Tuesday, December 25, 2018

Notes on Labour Exploitation-Laws,Provisions and Rehabilitation


അദ്ധ്യായം 2
അടിമത്ത  തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) ആക്റ്റ്‌.
ആമുഖം
മനുഷ്യ സമൂഹത്തിലെ ദുര്ബല വിഭാഗത്തില്പ്പെട്ടവര്ക്കെതിരായ സാമ്പത്തികവും ശാരീരികവുമായ ചൂഷണത്തെ തടയുക എന്ന ഉദ്ധേശത്തോടെ അടിമത്ത തൊഴില്സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഉണ്ടായ നിയമം. ഇന്ത്യയുടെ 27-) റിപ്പബ്ലിക് ദിനത്തില് നിയമം പാര്ലമെന്റ് പ്രാബല്യത്തില്കൊണ്ടുവന്നു. നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്ഇന്നും നിലനില്ക്കുന്ന അന്യായ പലിശയുടെ ഭാഗമായി കടപ്പെട്ടയാളോ ആയവരുടെ ആരോഹണ അവരോഹണ ക്രമത്തിലെ ആശ്രിതരോ കടം നല്കിയാള്ക്ക് വേണ്ടി വേതനമില്ലാതെയോ ന്യായമായ വേതനമില്ലാതെയോ കടം വീട്ടുന്നതിന് ജോലി ചെയ്യേണ്ടി വരുന്നു. പലപ്പോഴും കടം വീട്ടുന്നതിനോ ബന്ധു വാങ്ങിയ തുകയ്ക്ക് വേണ്ടിയോ ജോലി ചെയ്യേണ്ടി വരുന്നു. ഇത്തരം കടങ്ങളിലെ പലിശ നിരക്ക് അമിതവും ഇത്തരം കടപ്പാടുകള്യാതൊരു തരത്തിലും നിയമപരമായ ഉടമ്പടിയുടെയോ കരാരിന്റെയോ ഫലമായി വ്യാഖ്യാനിക്കാന്കഴിയുന്നതല്ല. സമ്പ്രദായങ്ങള്അടിസ്ഥാനപരമായ മനുഷ്യാവകാശ ലംഘനമായി കാണാവുന്നതും മനുഷ്യരുടെ തൊഴിലിന്റെ അന്തസ്സ് നശിപ്പിക്കുന്നതും ആണ്.
ഭരണഘടനയുടെ 23(1) -) അനുച്ഛേദത്തിന്റെ നടപ്പാക്കല്
ഭരണഘടനയുടെ 23(1) -) അനുച്ഛേദംബെഗര്‍’ എന്നതും നിര്ബന്ധിത തൊഴിലിന്റെ വകഭേദങ്ങളെയും നിരോധിക്കുന്നതും അപ്രകാരമുള്ള നിരോധാനങ്ങളുടെ വിരുദ്ധമായ പ്രവര്ത്തനങ്ങളെ നിയമപ്രകാരം ശിക്ഷാര്ഹമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതുമാണ്. ഭരണഘടനയുടെ 35(a)(ii) -) അനുച്ഛേദ പ്രകാരം 23(1) -) അനുച്ഛേദത്തിന്റെ ല൦ഘനത്തിനുള്ള ശിക്ഷകള്നല്കുന്നതിന് പാര്ലമെന്റിനു അധികാരം നല്കുന്നത് കൂടാതെ ഇത്തരം കാര്യങ്ങളില്നിയമ നിര്മ്മാണത്തിനുള്ള സംസ്ഥാന നിയമ നിര്മ്മാണ സഭകളുടെ അധികാരം എടുത്തുകളയുകയും ചെയ്യുന്നു. അതിന്പ്രകാരം അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) ചട്ടം, 1975 രാഷ്ട്രപതി 24-) തിയതി ഒക്ടോബര്‍ 1975ന് വിളംബരം ചെയ്തു. ചട്ടപ്രകാരം അടിമത്ത തൊഴില്സമ്പ്രദായം ഇല്ലായ്മ ചെയ്ത് അടിമത്തൊഴിലാളിയെ മോചിപ്പിച്ചും അടിമ ജോലിക്ക് കാരണമാകുന്ന ചുമതലകള്ഇല്ലാതാക്കിയും അടിമകടത്തിന് അറുതി വരുത്തിയും പ്രവര്ത്തിക്കേണ്ടതാണ്. കൂടാതെ ചട്ടപ്രകാരം മോചിപ്പിക്കപ്പെട്ട അടിമത്തൊഴിലാളിയെ കുടിയിറക്കലില്നിന്നും സംരക്ഷിക്കേണ്ടതുമുണ്ട്. ചട്ടത്തിലെ വകുപ്പുകളുടെ ല൦ഘനം നിയമാനുസൃതമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളായി നിജപ്പെടുത്തിയിരിക്കുന്നു. അനന്തര നടപടികളെ കുറിച്ചും മോചിപ്പിക്കപ്പെട്ട അടിമത്തൊഴിലാളിയുടെ സാമ്പത്തിക പുനരധിവാസ പ്രവര്ത്തനങ്ങളെ കുറിച്ചും ചട്ടം പ്രതിപാദിക്കുന്നു.
നിര്വ്വചനങ്ങള്‍ - നിയമത്തില്സന്ദര്ഭം മറ്റു വിധങ്ങളില്ആവിശ്യപ്പെടാത്ത പക്ഷം
a)      മുന്‍‌കൂര്നല്കുക എന്നാല്പണമായോ വസ്തുവായോ അഥവാ പകുതി പണമോ പകുതി വസ്തുവോ ഒരു വ്യക്തി (ഇതിനു ശേഷം കടം നല്കിയവന്എന്ന് പറയും) മറ്റൊരാള്ക്ക് (ഇതിനു ശേഷം കടപ്പെട്ടവന്എന്ന് പറയും) അഡ്വാന്സ് ആയി നല്കുന്നത്.
b)      ഉടമ്പടികടം നല്കിയ വ്യക്തിയും കടപ്പെട്ടവനും തമ്മില്തയ്യാറാക്കുന്ന (രേഖാപരമായോ, വാക്കാലോ, പകുതി എഴുതിയതോ പറഞ്ഞതോ) ഉടമ്പടി, ഒരു പ്രത്യേക സമൂഹത്തില്നിലനില്ക്കുന്ന സാമൂഹിക ആചാരങ്ങളെ അടിസ്ഥാനമാക്കി അവിടെ ഉണ്ടാകാന്ഇടയുള്ള നിര്ബന്ധിത തൊഴിലിനു നല്കുന്ന കരാറും ഇതില്പ്പെടുന്നു.
c)      മാതൃദായ ക്രമത്തിലുള്ള (അമ്മ വഴി) ഒരു ബന്ധത്തിലുള്പ്പെടുന്ന വ്യക്തിയുടെആരോഹണംഅഥവാഅവരോഹണംഎന്നാല് സമൂഹത്തില്നിലവിലുള്ള പിന്തുടര്ച്ചാ നിയമം സംബന്ധിച്ചാകുന്നു.
d)     അടിമത്ത കടംഎന്നാല്ഒരു അടിമതൊഴിലാളി അടിമത്തൊഴില്സമ്പ്രദായത്തില്മുന്കൂറായി കൈപ്പറ്റിയതോ കൈപ്പറ്റിയതായി കല്പ്പിക്കുന്നതുമായ കടം.
e)      അടിമത്തൊഴില്‍’ എന്നാല്അടിമത്തൊഴില്സമ്പ്രദായത്തില്ചെയ്യുന്ന ഏതു തൊഴിലോ സേവനമോ.
f)       അടിമത്തൊഴിലാളിഎന്നാല്അടിമത്ത കടത്തിന് ബാധ്യസ്ഥനായ ഒരു തൊഴിലാളി.
g)      അടിമത്തൊഴില്സമ്പ്രദായംഎന്നാല്നിര്ബന്ധമായോ ഭാഗികമായി നിര്ബന്ധമായോ കടപ്പെട്ടയാള്കടം നല്കുന്ന ആളുമായി താഴെ പറയും പ്രകാരം ഒരു ഉടമ്പടിയില്എത്തുന്നതോ എത്തുന്നതായി നിരൂപിക്കുന്നതോ ആയ സമ്പ്രദായം.
10. നിയമത്തിലെ വ്യവസ്ഥകള്നടപ്പാക്കുന്നതിന് ചുമതലപ്പെട്ട ഭരണാധികാരികള്
സംസ്ഥാന സര്ക്കാരിനു ജില്ലാ മജിസ്ട്രേറ്റിനെ നിയമത്തിലെ വ്യവസ്ഥകളുടെ നടത്തിപ്പിനും നിയമം കൃത്യമായി നടപ്പിലാക്കുവാനും ചുമതലപ്പെടുത്താവുന്നതും അധികാരം നല്കാവുന്നതും ആണ്. ജില്ലാ മജിസ്ട്രേറ്റ് നിയമ നടത്തിപ്പിന്റെ സൌകര്യത്തിനായി തന്റെ കീഴുദ്യോഗസ്ഥരില്ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. അപ്രകാരം ചുമതലപ്പെട്ടയാള്തന്റെ കടമ കൃത്യമായി നിര്വഹിക്കേണ്ടതാണ്.
11. നിയമത്തിലെ 10-) വകുപ്പ് പ്രകാരം സംസ്ഥാന സര്ക്കാര്ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റും മറ്റ് ഉദ്യോഗസ്ഥരും സ്വതന്ത്രരാക്കപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന പ്രവൃത്തികള്പ്രോത്സാഹിപ്പിക്കുകയും വീണ്ടും ഇത്തരത്തില്ചൂഷണത്തിന് വിധേയമായേക്കാവുന്ന കരാറുകളിലോ കടങ്ങളിലോ ഉള്പ്പെടാത്ത തക്ക വണ്ണം  അവരുടെ സാമ്പത്തിക താല്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.
12.നിയമം പ്രാബല്യത്തില്വന്ന ശേഷം ഏതെങ്കിലും തരത്തില്അടിമത്തൊഴില്സമ്പ്രദായമോ നിര്ബന്ധിത തൊഴില്സമ്പ്രദായമോ തന്റെ അധികാര പരിധിയില്പ്പെട്ട സ്ഥലത്തുണ്ടോ എന്ന് അന്വേഷിക്കുകയും അപ്രകാരം കാണുന്ന പക്ഷം നിയമ നടപടി സ്വീകരിക്കുവാനും ജില്ലാ മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്.
വിജിലന്സ് കമ്മറ്റികള്
വിജിലന്സ് കമ്മറ്റികള്‍ - 1) സംസ്ഥാന സര്ക്കാരുകള്ഔദ്യോഗിക ഗസറ്റില്സൂചിപ്പിച്ച് ജില്ലാ തലത്തിലും സബ് ഡിവിഷനുകളിലായും വിജിലന്സ് കമ്മറ്റികള്രൂപികരിക്കേണ്ടതാണ്. 2) ഓരോ ജില്ലകള്ക്കും വേണ്ടി രൂപികരിക്കുന്ന വിജിലന്സ് കമ്മറ്റിയില്താഴെ പറയുന്ന അംഗങ്ങള്ഉണ്ടായിരിക്കണം.
a)      ചെയര്മാന്‍ - ജില്ലാ മജിസ്ട്രേറ്റോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ
b)      എസ്സി/എസ്ടി വിഭാഗത്തിലെ ജില്ലയില്താമസക്കാരായ മൂന്ന്പേരെ ജില്ലാ മജിസ്ട്രേറ്റിനു നിര്ദേശിക്കാം
c)      ജില്ലാ മജിസ്ട്രേറ്റ് നിര്ദേശിക്കുന്ന രണ്ട് സാമൂഹ്യ പ്രവര്ത്തകര്
d)     ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഔദ്യോഗിക/ അനൌദ്യോഗിക ഏജന്സികളില്നിന്ന് സര്ക്കാര്നിര്ദേശിക്കുന്ന മൂന്ന്പേര്
e)      ജില്ലാ മജിസ്ട്രേറ്റ് നിര്ദേശിക്കുന്ന ജില്ലയിലെ സാമ്പത്തിക - വായ്പാ സംഘടനകളുടെ പ്രധിനിധി
3)സബ് ഡിവിഷന് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള വിജിലന്സ് കമ്മിറ്റി അംഗങ്ങള്
a)      ചെയര്മാന്സബ് ഡിവിഷണല്മജിസ്ട്രേറ്റോ അദ്ദേഹം നിര്ദേശിക്കുന്ന വ്യക്തിയോ
b)      എസ്സി/എസ്ടി വിഭാഗത്തിലെ അതേ സബ് ഡിവിഷനിലെ താമസക്കാരും എസ്ഡി എം നാമനിര്ദേശിക്കുന്നതുമായ മൂന്ന്പേര്
c)      സബ് ഡിവിഷനിലെ താമസക്കാരും എസ്‌.ഡി.എം നാമനിര്ദേശം നടത്തുന്നതുമായ രണ്ട് സാമൂഹിക പ്രവര്ത്തകര്
d)     സബ് ഡിവിഷനില്ഉള്പ്പെട്ട ഔദ്യോഗിക/ അനൌദ്യോഗിക ഏജന്സികളില്ജില്ലാ മജിസ്ട്രേറ്റ് നാമ നിര്ദേശം നടത്തുന്ന മൂന്ന് പേരില്കവിയാത്ത അംഗങ്ങള്
e)      എസ്ഡിഎം നാമ നിര്ദേശം ചെയ്യുന്ന സാമ്പത്തിക - വായ്പാ സംഘടനകളില്അംഗമായ ഒരാള്
f)       10-) വകുപ്പില്പ്രതിപാദിച്ച സബ് ഡിവിഷനില്പ്രവര്ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്
4)ഓരോ വിജിലന്സ് കമ്മിറ്റിയും അതിന്റേതായ പ്രവര്ത്തനവും ഉദ്യോഗസ്ഥ സഹകരണവും ആവിശ്യമുള്ള തരത്തില്ഏര്പ്പെടുത്തി താഴെ പറയുന്നവര്ക്രോഡീകരിക്കേണ്ടതാണ്-
5)ഒരു വിജിലന്സ് കമ്മറ്റിയുടെ നടപടികളും ഭരണഘടനയിലെയോ മറ്റ് നടപടിക്രമങ്ങളിലെയോ തെറ്റ് കൊണ്ട് അസാധുവാകുന്നതല്ല.
വിജിലന്സ് കമ്മറ്റിയുടെ പ്രവര്ത്തനങ്ങള്
1)വിജിലന്സ് കമ്മറ്റിയുടെ പ്രവര്ത്തനങ്ങള്താഴെ പറയും പ്രകാരം ആയിരിക്കും-
a)      നിയമ വ്യവസ്ഥകള്കൃത്യമായി പാലിക്കപ്പെടാന്ആവിശ്യമായ ഉപദേശങ്ങള്ജില്ലാ മജിസ്ട്രേറ്റ് നല്കുക
b)      സ്വതന്ത്രരാക്കപ്പെട്ട അടിമത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പുനരിധിവാസം
c)      സ്വതന്ത്രരാക്കപ്പെട്ട അടിമത്തൊഴിലാളികള്ക്ക് അത്യാവിശ്യ സാമ്പത്തിക സഹായങ്ങള്നല്കുവാന്ഗ്രാമീണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും ക്രോഡീകരിക്കുക
d)     നിയമപ്രകാരമുള്ള എത്ര കുറ്റ കൃത്യങ്ങള്ക്ക് നിയമ നടപടികള്സ്വീകരിച്ചു എന്ന് പരിശോധിക്കുക
e)      നിയമ പ്രകാരം നടപടി എടുക്കേണ്ടതായി വല്ല കുറ്റവും നിലവിലുണ്ടോ എന്ന്സര്വേ നടത്തുക
f)       സ്വതന്ത്രരാക്കപ്പെട്ട തൊഴിലാളിയുടെയോ കുടുംബാംഗത്തിന്റെയോ ആശ്രിതരുടെയോ നല്കപ്പെട്ട അടിമ കടം തിരിച്ചെടുക്കുന്നതിന് ആവിശ്യമായ നിയമ സഹായം ചെയ്യുക
2)കമ്മറ്റിക്ക് മേല്പ്രകാരം കേസ് നടത്തുവാനായി സ്വതന്ത്രരാക്കപ്പെട്ട തൊഴിലാളിക്ക് വേണ്ടി ഒരു അംഗത്തെ ചുമതലപ്പെടുത്താവുന്നതാണ്. അപ്രകാരം ചുമതലപ്പെട്ട അംഗം സ്വതന്ത്രരാക്കപ്പെട്ട തൊഴിലാളിയുടെ ഏജന്റ് ആയി കണക്കാക്കാവുന്നതാണ്.
ശിക്ഷാ വിധികള്ക്കായുള്ള പ്രധാന വകുപ്പുകള്
വകുപ്പ് 9(1)-  നിയമത്തിലെ വകുപ്പുകളുടെ ഫലമായി ഇല്ലാതായതോ ഇല്ലാതാക്കുമെന്ന് കരുതുന്നതോ ആയ അടിമ കടത്തിന്റെ പേരില്ഏതൊരു കടം കൊടുത്തയാളും പ്രതിഫലമായി സ്വീകരിക്കാന്പാടുള്ളതല്ല.
വകുപ്പ് 9(2)-ഇതിലെ 1-) ഉപ വകുപ്പിന് വിരുദ്ധമായി പ്രവര്ത്തിക്കുന്ന ഏതൊരാള്ക്കും 3 വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
വകുപ്പ് 16- നിയമം പ്രാബല്യത്തില്വന്ന ശേഷം ഏതൊരാളെയും അടിമ ജോലിയില്ഏര്പ്പെടുവാന്പ്രേരിപ്പിക്കുന്ന പക്ഷം 3 വര്ഷം വരെ തടവും 2000 രൂപ വരെ തടവും ശിക്ഷ ലഭിക്കാവുന്നതാണ്.
വകുപ്പ് 17- നിയമം പ്രാബല്യത്തില്വന്ന ശേഷം അടിമത്ത കടം മുന്‍‌കൂര്നല്കുന്ന പക്ഷം 3 വര്ഷം വരെ തടവും 2000 രൂപ വരെ തടവും ശിക്ഷ ലഭിക്കാവുന്നതാണ്.
വകുപ്പ് 18- നിയമം പ്രാബല്യത്തില്വന്ന ശേഷം ഏതൊരു തരത്തിലുള്ള ആചാരമോ, പാരമ്പര്യമോ, ഉടമ്പടിയോ, കരാറുകളോ, മറ്റേതെങ്കിലും രേഖ വഴിയോ ഏതൊരാളെയോ ആയവരുടെ കുടുംബാംഗത്തെയോ, ആശ്രിതരെയോ അടിമത്തൊഴില്വ്യവസ്ഥിതിയുടെ ഭാഗമായുള്ള സേവനങ്ങള്ക്ക് ഏര്പ്പെടുത്തുന്ന പക്ഷം 3 വര്ഷം വരെ തടവും 2000 രൂപ വരെ തടവും ശിക്ഷ ലഭിക്കാവുന്നതും പിഴ കൂടാതെ, അടിമത്തൊഴിലാളിക്ക്, കണ്ടെത്തുന്ന പക്ഷം, അടിമ തൊഴിലില്ഏര്പ്പെട്ട ദിവസം മുതല്പ്രതി ദിനം 5 രൂപ നിരക്കില്ലഭിക്കുന്നതാണ്.
വകുപ്പ് 19- നിയമം നിര്ദേശിക്കുന്ന പക്ഷം നിയമം നിലവില്വന്ന് 30 ദിവസത്തിനകം അടിമത്തൊഴിലാളിയുടെ വസ്തുക്കള്തിരികെ ഏല്പ്പിക്കാതെ ഇരിക്കുകയോ തിരികെ ഏല്പ്പിക്കുന്നതില്വീഴ്ച വരുത്തുകയോ ചെയ്യുന്ന ഏതൊരാള്ക്കും ഒരു വര്ഷം വരെ തടവോ 1000 രൂപ വരെ പിഴയോ അല്ലെങ്കില്രണ്ടും കൂടിയോ ലഭിക്കാവുന്നതും പിഴ കൂടാതെ കണ്ടെത്തുന്ന പക്ഷം, വസ്തുക്കള്തിരികെ ഏല്പ്പിക്കാതെ ഇരുന്ന ദിവസം മുതല്പ്രതി ദിനം 5 രൂപ നിരക്കില്പണം ഒടുക്കേണ്ടതാണ്.


അദ്ധ്യായം 5
ബാലവേല (നിരോധനവും പുനരധിവാസവും) നിയമം 1986
14 വയസ്സില്താഴെയുള്ള കുട്ടികള്ളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് തടയുന്നതിനും  15 വയസുള്ള കുട്ടികള്ചില പ്രത്യേക ജോലികളില്ഏര്പ്പെടുന്നതും തടയുന്നതിന് പല നിയമങ്ങളും നിലവിലുണ്ട്. എന്നിരുന്നാലും, കുട്ടികളുടെ തൊഴിൽ, ജോലി, തൊഴിൽ പ്രക്രിയ എന്നിവയെ നിരോധിക്കാൻ ഒരു നിയമത്തിലും നടപടിക്രമമില്ല. തൊഴിലുകളിൽ നിന്നും അവരെ നിരോധിക്കാത്തതും ചൂഷണാത്മക സാഹചര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഭൂരിഭാഗം ജോലികളിലും കുട്ടികളുടെ അധ്വാന വ്യവസ്ഥകൾ നിയന്ത്രിക്കുന്നതിന് നിയമമില്ല.
പ്രധാനപ്പെട്ട വകുപ്പുകള്‍ (BLSA പ്രാബല്യത്തില്വരുത്തുവാന്‍) BLSA
വകുപ്പ് 3. ചില അധിനിവേശത്തിലും പ്രക്രിയയിലുമുള്ള കുട്ടികളുടെ തൊഴിൽ നിരോധനം
ഷെഡ്യൂൾ പാർട്ട് യില്പറയുന്ന ഏതെങ്കിലും ജോലിയോ അല്ലെങ്കില്ഷെഡ്യൂൾ പാർട്ട് ബി യിൽ പറയുന്ന രീതിയില്പ്രവര്ത്തിക്കുന്ന ഒരു ജോലി സ്ഥലത്തോ ഒരു കുട്ടിയേയും ജോലി ചെയ്യിക്കാനോ അല്ലെങ്കിൽ അനുവദിക്കാനോ കഴിയില്ല; വകുപ്പിലെ യാതൊന്നും തന്നെ കുടുംബത്തിന്റെ സഹായത്തോടെയോ, അല്ലെങ്കിൽ ഗവൺമെൻറിൽ നിന്ന് അംഗീകാരമോ സഹായമോ സ്വീകരിച്ചുകൊണ്ട് പ്രവര്ത്തിക്കുന്ന ജോലിസ്ഥലത്തിനു ബാധകമാവില്ല.
വകുപ്പ് 14 ശിക്ഷാ വിധികള്
1)വകുപ്പ് 3 ന് വിരുദ്ധമായി ആരെങ്കിലും ഒരു കുട്ടിയെ ജോലി ചെയ്യിക്കുകയോ ജോലി ചെയ്യാന്അനുവദിക്കുകയോ ചെയ്യുന്ന പക്ഷം ആയ ആള്മൂന്ന്വര്ഷത്തില്കുറയാത്തതും ഒരു വര്ഷം വരെ ആകാവുന്ന തടവ്ശിക്ഷയോ പതിനായിരം രൂപയില്കുറയാത്തതും ഇരുപത്തി അയ്യായിരം വരെ ആകാവുന്നതും ആയ പിഴ ശിക്ഷയോ അല്ലെങ്കില്രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.
2) 3-) വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട ഏതൊരാളും തത്തുല്യമായ കുറ്റകൃത്യം വീണ്ടും ആവര്ത്തിക്കുന്ന പക്ഷം ആറു മാസം മുതല്രണ്ട് വര്ഷം വരെ നീളാവുന്ന തടവു ശിക്ഷ ലഭിക്കാവുന്നതാണ്.

അദ്ധ്യായം 1
ഭാരതത്തിന്റെ ഭരണഘടന
ആമുഖം
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൌരന്മാര്ക്കെല്ലാം:
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും
ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും:
പദവിയിലും അവസരത്തിലും സമത്വവും: സംപ്രാപ്തമാക്കുവാനും:
അവര്ക്കെല്ലാമിടയില്
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തിക്കൊണ്ട് സാഹോദര്യം പുലര്ത്തുവാനും:
സഗൌരവം തീരുമാനിച്ചിരിക്കയാല്‍:
നമ്മുടെ ഭരണഘടനാ നിര്മ്മാണ സഭയില് 1949 നവംബര്ഇരുപ്പത്തിയാറാം ദിവസം ഇതിനാല് ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു:
നമ്മുടെ ഭരണഘടന ലോകത്തിലെ വച്ച് തന്നെ മഹത്തരമായ മൂല്യങ്ങള്  ഉള്ക്കൊള്ളുന്നതും ആയതിന്റെ ആമുഖത്തിലൂടെ സുവര് ലക്ഷ്യങ്ങള്ഉയര്ത്തിപ്പിടിക്കുന്നതും ഭാരതത്തിലെ പൌരന്മാര്ക്ക് അവകാശങ്ങളും സമത്വവും നീതിയും ശാന്തിയും വളര്ത്തുന്നതിനുള്ള അധികാരം നല്കിയിട്ടുള്ളതുമാണ്.
അനുച്ഛേദം 15(1):
മതം, വര്ഗ്ഗം, ജാതി, ലിംഗം, ജനന സ്ഥലം അല്ലെങ്കില്അവയില്ഏതെങ്കിലുമോ മാത്രം കാരണമാക്കി രാഷ്ട്രം യാതൊരു പൌരനോടും വിവേചനം കാണിക്കുവാന്പാടുള്ളതല്ല.
അനുച്ഛേദം 15(2):
മതം, വര്ഗ്ഗം, ജാതി, ലിംഗം, ജനന സ്ഥലം അല്ലെങ്കില്അവയില്ഏതെങ്കിലുമോ മാത്രം കാരണമാക്കി യാതൊരു പൌരനോടും പൊതു ഇടങ്ങളിലേക്ക്പ്രവേശിക്കുന്നതിലോ ആയത് ഉപയോഗിക്കുന്നതിലോ വിവേചനം കാണിക്കുവാന്പാടുള്ളതല്ല.
അനുച്ഛേദം 21 ജീവന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം:
നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കുവാന്പാടുള്ളതല്ല.
അനുച്ഛേദം 23 - മനുഷ്യകച്ചവടത്തിന്റെയും നിര്ബന്ധിച്ച് പണി ചെയ്യിക്കലിന്റെയും നിരോധനം :
മനുഷ്യകച്ചവടവും ബേഗാറും അതുപോലുള്ള നിര്ബന്ധിച്ച് പണി ചെയ്യിക്കലിന്റെ മറ്റ് രൂപങ്ങളും നിരോധിച്ചിരിക്കുന്നതും, വ്യവസ്ഥയുടെ ഏതു ലംഘനവും നിയമം അനുസരിച്ച് ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതും ആകുന്നു.
അനുച്ഛേദം 24 – വ്യവസായ ശാലകള്മുതലായവയില്കുട്ടികളുടെ ജീവനം നിരോധിക്കല്‍ :
പതിന്നാല് വയസ്സില്താഴെയുള്ള ഒരു കുട്ടിയേയും ഏതെങ്കിലും വ്യവസായ ശാലയിലോ ഖനിയിലോ ജോലി ചെയ്യുവാന്ഏര്പ്പെടുത്തുകയോ അപായ സാധ്യതയുള്ള മറ്റേതെങ്കിലും ജീവനത്തിന് ഏര്പ്പെടുത്തുകയോ ചെയ്യുവാന്പാടുള്ളതല്ല











അദ്ധ്യായം 6
അന്തര്സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം 1979 (തൊഴില്നിയന്ത്രണവും സേവന വ്യവസ്ഥകളും)
അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സംവിധാനം ഒറീസ്സയിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രചാരത്തിലുള്ള (ഒറീസ്സയില്ദാദ ലേബര്എന്നറിയപ്പെടുന്നു) ഒരു ചൂഷണ വ്യവസ്ഥയാണ്. ഒറീസ്സയില്ദാദാ തൊഴിലാളികളെ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും സര്ദാര്സ്/ഖടദാര്സ് എന്നറിയപ്പെടുന്ന എജന്റ്റുമാറും കോണ്ട്രാക്ടര്മാരും ഏറ്റെടുത്ത് സംസ്ഥാനത്തിന് പുറത്തുള്ള വലിയ നിര്മാണ പദ്ധതികളില്ജോലിക്ക് എത്തിക്കുന്നു. സംവിധാനത്തില്പല തരത്തിലുള്ള അപാകതകളും നില നില്ക്കുന്നു. സര്ദാര്മാരുടെ കണക്കുകള്എല്ലാ മാസവും കൃത്യമായും തീര്ക്കാറുണ്ട്എങ്കിലും വാഗ്ദാനങ്ങള്സാധാരണ പാലിക്കപ്പെടാറില്ല. ഒരിക്കല്ഒരു തൊഴിലാളി കോണ്ട്രാക്ടരുടെ കയ്യില്അകപ്പെട്ടു കഴിഞ്ഞാല്അയാളെ ട്രെയിന്യാത്രക്കുള്ള പണം മാത്രം നല്കി ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക. ജോലി സമയം നിജപ്പെടുത്തിയിട്ടില്ലാത്തതിനാല്ആഴ്ചയില്മുഴുവന്ദിവസങ്ങളിലും തികച്ചും മോശമായ ജോലി സാഹചര്യങ്ങളില്ജോലി ചെയ്യേണ്ടി വരുന്നു. നിലവിലെ തൊഴില്നിയമങ്ങളിലെ വ്യവസ്ഥിതികള്ഇവരുടെ കാര്യങ്ങള്പരിഗനിചിട്ടില്ലാത്തതും ആയതിനാല്തന്നെ ഇവര്പല തരത്തിലുള്ള ചൂഷണങ്ങള്ക്ക് ഇരയാകുന്നതും ആണ്.
നിര്വ്വചനങ്ങള്‍:
a)      ഉചിതമായ ഗവണ്മെന്റ്എന്നാല്കേന്ദ്ര ഗവൺമെൻറിനോ അതിന് കീഴിലോ നടത്തുന്ന ഏതെങ്കിലും വ്യവസായത്തെ സംബന്ധിച്ച ഏതെങ്കിലും സ്ഥാപനം അല്ലെങ്കില്കേന്ദ്ര ഗവണ്മെന്റ് പരാമര്ശിച്ചിരിക്കുന്ന നിയന്ത്രിത വ്യവസായത്തെ സംബന്ധിച്ചത്.
b)      ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടകോണ്ട്രാക്ടര്‍” എന്നാല്ഒരു സ്ഥാപനത്തിന് സ്ഥാപനത്തിലെ ഉത്പാദനഉത്പന്നങ്ങളുടെ വിതരണ കാര്യത്തില്അല്ലാതെ തൊഴിലാളിയുടെ തൊഴിലിലൂടെയോ വിതരണത്തിലൂടെയോ സ്ഥാപനത്തിന് നിശ്ചിത ഫലം ഉണ്ടാക്കാമെന്ന് ഏറ്റിട്ടുള്ള സബ് കോണ്ട്രാക്ടര്‍, ഖടദാര്സ്, സര്ദാര്എജന്റ് അല്ലെങ്കില്മറ്റേതു പേരില്അറിയപ്പെടുന്നതുമായ തൊഴിലാളികളെ ഏറ്റെടുക്കുന്നതോ ജോലിക്ക് നിയോഗിക്കുന്നതോ ആയ ഏതൊരാളും.
c)      അന്തര്സംസ്ഥാന കുടിയേറ്റ തൊഴിലാളി എന്നാല്യഥാര്ത്ഥ തൊഴിലുടമയുടെ അറിവോ ബന്ധമോ കൂടിയോ ഇല്ലാതെയോ ഏതെങ്കിലും ഒരു കരാറിന്റെയോ മറ്റേതെങ്കിലും ഏര്പ്പാടിന്റെയോ പേരില്ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തിലെ തൊഴില്ശാലയില്ജോലി ചെയ്യുവാന്ഒരു കോണ്ട്രാക്ടറാലോ ആയ ആള്വഴിയോ തിരഞ്ഞെടുക്കപ്പെട്ട ആള്‍.
d)     മുഖ്യ തൊഴിലുടമ എന്നാല്
i)                    ഓഫീസിനെ സംബന്ധിച്ച് ഏതെങ്കിലും ഓഫീസ് അല്ലെങ്കിൽ ഗവണ്മെൻറ് വകുപ്പ് അല്ലെങ്കിൽ ഒരു തദ്ദേശ വകുപ്പ്, ആആയതിന്റെ വകുപ്പ് മേധാവി അല്ലെങ്കിൽ വകുപ്പധികാരി അല്ലെങ്കിൽ ഗവണ്മെന്റിന്റെയോ തദ്ദേശവകുപ്പിന്റെയോ  അത്തരം ഓഫീസർ,   വ്യവസ്ഥിതിയിൽ സൂചിപ്പിക്കാം
ii)                  ഫാക്ടറി എന്നതിനെ സംബന്ധിച്ച് ഒരു ഫാക്ടറീസ് ആക്റ്റ്‌ 1948 പ്രകാരമുള്ള ഒരു ഫാക്ടറിയുടെ ഉടമസ്ഥനോ കൈവശക്കാരനോ അല്ലെങ്കില്മാനേജര്എന്ന പേരുള്ള, സ്ഥാപനവുമായി ബന്ധമുള്ളതും അല്ലെങ്കില് സ്ഥാപനത്തിന്റെ മേല്നോട്ടത്തിനും എകൊപനത്തിനും ഉത്തരവാദിയായ  ആള്‍.

പ്രധാന വകുപ്പുകള്‍ (BLSA നടപ്പിലാക്കുവാന്‍)
വകുപ്പ് 6: രജിസ്ട്രേഷന്ഇല്ലാതെ അന്തര്സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് തടയല്
നിയമം ബാധകമായ ഏതൊരു സ്ഥാപനത്തിന്റെയും മുഖ്യ തൊഴിലുടമ നിയമ പ്രകാരമുള്ള രജിസ്ട്രേഷന്സര്ട്ടിഫിക്കറ്റ് ഇല്ലാതെ യാതൊരു അന്യ സംസ്ഥാന തൊഴിലാളിയും ജോലി ചെയ്യിപ്പിക്കുവാന്പാടുള്ളതല്ല.
രജിസ്ട്രേഷനുള്ള അപേക്ഷ സമയ ബന്ധിതമായി സമര്പ്പിച്ചതോ 4-) വകുപ്പിന്റെ 1-) ഉപ വകുപ്പ് പ്രകാരം നീട്ടിവച്ചതിനാല്രജിസ്ട്രേഷന്ഉദ്യോഗസ്ഥന്മുന്പാകെ സാങ്കേതികമായി പരിഗണനയില്ഉള്ളതോ 4-) വകുപ്പിന്റെ 3-) ഉപ വകുപ്പ് പ്രകാരം പരിഗണനയില്ഉള്ളതായി കണക്കാക്കുന്ന അപേക്ഷയോ ഉള്ള പക്ഷം ആയത് രജിസ്ട്രേഷന്സര്ട്ടിഫിക്കറ്റ് ഉള്ളതായി ഉപ വകുപ്പ് പ്രകാരം കണക്കാക്കുന്നതായ യാതൊരു സ്ഥാപനത്തെയും വകുപ്പ് ബാധിക്കുന്നില്ല.
വകുപ്പ് 25 അന്തര്സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ തൊഴില്സംബന്ധ നിയമങ്ങളുടെ ലംഘനം.
അന്തര്സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ തൊഴില്നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമത്തിനോ അതിലെ ഏതെങ്കിലും വകുപ്പുകള്ക്കോ അതിന്പ്രകാരം രൂപീകരിച്ച ചട്ടങ്ങള്ക്കോ നിയമ പ്രകാരം അനുവദിച്ച ലൈസന്സിന്റെ വ്യവസ്ഥകള്ക്കോ വിരുദ്ധമായി പ്രവര്ത്തിക്കുന്ന ഏതൊരാള്ക്കും ഒരു വര്ഷം വരെ തടവോ ആയിരം രൂപ പിഴയോ അല്ലെങ്കില്രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതും ഇതേ കുറ്റം വീണ്ടും ആവര്ത്തിക്കുന്ന പക്ഷം ആദ്യത്തെ ശിക്ഷക്ക് ശേഷം അത്തരം വിരുദ്ധ പ്രവര്ത്തനം നടത്തിയ ഓരോ ദിവസത്തിനും നൂറു രൂപ വീതം പിഴ ഈടാക്കുന്നതാണ്.
വകുപ്പ് 26 മറ്റ് കുറ്റകൃത്യങ്ങള്‍.
നിയമത്തിനോ അതിലെ ഏതെങ്കിലും വകുപ്പുകള്ക്കോ അതിന്പ്രകാരം രൂപീകരിച്ച ചട്ടങ്ങള്ക്കോ വിരുദ്ധമായി പ്രവര്ത്തിക്കുന്ന ഏതൊരാള്ക്കും അല്ലെങ്കില്ഇതിന്കീഴില്എവിടെയും പ്രത്യേകമായി ശിക്ഷകള്പറഞ്ഞിട്ടില്ലതതുമായ ഏതൊരു കാര്യത്തിലും രണ്ട് വര്ഷം വരെ  തടവോ രണ്ടായിരം രൂപ പിഴയോ അല്ലെങ്കില്രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.












അദ്ധ്യായം 4
ഇന്ത്യന്ശിക്ഷാ നിയമം(370, 374)
പ്രധാനപ്പെട്ട വകുപ്പുകള്
a)      വകുപ്പ് 370 - അടിമ എന്ന നിലയ്ക്ക് ഒരാളെ വില്ക്കുകയോ വാങ്ങുകയോ ചെയ്യല്
ഏതൊരാള്
370-) വകുപ്പ് - വ്യക്തിയെ വ്യാപാരം ചെയ്യല്‍ - ഏതൊരാള്താഴെ പറയുന്ന രീതിയില്ചൂഷണം ചെയ്യുവാനായി
1)      ഭീഷണിപ്പെടുത്തിയോ
2)      ബലാല്ക്കാരമായോ അല്ലെങ്കില്മറ്റേതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ പ്രയോഗിച്ച്
3)      തട്ടികൊണ്ട് പോകലിലൂടെയോ
4)      ചതിയിലൂടെയോ വഞ്ചനയിലൂടെയോ
5)      അധികാര ദുര്വിനിയോഗത്തിലൂടെയോ
6)      റിക്രൂട്ട് ചെയ്യപ്പെട്ടതോ വഹനം ചെയ്തതോ പാര്പ്പിച്ചിട്ടുള്ളതോ കൈമാറിയിട്ടുള്ളതോ സ്വീകരിച്ചിട്ടുള്ളതോ ആയ വ്യക്തിയുടെ മേല്  നിയന്ത്രണമുള്ള വ്യക്തിയുടെ സമ്മതം നേടുന്നതിനായി ഏതെങ്കിലും തരത്തിലുള്ള പ്രതിഫലങ്ങളോ ആനുകൂല്യങ്ങളോ നല്കുകയോ സ്വീകരിക്കുകയോ ഉള്പ്പെടെയുള്ള പ്രലോഭനത്തിലൂടെ
ഒരു വ്യക്തിയെയോ വ്യക്തികളെയോ റിക്രൂട്ട് ചെയ്യുകയോ വഹനം ചെയ്യുകയോ പാര്പ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്താല്അയാള്മനുഷ്യകച്ചവടകുറ്റം ചെയ്യുന്നതാണ്.
b)      371-) വകുപ്പ്പതിവായുള്ള അടിമ വ്യാപാരം
അടിമകളെ പതിവായി ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നീക്കം ചെയ്യുകയോ വിലക്ക് വാങ്ങുകയോ വില്ക്കുകയോ അടിമകച്ചവടം ചെയ്യുകയോ അടിമ വ്യാപാരം നടത്തുകയോ ചെയ്യുന്ന ഏതൊരാളും ജീവ പര്യന്ത തടവോ പത്ത് വര്ഷത്തോളം ആകാവുന്ന കാലത്തേക്കോ രണ്ടില്ഏതെങ്കിലും ആകാവുന്ന തടവിനോ ശിക്ഷിക്കപ്പെടാവുന്നതും പിഴ ശിക്ഷക്കും കൂടി അര്ഹാനാകുന്നതാണ്.
c)      372-) വകുപ്പ്മൈനറെ വേശ്യാവൃത്തിക്കും മറ്റും വേണ്ടി വില്ക്കുന്നത്
പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള ഏതെങ്കിലും ആള്വേശ്യാവൃത്തിയുടെയോ മറ്റേതെങ്കിലും ആളുമായുള്ള അവിഹിത സംഗത്തിന്റെയോ അല്ലെങ്കില്നിയമ വിരുദ്ധവും അസ്സാന്മാര്ഗികവുമായ ഏതെങ്കിലും കാര്യത്തിന്റെയോ ആവിശ്യത്തിനായി ഏതെങ്കിലും പ്രായത്തില്നിയോജിക്കപ്പെടണമെന്നോ ഉപയോഗിക്കപ്പെടണമെന്നോ ഉള്ള ഉദ്ദേശത്തോട് കൂടിയോ അല്ലെങ്കില്അങ്ങനെയുള്ള ആള്ഏതെങ്കിലും പ്രായത്തില്അങ്ങനെയുള്ള ഏതെങ്കിലും ആവിശ്യത്തിനായി നിയോജിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുവാന്ഇടയുണ്ടെന്ന് അറിഞ്ഞ് കൊണ്ടോ ആളെ വില്ക്കുകയോ കൂലിക്ക് കൊടുക്കുകയോ മറ്റൊരു വിധത്തില്കയ്യൊഴിയുകയോ ചെയ്യുന്ന ഏതൊരാളും ജീവ പര്യന്തമോ പത്ത് വര്ഷത്തോളം ആകാവുന്ന കാലത്തേക്കോ രണ്ടില്ഏതെങ്കിലും തടവ് ശിക്ഷക്കും പിഴ ശിക്ഷക്കും അര്ഹനാണ്
വിശദീകരണം 1: ഒരു വേശ്യക്കോ ഒരു വേശ്യാലയം വച്ച് പോരുകയോ നടത്തുകയോ ചെയ്യുന്ന ആള്ക്കോ പതിനെട്ടു വയസ്സില്താഴെ പ്രായമുള്ള ഒരു പെണ്ണിനെ വില്ക്കുകയോ കൂലിക്ക് കൊടുക്കുകയോ മറ്റ് വിധത്തില്കയ്യൊഴിയുക്കുകയോ ചെയ്യുമ്പോള്അങ്ങനെയുള്ള പെണ്ണിനെ അപ്രകാരം കയ്യൊഴിക്കുന്ന ആള്‍, അവള്വേശ്യാവൃത്തിക്ക് വേണ്ടി ഉപയോഗിക്കപ്പെടണമെന്ന ഉദ്ദേശത്തോടു കൂടി അവളെ കയ്യൊഴിച്ചതായി, മറിച്ച് തെളിയിക്കും വരേയ്ക്കും അനുമാനിക്കപ്പെടേണ്ടതാകുന്നു.
വിശദീകരണം 2: വകുപ്പിന്റെ ആവിശ്യങ്ങള്ക്ക് അവിഹിത സംഗം എന്നാല്ഏതാളുകളാണോ വിവാഹത്താലോ അല്ലെങ്കില്അവരുടെ സമുദായത്തിലെയോ അവര്വ്യത്യസ്ത സമുദായത്തില്പ്പെട്ടവരാണെങ്കില്അങ്ങനെയുള്ള രണ്ട് സമുദായത്തിലെയുമോ വ്യക്തി നിയമമോ ആചാരമോ അവര്തമ്മില്ഒരു വിവാഹ സാദൃശയ രംഗമുണ്ടാക്കുന്നതായി അംഗീകരിക്കുന്ന ഏതെങ്കിലും വേഴ്ച്ചയാലോ ബന്ധത്താലോ, അതു വിവാഹമാകുന്നില്ലെങ്കിലും, ബന്ധപ്പെടാത്തത്, അങ്ങനെയുള്ള ആളുകള്തമ്മിലുള്ള ലൈംഗിക സംഗം എന്നര്ത്ഥമാക്കുന്നു.
373-) വകുപ്പ് മൈനറെ വേശ്യാവൃത്തിക്കുംമറ്റും വേണ്ടി വിലക്ക് വാങ്ങുന്നത്
പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള ഏതെങ്കിലും ആള്വേശ്യാവൃത്തിയുടെയോ മറ്റേതെങ്കിലും ആളുമായുള്ള അവിഹിത സംഗത്തിന്റെയോ അല്ലെങ്കില്നിയമ വിരുദ്ധവും അസ്സാന്മാര്ഗികവുമായ ഏതെങ്കിലും കാര്യത്തിന്റെയോ ആവിശ്യത്തിനായി ഏതെങ്കിലും പ്രായത്തില്നിയോജിക്കപ്പെടണമെന്നോ ഉപയോഗിക്കപ്പെടണമെന്നോ ഉള്ള ഉദ്ദേശത്തോട് കൂടിയോ അല്ലെങ്കില്അങ്ങനെയുള്ള ആള്ഏതെങ്കിലും പ്രായത്തില്അങ്ങനെയുള്ള ഏതെങ്കിലും ആവിശ്യത്തിനായി നിയോജിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുവാന്ഇടയുണ്ടെന്ന് അറിഞ്ഞ് കൊണ്ടോ ആളെ വിലക്ക് വാങ്ങുകയോ കൂലിക്കെടുക്കുകയോ മറ്റ് വിധത്തില്കൈവശമാക്കുകയോ ചെയ്യുന്ന  ഏതൊരാളും ജീവ പര്യന്തമോ പത്ത് വര്ഷത്തോളം ആകാവുന്ന കാലത്തേക്കോ രണ്ടില്ഏതെങ്കിലും തടവ് ശിക്ഷക്കും പിഴ ശിക്ഷക്കും അര്ഹനാണ്
വിശദീകരണം 1: പതിനെട്ടു വയസ്സില്താഴെ പ്രായമുള്ള ഒരു പെണ്ണിനെ വാങ്ങുകയോ കൂലിക്ക് എടുക്കുകയോ മറ്റ് വിധത്തില്കൈവശമാക്കുകയോ ചെയ്യുന്ന ഒരു വേശ്യയോ അല്ലെങ്കില്ഒരു വേശ്യാലയം വച്ച് പോരുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, അങ്ങനെയുള്ള പെണ്ണിനെ അപ്രകാരം കയ്യൊഴിക്കുന്ന ആള്‍, അവള്വേശ്യാവൃത്തിക്ക് വേണ്ടി ഉപയോഗിക്കപ്പെടണമെന്ന ഉദ്ദേശത്തോടു കൂടി അവളെ കൈവശമാക്കിയതായി, മറിച്ച് തെളിയിക്കും വരേയ്ക്കും അനുമാനിക്കപ്പെടേണ്ടതാകുന്നു.
വിശദീകരണം 2: അവിഹിത സംഗം എന്നതിന് 372 വകുപ്പിലെ അതേ അര്ത്ഥം തന്നെയാണുള്ളത്.
374-) വകുപ്പ് നിയമ വിരുദ്ധമായി നിര്ബന്ധിച്ച് തൊഴില്ചെയ്യിക്കല്
ഏതെങ്കിലും ആളെ അയാളുടെ ഇച്ഛക്കെതിരായി തൊഴില്ചെയ്യുവാന്നിയമ വിരുദ്ധമായി നിര്ബന്ധിക്കുന്ന ഏതൊരാളും ഒരു വര്ഷം വരെ തടവോ പിഴയോ അല്ലെങ്കില്രണ്ടും കൂടിയ ശിക്ഷക്ക് അര്ഹനാണ്.


























അദ്ധ്യായം 9
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പങ്ക്(NHRC)

പബ്ലിക് യൂണിയന്ഫോര്സിവില്ലിബര്ട്ടീസ് vs സ്റ്റേറ്റ് ഓഫ് തമിള്നാട് ആന്ഡ്അദേര്സ് എന്ന റിട്ട് പെറ്റീഷന്‍ (.3922/1985) ല്‍ 1997 ല്സുപ്രീം കോടതി അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) നിയമത്തിനെ പ്രാബല്യത്തില്വരുത്താന്നതിന്റെ മേല്നോട്ടം വഹിക്കുവാന്‍ NHRCയോട് ഇടപെടുന്നതിന് ആവിശ്യപ്പെടുകയുണ്ടായി. അതുവരെയും NHRC അടിമത്തൊഴില്പ്രബലമായ സംസ്ഥാനങ്ങളില്മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ NHRC സ്ഥിതിഗതികള്വിലയിരുത്തി അടിമത്തൊഴില്എന്ന വിഷയത്തില്ദേശീയ മനുഷ്യാവകാശ കമ്മീഷന്താഴെ പറയുന്ന നടപടികള്കൈക്കൊണ്ടതാണ്,
·         ബന്ധിത തൊഴിലാളികളുടെ മുഖ്യഘടകം
·         പ്രാദേശിക-ദേശീയ സെമിനാറുകളുടെ സംഘാടനം
·         അടിമത്തൊഴിലിനു സാധ്യത ഏറെയുള്ള സംസ്ഥാനങ്ങളില്ശില്പശാലകളുടെ സംഘാടനം
·         അടിമത്തൊഴിലിനു സാധ്യത ഏറെയുള്ള സ്ഥലങ്ങളില്‍ NHRCടീമിന്റെ അപ്രതീക്ഷിത സന്ദര്ശനം നടത്തല്
·         അടിമത്തൊഴിലിനെ സംബന്ധിച്ച് ഒരു നിര്ദേശിക സൂചിക രൂപികരിക്കല്
·         സംസ്ഥാനങ്ങളിലെ അടിമത്തൊഴിലിന്റെ നിരീക്ഷണത്തിനായി രൂപരേഖ തയ്യാറാക്കുക
·         അടിമത്തൊഴിലില്കേന്ദ്ര-സംസ്ഥാന സര്ക്കാറുകളില്നിലവിലുള്ള പദ്ധതികളുടെ വിശകലനം ചെയ്യല്
·         അടിമത്തൊഴില്വ്യവസ്ഥ അവസാനിപ്പിക്കുവാന്ഭാരത സര്ക്കാറിനോട്  വേണ്ട ശുപാര് ചെയ്യല്
·         നിയമങ്ങളും പദ്ധതികളും നടപ്പാക്കുന്നതിന് തൊഴില്‍-തൊഴിലാളി മന്ത്രാലയവുമായി യോജിച്ച് പ്രവര്ത്തിക്കല്
·         അടിമത്തൊഴിലിനു സാധ്യത ഏറെയുള്ള ഓരോ ജില്ലകളിലും നവീകരണ പരിശീലന പരിപാടികള്സംഘടിപ്പിക്കുവാന്സംസ്ഥാന സര്ക്കാരിനോട് ശുപാര് ചെയ്യല്
·         ചീഫ് സെക്രട്ടി അദ്ധ്യക്ഷനായും ഇതര വകുപ്പുകളുടെ സെക്രട്ടറിമാര്അംഗങ്ങളായും സംസ്ഥാനതല നിരീക്ഷണ-ഏകോപന കമ്മറ്റികള്രൂപികരിക്കാന്സംസ്ഥാനങ്ങളോട് ശുപാര് ചെയ്യല്

അദ്ധ്യായം 3
പട്ടിക ജാതി/വര് വിഭാഗക്കാര്ക്ക് എതിരെയുള്ള അതിക്രമം തടയല്നിയമം 1989 & ഭേദഗതി 2015
പട്ടിക ജാതി/വര് വിഭാഗകാര്ക്ക് എതിരെയുള്ള അക്രമങ്ങളായുള്ള കുറ്റകൃത്യങ്ങള്തടയുന്നതിനും അപ്രകാരമുള്ള കുറ്റകൃത്യങ്ങള്വിചാരണ ചെയ്യുന്നതിനായുള്ള പ്രത്യേക കോടതികള്ഒരുക്കുന്നതിനും അപ്രകാരമുള്ള കുറ്റകൃത്യങ്ങളാലോ ആയതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുമായോ ബാധിക്കപ്പെട്ടവരുടെ പുനരധിവാസവും മറ്റും നടപ്പാക്കുന്നതിനുമായി സ്ഥാപിതമായതാണ് നിയമം. റിപ്പബ്ലിക്ക് ഇന്ത്യയുടെ 40-) വര്ഷത്തില്ആണ് നിയമം പാര്ലമെന്റ് പ്രാബല്യത്തില്കൊണ്ടു വന്നത്.
അതിക്രമ കുറ്റകൃത്യങ്ങള്
ഭേദഗതി നിയമം 4-) വകുപ്പ് പ്രകാരം അതിക്രമങ്ങളായുള്ള കുറ്റകൃത്യങ്ങള്ക്കുള്ള ശിക്ഷകള്
1)      പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലെയോ അംഗമല്ലാത്ത ഏതൊരാളാണോ,
i)                    പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലെയോ ഒരംഗത്തെ കൊണ്ട് ഭക്ഷ്യ യോഗ്യമല്ലാത്തതോ നിന്ദ്യമായതോ ആയ ഏതെങ്കിലും സാധനം തീറ്റിക്കുന്നതിനോ കുടിപ്പിക്കുന്നതിനോ ബലപ്രയോഗം നടത്തുന്നത്.
vi)         പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലെയോ ഒരംഗത്തെ പൊതു ആവിശ്യത്തിന് വേണ്ടി സര്ക്കാര്ഏര്പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിര്ബന്ധിത സേവനം ഒഴികെബിഗാര്‍”(begar) അല്ലെങ്കില്അതേ രൂപത്തിലുള്ള മറ്റ് നിര്ബന്ധിത തൊഴിലോ അല്ലെങ്കില്അടിമ പണിയോ ചെയ്യാന്നിര്ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുന്നത്.
x)          പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലെയോ ഒരംഗത്തെ പൊതുജന ദൃഷ്ടിയില്പെടുന്ന ഏതെങ്കിലും സ്ഥലത്ത് വച്ച് അവഹേളിക്കണമെന്ന ഉദ്ദേശത്തോടു കൂടി ഉദ്ദേശപൂര്വ്വം അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.
xi)         പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലോ പെടുന്ന ഏതെങ്കിലും സ്ത്രീയെ അനാദരിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടി അവളുടെ നേരെ കയ്യേറ്റം നടത്തുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്നത്;
xv)        പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലെയോ ഒരംഗത്തെ തന്റെ വീടോ അല്ലെങ്കില്മറ്റ് വാസ സ്ഥലമോ വിട്ടു പോകുന്നതിന് നിര്ബന്ധിക്കുകയോ ഇടയാക്കുകയോ ചെയ്യുന്നത്;
വ്യക്തിക്ക് ആറു മാസം മുതല്അഞ്ച് വര്ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
2)      പട്ടിക ജാതി പട്ടിക വര്ഗത്തില്അംഗമല്ലാത്ത ഏതൊരാളും,
v)         പത്ത് വര്ഷത്തേക്കോ അതില്കൂടുതല്കാലത്തേക്കോ തടവ് ശിക്ഷ നല്കി ശിക്ഷിക്കപ്പെടാവുന്ന, ഇന്ത്യന്ശിക്ഷാ നിയമ പ്രകാരം(1869-ലെ 45) ഉള്ള ഏതെങ്കിലും കുറ്റം ഒരാളിനെതിരെയോ അല്ലെങ്കില്വസ്തുവിന്മേലോ അയാള്പട്ടിക ജാതിയിലെയോ പട്ടിക വര്ഗ്ഗത്തിലെയോ ഒരംഗമാണെന്നോ അല്ലെങ്കില്അങ്ങനെയുള്ള വസ്തു അങ്ങനെയുള്ള ഒരംഗത്തിന്റെതാണെന്നോ ഉള്ള കാരണത്തിന്മേല്ചെയ്യുന്നത് , ആള്ജീവപര്യന്ത തടവു ശിക്ഷയും പിഴയും നല്കി ശിക്ഷിക്കപ്പെടാവുന്നതാണ്.
വകുപ്പ് (4)         (1) ഒരു പബ്ലിക് സര്വന്റ് ആയിരിക്കുകയും എന്നാല്പട്ടിക ജാതിയിലോ പട്ടിക വര്ഗ്ഗത്തിലെയോ ഒരംഗം അല്ലാത്തതുമായ ഏതൊരാളാണോ ആക്റ്റ്പ്രകാരം അയാള്ചെയ്യേണ്ടതാണെന്ന് ആവിശ്യപ്പെട്ടിട്ടുള്ള അയാളുടെ കര്ത്തവ്യങ്ങളില്മനപൂര്വ്വം ഉപേക്ഷ കാണിക്കുന്നത് ആള്ആറു മാസത്തില്കുറയാത്തതും എന്നാല്ഒരു വര്ഷത്തോളമാകാവുന്നതുമായ തടവ് ശിക്ഷക്ക് അര്ഹനാണ്.











അദ്ധ്യായം 8
പുനരധിവാസത്തിനുള്ള സര്ക്കാര്പദ്ധതികള്

1.      ഭവന-കാര്ഷിക ഭൂമി അനുവദിക്കല്
2.      ഭൂ വികസനം
3.      കുറഞ്ഞ ചിലവില്താമസം ലഭ്യമാക്കല്
4.      മൃഗ പരിപാലനം, ക്ഷീര വികസനം, ഇറച്ചി കോഴി, പന്നി വളര്ത്തല്കേന്ദ്രങ്ങള്
5.      വെതനത്തോടെയുള്ള ജോലി, മിനിമം വേതനം ഉറപ്പാക്കല്
6.      ചെറുകിട വന വിഭവങ്ങളുടെ ശേഖരണവും സംസ്കരണവും
7.      കേന്ദ്രീകൃത പൊതു വിതരണ സംവിധാനത്തില്അവശ്യ വസ്തുക്കളുടെ വിതരണം
8.      കുട്ടികളുടെ വിദ്യാഭ്യാസം
9.      വ്യക്തി നിയമങ്ങളുടെ സംരക്ഷണം
















അദ്ധ്യായം 7
അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) ആക്റ്റ്സംബന്ധിച്ച സുപ്രീം കോടതി വിധി
റിട്ട് പെറ്റീഷന്‍ (CIVILE NO. 3922 ഓഫ് 1985
അടിമ വേലയിലെ  അടിമ വേലയിലെ പ്രശ്നങ്ങളിലെ നാഴികകല്ലായി മാറിയതാണ് പബ്ലിക് യൂണിയന്ഫോര്സിവില്ലിബെര്ടീസ് vs സ്റ്റേറ്റ് ഓഫ് തമിള്നാട് ആന്ഡ് അദേര്സ് എന്ന പൊതു താൽപ്പര്യ ഹരജിയിൽ ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം,  കോടതിയുടെ മാര് നിര്ദേശങ്ങളെയും അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) നിയമത്തിലെ വകുപ്പുകളെയും ഫലപ്രദമായി നടപ്പാക്കുന്നതിന് മേല്നോട്ടം വഹിക്കുവാന്‍ NHRC യെ ചുമതലപ്പെടുത്തികൊണ്ട് ഉണ്ടായ വിധി.
വിധിയിലെ പ്രസക്ത ഭാഗങ്ങള്
·         കോടതി അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) 1976 ലെ വകുപ്പുകളെ ഭരണഘടന അനുച്ഛേദം 23, മിനിമം വേജസ് നിയമം 1948, കോണ്ട്രാക്റ്റ് ലേബര്‍ (നിയന്ത്രണവും ഇല്ലാതാക്കലും) നിയമം 1970, അന്തര്സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം 1979 (തൊഴില്നിയന്ത്രണവും സേവന വ്യവസ്ഥകളും), മൈന്സ് ആക്റ്റ്‌ 1952, എന്നിവയെ അടിസ്ഥാനമാക്കി വ്യാഖ്യാനിക്കുകയും വിജിലന്സ് കമ്മിറ്റി, ജില്ലാ മജിസ്ട്രേറ്റ് എന്നിവരുടെ നിയമനത്തില്അടക്കം അടിമത്തൊഴിലാളിയെ കണ്ടെത്തല്‍, മോചിപ്പിക്കല്‍, മോചിപ്പിക്കപ്പെട്ട അടിമത്തൊഴിലാളിക്ക് കൂടുതല്ഫലപ്രദമായ പുനരധിവാസ പദ്ധതികള്തയ്യാറാക്കുക, അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) 1976 നിയമം പ്രാബല്യത്തില്ആകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക തുടങ്ങി പല കാര്യങ്ങളിലും നിര്ദേശം നല്കുകയും  ചെയ്തു.
·         ആദ്യമായി PRIയുടെ പങ്ക് ഉയര്ത്തി കാണിക്കപ്പെട്ടു.( പോയിന്റ് .9 വായിക്കുക)
·         കൂടാതെ ബഹു കോടതി, ബാന്ധുവാ മുക്തി മോര് vs യൂണിയന്ഓഫ് ഇന്ത്യ, നീരജ് ചൗധരി vs സ്റ്റേറ്റ് ഓഫ് എം.പി., പി.ശിവസ്വാമി vs സ്റ്റേറ്റ് ഓഫ് ആന്ധ്രാ പ്രദേശ്തുടങ്ങിയ പൊതു താല്പര്യ ഹരജികളില്ഉണ്ടായ വിധികളിലൂടെ കണ്ണോടിച്ചു കൊണ്ട് മൌലികാവകാശങ്ങളായ 21, 23 അനുച്ഛേദങ്ങള്ഹനിക്കപ്പെടുന്നതു ഇന്നും തുടരുന്നു എന്ന് കാണിച്ച് തന്നു.
·         അടിമത്ത തൊഴില്സമ്പ്രദായം (ഇല്ലായ്മ ചെയ്യല്‍) 1976 നിയമത്തിലെ വകുപ്പുകളും കോടതി ഉത്തരവിട്ട മാര്ഗനിര്ദേശങ്ങളും നടപ്പിലാക്കുവാന്നടപടികള്കൈക്കൊള്ളുവാനും മേല്നോട്ടം വഹിക്കുവാനും NHRC യെ ഏര്പ്പെടുത്തികൊണ്ടും ഇക്കാര്യങ്ങള്നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുടെ കാര്യത്തില്‍ NHRC ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി ഒരു പുതിയ ഉത്തരവ് ഇടുകയും ചെയ്തു.
1)      എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്ന്വര്ഷത്തില്ഒരിക്കല്ആനുകാലികമായി നിയമത്തിലെ വകുപ്പുകള്ക്ക് അനുസൃതമായി സര്വേ നടത്തുവാനും ആയതിന്മേല്റിപ്പോര്ട്ട് തയ്യാറാക്കുവാനും അതിന്മേല്സര്വേയിലെ കണ്ടെത്തലുകള്കംപ്യൂട്ടറൈസ്ഡ് ഡാറ്റ ആയി ബന്ധപ്പെട്ട വെബ്സൈറ്റുകളില്ലഭ്യമാക്കേണ്ടതാണ്.