധരിക്കരുത്....
എനിക്ക് അടിച്ചുമാറ്റാന്‍ പാകത്തിനു സൃഷ്ടികള്‍ തന്ന
എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി....
(ഇനിയും ഞാന്‍ ഈ കലാപരിപാടി തുടരും...)
എല്ലാവിധ സഹായങ്ങളും പ്രതീക്ഷിച്ചുകൊണ്ടു..

            പ്രതീഷ് കെ. എം.



എന്‍റെ സുഹൃത്തിന്‌

‍ഈ കല്‍പടവുകള്‍
നിനക്കിന്നും ഓര്‍മയുണ്ടോ...
ഈ വഴിയിലൂടെ നാമെത്ര വന്നു...
ഇവിടെയിരുന്നു നാം നെയ്തെടുത്ത
സൗഹൃദത്തിന്‍ പട്ടുറുമാല്‍.....
പൊഴിsഞ്ഞങ്ങോ പോയി കാലം...
പിരിsഞ്ഞങ്ങോ മറഞ്ഞു നീയും....

Thursday, March 10, 2011

ഞാനൊന്നു പ്രണയിച്ചോട്ടെ....
പ്രണയത്തിന്റെ പ്രത്യയശാസ്ത്രങ്ങളാല്‍
നിങ്ങളെന്റെ വഴിമുടക്കാതിരിക്കുക
സദാചാരത്തിന്റെ കെട്ടുപാടുകളാല്‍
നിങ്ങളെന്നെ വരിഞ്ഞുമുറുക്കാതിരിക്കുക
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍
നിങ്ങളെന്നെ തടവിലിടാതിരിക്കുക
പിന്നെ....   പിന്നെ...
താലിയുടെ കുരുക്കില്‍
നിങ്ങളെന്നെ തൂക്കിലേറ്റmതിരിക്കുക
ഞാനൊന്നു പ്രണയിച്ചോട്ടെ....
ആദ്യമായി.....  അവസാനമായി.......
സ്നേഹത്തിന്റെ
പ്രതിഫലം കണ്ണീരാണ്....
പക്ഷേ ആ കണ്ണീരിനു
ഒരു സുഖമുണ്ട്.....
നനയുമ്പോഴും,
എന്‍റെ കവിളിനു, ആ
കണ്ണുനീരു ചൂടു പകരുന്നു...
ആ ചൂടില്‍, ഞാന്‍
അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്,
ഒരുപാട് ആശ്വാസങ്ങളുണ്ട്,
ഒരുപക്ഷേ എന്‍റെ
കണ്ണീരില്‍ മറ്റാരൊക്കെയോ
മഴവില്ലു കാണുന്നുണ്ടാകും....
ആരൊക്കെയോ ചിരിക്കുന്നുണ്ടാകും....
അതിനുമപ്പുറം എനിക്കെന്തുവേണം.....?
സ്നേഹം എന്നെ കരയിച്ചോട്ടെ,
പക്ഷേ ഞാന്‍
സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ......