എന്റെ പ്രണയത്തിന്റെ സമ്മാനം ..
ആൾകൂട്ടത്തിൽ ഞാൻ ഒറ്റയ്ക്ക് നടക്കുമ്പോഴും എന്റെ മനസ്സില്‍ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ,അവൾ ആ ട്രെയിനിൽ ഉണ്ടാകണമേ എന്ന്,വാച്ചിലെ സമയവും,സമയ വിവര പട്ടികയുമായി ഞാൻ കണക്കു കൂട്ടി നോക്കി,ഓരോ അറിയിപ്പ് പറയുമ്പോഴും ഞാൻ ചെവിയോര്‍ത്തു,കീശയിലുള്ള ടിക്കറ്റ് ഇടയ്ക്കിടെ തപ്പി നോക്കിയും ഞാൻ എന്റെ അക്ഷമ പ്രകടിപ്പിച്ചു കൊണ്ടിരുന്നു,ആളുകൾ തമ്മിൽ തമ്മിൽ ശ്രെദ്ധിക്കാതെ ഓരോ വഴിക്കും പാഞ്ഞു കൊണ്ടിരുന്നു,യാത്രക്ക് വന്നവർ,യാത്ര അയക്കാൻ വന്നവർ,സ്വീകരിക്കാൻ വന്നവര അങ്ങനെ പലരും..എല്ലാവര്കും അവരവരുടെ കാര്യങ്ങൾ...എന്റെ മനസ്സില്‍ അവളെ കുറിച്ചുള്ള ചിന്തകൾ മാത്രം,അവസാനമായി കണ്ടു പിരിയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ട ഒരു തിളക്കം മാത്രമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്,നോർത്ത് ഇന്ത്യക്കാരിയായ ഒരു കൊച്ചു പെണ്‍കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു കടന്നു പോയി,എണ്ണ തേക്കാത്ത ചെമ്പാൻ മുടിയിൽ ഒരു കയ്യിലെ വിരലുകൾ കടത്തി ചൊറിഞ്ഞ് കൊണ്ട് മറ്റേ കയ്യ് നീട്ടി അവൾ ഓരോരുത്തരെയായി സമീപിച്ചു...
ശബ്ദവും പുകയും ഒരു പോലെ പുറത്തു വിട്ടു കൊണ്ട് ട്രെയിൻ വന്നു നിന്നു ,ആളുകൾ കയറാനും ഇറങ്ങാനും തിരക്ക് കൂട്ടി,ഒരു വിധത്തിൽ ഞാനും കയറി പറ്റി,ഏറെ അലഞ്ഞു തിരിഞ്ഞ് അവളെ കണ്ടു പിടിച്ചു,ജാലകത്തിന്റെ അരികിൽ ഒരു ചെറിയ കുട്ടിയുമായി സംസാരിച്ചു കൊണ്ട് അവൾ......
അടുത്തിരുന്ന വൃദ്ധനെ നീക്കി കൊണ്ട് ഞാന്‍ അവളുടെ അടുത്തിരുന്നു,ദീര്ഖമായി നിശ്വസിച്ചു.
"ഇന്നും താമസിച്ച്..." അവള് മുഖത്തു നോക്കാതെ ചോദിച്ചു.
"മ്.." ഞാന്‍ ഒന്നു മൂളുക മാത്രം ചെയ്തു.
"തന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ലേ?" അവള് എന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
ഒരു ചെറിയ നിശബ്ദതക്ക് ശേഷം ക്ഷമ നശിച്ച പോലെ ഞാന്‍ പറഞ്ഞു,"നോക്കു,നമ്മള് പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ്,ഇനി ഇതൊന്നും പറയില്ല എന്ന് നീ ഉറപ്പ് പറഞ്ഞത് കൊണ്ടാണ്..." എന്റെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ അവള് എന്റെ കൈത്തണ്ടയില്‍ പിടിച്ച്,ഞാനറിയാതെ എന്റെ ശബ്ദം താഴ്ന്നു,ചുറ്റുമുള്ളവര്‍ അവരുടെ കാര്യങ്ങളില്‍ തിരക്കിലാണ്,പക്ഷേ അവളും ആ കുട്ടിയും കൂടി നിശബ്ദമായി ആശയവിനിമയത്തില്‍ ആയിരുന്നു,ഞാന്‍ ഒന്ന് ഇളകിയിരുന്നിട്ട് പറഞ്ഞു,"കാര്യങ്ങളൊക്കെ നിനക്ക് അറിയാം,ഇപ്പോള്‍ വന്നിരിക്കുന്നത് നല്ലൊരു ഓഫര്‍ ആണ്,നിനക്കും വേണമെങ്കില്‍ എന്റെ കൂടെ വരാമല്ലോ..."
"തനിക്ക് അറിഞ്ഞു കൂടെ ,അച്ഛന് വയ്യാത്തത്" അവള് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു,എന്നിട്ട് എന്നോട് പറഞ്ഞു എന്ത് ക്യൂട്ടാ ല്ലേ..." "മം..." ഞാന്‍ മൂളി, അവള് എന്റെ കയ്യില്‍ അരുമയോടെ തലോടി കൊണ്ട് പറഞ്ഞു,"ഇത് പോലൊരു കുട്ടിവേണം..."
എനിക്ക് ഉള്ളില്‍ ദേഷ്യം വന്നു," താന്‍ എന്റെ കൂടെ ബാന്ഗ്ലൂര്ക്ക് വരുന്നുണ്ടോ ഇല്ലയോ" ഞാന്‍ അല്പം ഉറക്കെ ചോദിച്ചു,
"എന്തിനു?,താന്‍ പോകുന്നത് തന്റെ കരിയറും സ്വപ്നങ്ങളും ഒക്കെ മുന്നില്‍ കണ്ടാണ്,അല്ലാതെ എനിക്ക് വേണ്ടിയല്ല,എനിക്ക് വയ്യാത്ത അച്ഛനെ വിട്ട് വരാന്‍ പറ്റില്ല എന്ന് അറിയാല്ലോ" അവള് ആ കുട്ടിയുടെ കവിളില്‍ തടവി കൊണ്ട് പറഞ്ഞു,
"ഇയാള്‍ പോകണ്ട എന്ന് ഞാന്‍ പറഞ്ഞാല്‍ ഇയാള്‍ കേള്‍ക്കുമോ...?" അവളത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പതിവില്ലാതെ തിളങ്ങിയിരുന്നു,ഒരു നിമിഷം ആ നോട്ടത്തിന് മുന്നില്‍ ഞാന്‍ വീണു പോകും എന്ന് പോലും ഭയന്നു,അത് മനസ്സിലാക്കിയ പോലെ അവളുടെ മുഖത്ത് ഒരു മന്ദഹാസം പറന്നു,മൂന്നു വര്‍ഷം ഒരു താലിച്ചരടിന്റെ കുറവൊഴികെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു,ഇന്ന് വരെ അവളുടെ മുഖത്ത് അത്തരം ഒരു ഭാവം ഞാന്‍ കണ്ടിരുന്നില്ല,എന്റെ ഉള്ളറിഞ്ഞ പോലെ അവള് പറഞ്ഞു,"സാരമില്ല പൊയ് വാ,ഞാന്‍ ഇവിടെ കാത്തിരിക്കും,രണ്ടു വര്‍ഷമല്ലേ ഉള്ളൂ,ഞാന്‍ കാത്തിരിക്കാം..." അവളത് പറയുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു കടലിരംബുന്നുണ്ടായിരുന്നു,അവളുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു. "എത്ര മണിക്കാ ബാന്ഗ്ലൂര് ന്നു ഫ്ലൈറ്റ്?" അവള് ചോദിച്ചു,"രാവിലെ പതിനൊന്നിന് "
"മം...അവിടെ എത്തിക്കഴിഞ്ഞ് ഒന്നൂടി ആലോചിക്ക്,തിരിച്ചു വരുമ്പോള്‍ എന്നെ തിരക്കി വരണോ ന്ന്,വരില്ല എങ്കില്‍ നേരത്തെ പറയണം,എനിക്ക് എന്റെ പണി നോക്കണം," അവള് ചിരിച്ചു,ഞാന്‍ ഒന്നും പറഞ്ഞില്ല സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി,അവള് അവിടെ ഇരുന്നതേയുള്ളൂ,ഞാന്‍ ജനാലക്ക് അരികില്‍ വന്ന് പറഞ്ഞു,"പോട്ടെ"
"മം .." അവള് മൂളി
"പിന്നേയ് " നടന്നു തുടങ്ങിയ എന്നെ അവള് വിളിച്ചു,തിരികെ ചെന്ന എന്നോട് അവള് വീണ്ടും ആ കള്ള ചിരി ചിരിച്ച് നോക്കി,ആദ്യമായി നോക്കുന്നത് പോലെ,
"ഞാന്‍ പറഞ്ഞതിനെ പറ്റി ശരിക്കും ആലോചിക്ക്,എന്നെ തിരക്കി വരില്ല എന്നുണ്ടെങ്കില്‍ നേരത്തെ പറയണം,എനിക്ക് ചിലത് ചെയ്യാനുണ്ട്..."
"മം,പറയാം" ഞാന്‍ പറഞ്ഞു
"ധൈര്യമായി പോയി വാ,എന്നെ തിരക്കി ഇയാള്‍ വന്നാല്‍ ഇയാള്‍ക്ക് ഞാന്‍ ഒരു സമ്മാനം തരാം,ഇന്ന് ഞാന്‍ അത് കൊണ്ട് വന്നിരുന്നു,പക്ഷേ ഇന്ന് തരുന്നില്ല..." വീണ്ടും അവളുടെ മുഖത്ത് അതേ കള്ളച്ചിരി,അവള് കൈ നീട്ടി എന്റെ കവിളില്‍ തലോടി കൊണ്ട് കണ്ണുകള്‍ ചിമ്മി കാണിച്ചു, ട്രെയിനിന്റെ കൂക്കിവിളി ഉയര്‍ന്നു,ഞാന്‍ തിരിഞ്ഞു നടന്നു,എന്റെ ഉള്ളില്‍ ചിന്തകള്‍ മദിച്ചു,അവളുടെ മുഖം എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു,ഞാന്‍ തിരിഞ്ഞു നോക്കി,ട്രെയിന്‍ നീങ്ങി തുടങ്ങിയിരിക്കുന്നു,അവള് വയറിനു ചുറ്റും കൈകള്‍ പിണച്ച് വെച്ച് കണ്ണുകള്‍ അടച്ച് ഇരിക്കുന്നു,എനിക്ക് തല കറങ്ങും പോലെ തോന്നി,ആ തിരക്കിനിടയിലും ഞാന്‍ ഒറ്റയ്ക്ക് ഇരുട്ടില്‍ നില്കും പോലെ,ട്രെയിന്‍ അവളെയും അവള് എനിക്കായ് കൊണ്ടുവന്ന സമ്മാനത്തിനെയും കൊണ്ട് എന്റെ കണ്മുന്നില് നിന്നും വേഗത്തില്‍ മാഞ്ഞു കൊണ്ടിരുന്നു....