Friday, May 9, 2014

2010നും 2014 നും ഇടയിൽ ഇന്ത്യൻ നേവിയുടെ 12 സബ് മറയ്നുകളാണ് അപകടത്തിൽ പെട്ടിട്ടുള്ളത്,ഇതിലൂടെ ഇന്ത്യക്ക് നഷ്ടമായത് കോടിക്കണക്കിന് രൂപ മാത്രമല്ല,ഈ നാടിനു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും സ്വന്തം പ്രാണൻ പോലും ത്യജിക്കാനും കഴിവുള്ള 22 ജീവനുകളാണ്...എയർ ഫോഴ്സിലും,മിലിട്ടരിയിലും നടക്കുന്ന അപകടങ്ങൾ കൂടാതെയാണിത്,ഇത്തരം അപകടങ്ങൾ നഷ്ടപരിഹാരവും അന്വേഷണങ്ങളും പ്രഖ്യാപിക്കുന്നതോടെ എല്ലാവരും മറന്നു പോകാറാണ് പതിവ്,പക്ഷേ ഇന്ന് വരെ ഇതിന്റെ യാഥാർത്ഥ കാരണങ്ങൾ നമുക്ക് മുന്നിൽ എത്തിയിട്ടില്ല,സാങ്കേതിക തികവിലും കരുത്തിലും മുന്നിട്ടു നില്ക്കുന്ന യുദ്ധകോപ്പുകൾ കോടിക്കണക്കിനു പണം മുടക്കി നാം വാങ്ങി കൂട്ടുമ്പോൾ അവയിൽ പലതും നമ്മുടെ വീരപുത്രന്മാരുടെ മരണക്കെണി ആയി മാറുന്നതെന്ത് എന്ന ചോദ്യത്തിന് ഇനി എന്നാണൊരു ഉത്തരം......

Wednesday, May 7, 2014

നാളെ ഹർത്താൽ ഉണ്ടെന്ന് കേട്ടപ്പോൾ തന്നെ പലരും തങ്ങളുടെ നാളത്തെ പരിപാടികൾ മാറ്റി വെച്ചു ,ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളം മുഴുവൻ മുല്ലപ്പെരിയാർ എന്ന കൊച്ചു സ്ഥലത്തേക്ക് ഒഴുകി എത്തിയപ്പോൾ ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഞാനും എന്റെ രണ്ടു കൂട്ടുകാരോടൊപ്പം അവിടെ പോയിരുന്നു...കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു ഒരു കാര്യത്തിന് വേണ്ടി സമരം ചെയ്യുന്ന അപൂർവ കാഴ്ച ഞാൻ അവിടെ കണ്ടിരുന്നു.അന്ന് ഒരു ഹർത്താൽ വെച്ചപ്പോൾ എന്റെ ഒരു പാട് തിരക്കുകൾ മാറ്റി വെച്ച് ഞാൻ വീട്ടിലിരുന്നു,കാരണം ആ ഹർത്താലിനെ ഒരു സാദാ മലയാളിയായി ഞാൻ അനുകൂലിച്ചിരുന്നു.പക്ഷെ നാളത്തെ ഹർത്താൽ പല അധികാരികളുടെയും കഴിവുകേടുകൾ മറച്ചു വെക്കാനുള്ളതാണ്,അതിനാൽ തന്നെ ഇനി നാളെ ഒരു പണീം ഇല്ലെങ്കിലും ഞാൻ ചുമ്മാ കറങ്ങി നടക്കും,കേരളം കണ്ടത്തിൽ വെച്ച് ഏറ്റവും അനാവിശ്യമായ ഹർത്താലാണ് നാളെ നടക്കാൻ പോകുന്നത്...

            പിന്നെ,ഇനി ഈ ഡാം എങ്ങാനും പൊട്ടിയാൽ,അതിൽ ഒലിച്ചു പോകുന്നവരെ,എന്റെ സ്വന്തക്കാരെ അടക്കം,താമരശ്ശേരി ചുരത്തിന് മുകളിൽ കേറി നിന്ന് ഞാൻ കല്ലെടുത്ത് ഏറിയും,കളിയാക്കും,ചെലപ്പോൾ തുണി പൊക്കി കാണിക്കും,ഈ കോപ്പിലെ എം.പി.മാരെയും എം.എൽ.എ.മാരെയും ജയിപ്പിച്ചു വിട്ട നിങ്ങൾക്കൊന്നും ഇതൊന്നും കിട്ടിയാൽ പോര....
വാൽക്കഷ്ണം : മലബാർ കാര് സന്തോഷിക്കണ്ട,നമുക്കുള്ള പണി കസ്തൂരി രംഗൻ,രാത്രി യാത്ര നിരോധനം,നഞ്ചൻകോഡ് റെയിൽവേ എന്നിങ്ങനെ കിട്ടുന്നുണ്ട്‌,നമ്മളും ഇവരെ പോലെ മണ്ടന്മാരായത് കൊണ്ട് അറിയുന്നില്ല എന്നേ ഉള്ളൂ....
ഈ നാട് മുടിഞ്ഞ് പണ്ടാരമടങ്ങട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു ....